main

“എന്‍റെ മോളെ ഞാന്‍ കൂടെ കൊണ്ടു പോയിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു, ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യാത്ത ഞങ്ങളോടെന്തിനാണ് ദൈവം ഈ ക്രൂരത കാണിച്ചത്....വിമാനയാത്ര : കഥ - എൽ കെ ജാനു

ദിനൂപ് ചേലേമ്പ്ര | | 3 minutes Read

3527-1661073115-eil41rl72060

വിമാനയാത്ര : കഥ - എൽ കെ ജാനു

കൊച്ചി എയര്‍പോര്‍ട്ടിലെ ഗേറ്റ് നമ്പര്‍ 5 നു മുന്‍പില്‍ ഇട്ടിരുന്ന കസേരകള്‍ ഒന്നില്‍ ACP റാംകുമാര്‍ വെയിറ്റ് ചെയ്തിരുന്നു.

യാത്രക്കാര്‍ ഓരോരുത്തരും ഇടയ്ക്കിടെ ഗേറ്റില്‍ നില്‍ക്കുന്ന ഇന്‍ഡിഗോ സ്റ്റാഫിന്‍റെ നേരെ ഒരു ചോദ്യ രൂപേണ നോക്കി സമയമായോ ഫ്ലൈറ്റില്‍ കയറാന്‍ എന്ന മട്ടില്‍.

റാം തന്‍റെ ഫോണില്‍ മെസ്സേജ് എല്ലാം ഒന്ന് പരിശോധിച്ചു.അപ്പോഴാണ് കമ്മിഷണര്‍ ജോസഫ് സ്റ്റാന്‍ലിയുടെ വാട്ട്‌സ് ആപ്പ് സന്ദേശം കണ്ടത്.

കാള്‍ ഇമ്മെഡിയററ്ലി.റാം ഉടനെ കമ്മീഷ്ണറെ വിളിച്ചു.

“താന്‍ 2 ദിവസം ലീവിലാണെന്ന് എനിക്കറിയാം,പക്ഷേ അര്‍ജന്‍ന്‍റൊയി ഒരു കാര്യം പറയണം,മിനിസ്റ്റെര്‍ ശിവന്‍കുട്ടി എന്നെ വിളിച്ചിരുന്നു,ബിന്ദു കൊലപാതകം എന്തായി എന്ന്‍ ചോദിച്ചു

“ACP നല്ല രീതിയില്‍ കൈകാര്യം ചെയ്തിടുണ്ട്,ശാസ്ത്രിയമായ എല്ലാ സാധ്യതകളും ഉപയോഗപ്പെടുതിയിട്ടൂമുണ്ട്, പ്രതി എന്ന്‍ 95%ഉറപ്പായ ആള്‍ക്ക് എതിരായാണ് എല്ലാ തെളിവുകളും,പഷേ അയാള്‍ ഒളിവിലാണെന്നും വിദേശത്തെക്ക് കടന്നു, എന്ന് സൂചന ഉണ്ട് എന്നും ഞാന്‍ മിനിസ്റ്റെറോട് പറഞ്ഞു”.

“CM കഴിഞ്ഞ ആഴ്ച്ച എന്നെ വിളിച്ച കാര്യം ഞാന്‍ സൂചിപിച്ചിരുന്നുവല്ലോ”?

“ഉവ്വ് സര്‍ എനിക്കോര്‍മ്മയുണ്ട്.”

“പോളിറ്റിക്കലി നല്ല പ്രഷര്‍ ഉണ്ട് റാം,CM ന്‍റെ മണ്ഡലമല്ലേ, അതാണ് ഇത്ര പ്രഷര്‍”.

“ഉവ്വ് സര്‍,ഞാന്‍ എന്‍റെ മാക്സിമം ശ്രമിക്കുന്നുണ്ട്,സംശയം തോന്നിയ സ്ഥലത്തെല്ലാം ഞാന്‍ കോണ്‍സ്റ്റബിള്‍സിനെ അയച്ചിട്ടുണ്ട്,സസ്പെക്ടെഡിനെ കിട്ടിയാല്‍ നമ്മള്‍ ജയിച്ചു സര്‍,ദൈവം ഒരു വഴികാണിക്കാതിരിക്കില്ല.

I will definitely meet you on Monday sir”.

“Then ok Ram ,see you on Monday.”

ഫോണ്‍ വിളി കഴിഞ്ഞതും ബോര്‍ഡിംഗ് ചെയ്യാന്‍ ഇന്‍ഡിഗോ സ്റ്റാഫ്‌ അനൌണ്‍സ്മെന്‍റെ് ചെയ്തു.

