main

Periods: What Men Should Know ഹ്രസ്വചിത്രം വൈറലാകുന്നു

വെബ് ടീം | | 1 minute Read

3440-1658020942-img-20220717-wa0000

ആർത്തവസമയത്തെ സ്ത്രീകളുടെ വേദന വരച്ചുകാട്ടുന്ന SKJ Talks ൻ്റെ പുതിയ ഹൃസ്വചിത്രം ജനഹൃദയങ്ങളെ സ്പർശിക്കുന്നു.

സുജിത് കെ ജെയും വൈശാഖ് ബാലചന്ദ്രനും സംവിധാനം ചെയ്ത ചിത്രം ആർത്തവ സമയത്ത് സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും വേദനയും ഓരോ പുരുഷനും മനസ്സിലാക്കണം എന്ന ലക്ഷ്യത്തോടുകൂടിയാണ് നിർമ്മിച്ചിരിക്കുന്നത്.

സ്ത്രീകൾ ഈ സമയം നേരിടുന്ന വൈകാരികവും മാനസികവുമായ മാറ്റങ്ങളെയും, ജോലിസ്ഥലങ്ങളിലും വീടുകളിലും അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെയും ചിത്രം ചർച്ച ചെയ്യുന്നു.


🔔 Follow Us
Join METRO NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ആർത്തവസമയങ്ങളിൽ സ്ത്രീകളെ അനുകമ്പയോടെ പരിചരിക്കുകയും , സഹായിക്കുകയും ചെയ്യുന്ന നല്ലൊരു പുരുഷ സമൂഹത്തെ വാർത്തെടുക്കാനും, സമൂഹത്തിൽ നല്ലൊരു മാറ്റം കൊണ്ടുവരാനും ഈ ഹ്രസ്വ ചിത്രം ശ്രമിക്കുന്നു.

സുജിത്ത് കെ ജെ തുടങ്ങിയ SKJ Talks ഒരു സാമൂഹിക മാറ്റം സൃഷ്ടിക്കാൻ ലോകത്തിന് അനുകൂലമായ സന്ദേശങ്ങൾ നൽകുന്ന മലയാളത്തിലെ ഒരു സോഷ്യൽ മീഡിയ ചാനലാണ്.

ഫേസ്ബുക്കിലെയും യൂട്യൂബിലെയും അവരുടെ വീഡിയോകൾ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ജീവിതങ്ങളെ ഇതിനോടകം തന്നെ പോസിറ്റീവായി സ്പർശിച്ചു കഴിഞ്ഞു.


RELATED

English Summary : Periods What Men Should Know Short Film Goes Viral in Column/story

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0148 seconds.