ഫ്ലൈറ്റില്‍ ഇരുന്ന റാം കൊല്ലപെട്ട ബിന്ദുവിനെ കുറിച്ച് ആലോചിച്ചു.

യുവത്വത്തിലേക്ക് കാലൂന്നിയ 20 ക്കാരി പെണ്‍കുട്ടി,കോളേജില്‍ BCOM അവസാന വര്‍ഷ വിദ്യാര്‍ത്ഥി.കൂലിപണിക്ക്പോയി കുടുംബം പുലര്‍ത്തുന്ന അമ്മ.ബിന്ദുവിന്‍റെ 2-ാം വയസ്സില്‍ അച്ഛന്‍ അവരെ ഉപേക്ഷിച്ചുപോയി,ഇതുവരെയായിട്ടും യാതൊരു വിവരവും ഇല്ല.CA ക്കാരി ആകണം എന്നുള്ള മകളുടെ ആഗ്രഹത്തെ എന്നും പ്രോത്സാഹിപ്പിക്കുന്ന അമ്മയും,നാട്ടുക്കാരും.ഒഴിവുള്ള സമയമെല്ലാം പാവപ്പെട്ട കുട്ടികള്‍ക്കെല്ലാം ട്യൂഷ്യന്‍ ഫ്രീ ആയി എടുത്ത് കൊടുക്കുന്നു.മരണം നടന്ന ശനിയാഴ്ച അമ്മ തങ്ക,അവര്‍ പണിയെടുക്കുന്ന വീട്ടിലായിരുന്നു,അടുത്ത ദിവസം ആ വീട്ടിലെ കുട്ടിയുടെ കല്യാണമാണ്.തങ്ക 2 ദിവസം ആ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.ബിന്ദു അയല്‍പക്കത്തെ കുട്ടിയെ കൂട്ടിനു വിളിക്കാം എന്നാണ് പറഞ്ഞിരുന്നത്.

“എന്‍റെ മോളെ ഞാന്‍ കൂടെ കൊണ്ടുപോയിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു,ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യാത്ത ഞങ്ങളോടെന്തിനാണ് ദൈവം ഈ ക്രൂരത കാണിച്ചത്.”

ആഅമ്മയുടെ കരച്ചിൽ ഇപ്പോഴും റാമിൻ്റെ കാതിൽ മുഴങ്ങി കൊണ്ടിരുന്നു.
ക്രൂരമായ ലൈംഗീക പീഡനത്തിനു ശേഷമാണു കൊലപ്പെടുത്തിയിരിക്കുന്നത്.

ശരീരത്തില്‍ പലഭാഗത്തും കത്തികൊണ്ട് കുത്തിയിരിക്കുന്നു.തല, തറയില്‍ പല പ്രാവശ്യം ശക്തമായി ഇടിച്ചിരിക്കുന്നു,
കൈവിരലുകള്‍ 2ണ്ണം ഓടിഞ്ഞിട്ടു മുണ്ട്.

“ഹും” അവനെ എന്‍റെ കൈയ്യില്‍ കിട്ടട്ടെ കൊടുക്കുന്നുണ്ട് ഞാൻ നല്ലവണ്ണം.മുഷ്ടി ചുരുട്ടികൊണ്ട് ACP തീരുമാനിച്ചു.

റാംകുമാര്‍ അനുജന്‍ സന്തോഷ്‌കുമാറിന്‍റെ ഗൃഹ പ്രവേശനത്തിന് ചെന്നൈയിലേക്ക് പോകുകയാണ്.ഭാര്യ പ്രിയയും കുട്ടികളും 2 ദിവസം മുന്‍പേ പോയിരുന്നു.

1 മണിക്കൂര്‍ യാത്രക്കുശേഷം ഫ്ലൈറ്റ് ലാന്‍ഡ്‌ ചെയ്തു.സന്തോഷ്‌, ചേട്ടനെ കൂട്ടിക്കൊണ്ടുപോകുവാന്‍ വന്നിരുന്നു.

പുതിയ വീട്ടില്‍ ബന്ധുക്കളും സ്വന്തക്കാരും സുഹൃത്തുക്കളുമായി നിരവധി പേര്‍.കുറേ നാളുകള്‍ക്ക് ശേഷം എല്ലാവരെയും കണ്ടുമുട്ടിയതിന്‍റെ സന്തോഷം റാമ്മിന്‍റെ മുഖത്തു തെളിഞ്ഞു കാണാം.


🔔 Follow Us
Join METRO NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പ്രിയപ്പെട്ടവരുമായുള്ള കൂടിച്ചേരല്‍ ACPക്ക് തന്‍റെ ഔദ്യോഗിക ജീവിതത്തിലെ ടെന്‍ഷനുകളില്‍ നിന്നും വളരെ ആശ്വാസം നല്‍കി.

രാത്രി 11.30 യോടെ ഉറങ്ങാന്‍ കിടന്നു.കണ്ണ്‍ മൂടിയതും ഉറക്കത്തിലേക്ക് വഴുതി വീണു.കുറേനേരം ഉറങ്ങി.വെളുപ്പിനു എപ്പോഴോ ബിന്ദുവിനെ സ്വപ്നത്തില്‍ കണ്ട് ഞെട്ടി എഴുന്നേറ്റു.

ഉറക്കം നഷ്ടപ്പെട്ട റാ മിൻ്റെ മനസ്സിലേക്ക് പല ചിന്തകളും കടന്നു വന്നു.

CM ഒരാഴ്ച്ച കൂടിയേ സമയം തന്നിട്ടുള്ളൂ.അതിനുശേഷം മറ്റെന്തെങ്കിലും ഇൻവെ്സ്റ്റിഗേറ്റിങ് ഏജെന്‍സിക്ക് കേസ് കൈമാറാനാണ് തീരുമാനം.

CM ന്‍റെ മണ്ഡലത്തിലാണ് സംഭവം നടന്നിരിക്കുന്നത്.ഭരണപക്ഷത്തിന്‍റെ മണ്ഡലത്തിലെ ഭുരിപക്ഷം വോട്ടെര്‍മാര്‍ താമസിക്കുന്ന സ്ഥലമാണ്‌ കനാല്‍ ബണ്ട്.അതിനാല്‍ തന്നെ കേസ് എത്രയും പെട്ടെന്ന്‍ തെളിയിക്കേണ്ടതും പ്രതിയെ അറസ്റ്റ് ചെയ്യേണ്ടതും പാര്‍ട്ടിക്കും പോലീസ് ഡിപാര്‍ട്ട്മെന്‍റിനും അത്യന്താപേക്ഷിതമായ ഒരു കാര്യമാണ്.

കേസ് തെളിഞ്ഞില്ലെങ്കില്‍ അടുത്ത ഇലക്ഷനെ അത് സാരമായി ബാധിക്കുമെന്നും ഭരണപക്ഷം ഭയപ്പെടുന്നു.കൂടാതെ നിരവധി മഹിളാ സംഘടനകളും,വിദ്യാര്‍ത്ഥി സംഘടനകളും സമരങ്ങളും,ധര്‍ണ്ണകളും,സെക്രട്ടറിയെറ്റ് പിക്കെറ്റിംഗും,ഉപവാസ സമരങ്ങളുമായി സംസ്ഥാനത്തെ ആകെ പിടിച്ചുലക്കുകയാണ്.

ഞാന്‍ ചെന്നൈയിലേക്ക് വന്നതേ ഇഷ്ടപെടാതെ മുറുമുറുത്തവര്‍ എത്രപേര്‍ ഡിപാര്‍ട്ട്മെന്‍ന്‍റെില്‍.

ഞായറാഴ്ച്ച ഉച്ചയൂണ് കഴിഞു റാം കൊച്ചിയിലേക്ക് പറക്കാന്‍ എയര്‍പോര്‍ട്ടില്‍ എത്തി.

ഗേറ്റ് നമ്പര്‍12നു മുന്‍പില്‍ വെയിറ്റ് ചെയ്തിരുന്നു.2 ദിവസം കുറച്ചെങ്കിലും ഫ്രീ ആയിട്ട് ഇരിക്കാന്‍ സാധിച്ചതിന്‍റെ സന്തോഷം റാമിന്‍റെ മുഖത്തു ദ്രിശ്യമായിരുന്നു.

ഒരു സുന്ദരിയായ യുവതി തന്‍റെ ഫോണില്‍ കൊഞ്ചിക്കൊഞ്ചി സംസാരിച്ചു കൊണ്ട് റാമ്മിന്‍റെ എതിര്‍വശത്ത് വന്നിരുന്നു.

“നിന്നെ കാണാനല്ലേ ഞാന്‍ പറന്നു വരുന്നത്”

സുന്ദരി തന്‍റെ കാമുകനോട്‌ പറയുന്നത് റാം കേട്ടു.തന്‍റെ കാമുകന്‍റെ കൂടെയാണ് ആ സംസാരം എന്നത് സുന്ദരിയുടെ മുഖത്തില്‍ നിന്നും വായിച്ചെടുക്കാന്‍ റാമിനു പ്രയാസം ഉണ്ടായില്ല.

പിന്നേയും കുറേ മൂളലുകളും അടക്കിപിടിച്ച അവളുടെ സംസാരവും കണ്ടപ്പോള്‍ റാമിനു തന്‍റെ പ്രണയിനി റീനയെ ഓര്‍മ്മ വന്നു.
ഇന്നത്തെ സൌകര്യങ്ങള്‍ അന്നുണ്ടായിരുന്നു എങ്കില്‍ അവള്‍ ഇന്നെന്‍റെ ഭാര്യ ആയിരുന്നേനെ.

ശരിക്കൊന്നു കാണാനോ സംസാരിക്കാനോ സാധിക്കാതെ ആ പ്രണയം പൂവണിയാതെ പോയി.എന്‍റെ ഭാഗത്തും കുറ്റമുണ്ട്,അന്ന് എനിക്ക് ധൈര്യവും ഉണ്ടായില്ല,10 രൂപ സ്വന്തമായും ഇല്ല,പിന്നെ ഞാന്‍ എങ്ങിനെ അവളോട് പറയും.

ഇന്നത്തെ കുട്ടികള്‍ക്ക് എന്തൊക്കെ സൌകര്യം, എന്നാല്‍ “ആത്മാര്‍ത്തത” അതൊട്ടു ഇല്ല താനും.ഒരു ഇന്‍സ്ടന്‍റെ് പ്രണയം.

ഫേസ്ബുക്ക്‌ തുറന്ന് റീനയുടെ ഫോട്ടോ ഒന്നു നോക്കി ACP സായൂജ്യമടഞ്ഞു.

ഫ്ലൈറ്റ് ടേക്ക് ഓഫായി എയര്‍ഹോസ്റ്റസ് പറയുന്നതുവരെ സുന്ദരി കാമുകനുമായി സല്ലപിച്ചിരുന്നു.റാമിന്‍റെ സീറ്റിനു മുന്‍പിലത്തെ സീറ്റിൽ.

കൊച്ചിയില്‍ ലാന്‍ഡ്‌ ചെയ്തതും റാം തന്‍റെ ഓവര്‍ഹെഡ് കംമ്പാര്‍ട്ട്മെന്‍റില്‍ നിന്നും ഹാന്‍ഡ്‌ബാഗ്ഗജ് എടുത്തു.അപ്പോഴേക്കും ഇറങ്ങാനുള്ളവരുടെ നീണ്ട ക്യു കാണാമായിരുന്നു.റാം തന്‍റെ ഫോണ്‍ ഓണ്‍ ചെയ്തു.

സുന്ദരി ഫോണ്‍ ഓണ്‍ ചെയ്ത് 1 മിനിട്ടിനുള്ളില്‍ കാമുകന്‍റെ വാട്ട്‌സ്ആപ്പ് കാള്‍,

“DP സൂപ്പര്‍ ആയിട്ടുണ്ട്,ഇപ്പോഴെങ്കിലും ഞാന്‍ പറഞ്ഞത് നീ കേട്ടല്ലോ,നല്ല സുന്ദരനായിട്ടുണ്ട്.”നീ അറൈവൽ അടുത്തുള്ള കോഫീ ഷോപ്പിന്‍റെ മുന്‍പില്‍ വാ,ഞാന്‍ അവിടെ വരാം.”

സുന്ദരിയുടെ സംസാരം കേട്ട റാം അവളുടെ ഫോണിലേക്ക് നോക്കിയതും ഞെട്ടിപ്പോയി!!അതെ അവന്‍ തന്നെ,3 മാസമായി എന്‍റെ ഉറക്കം കേടുത്തിയവന്‍!!.

ACP ഉടനെ കമ്മീഷണര്‍ക്കും,ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും വിവരം കൈമാറി.
സുന്ദരി അപ്പോഴും തന്‍റെ കാമുകനുമായി സല്ലപിച്ചു കൊണ്ടിരിക്കുകയായിരുന്നു വരാന്‍ പോകുന്ന ദുരന്തം അറിയാതെ....

LK.Janu


RELATED

English Summary : News in Column/story

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.83 MB / ⏱️ 0.0954 seconds.