main

“അമ്മയെ കാണാന്‍ ഇന്നലെ എന്‍റെ ഫ്രണ്ട് ജോമോന്‍റെ അമ്മ വന്നിരുന്നു അല്ലേ? അമ്മ ഭയങ്കര സുന്ദരിയാണ് എന്ന് അവന്‍റെ അമ്മ പറഞ്ഞുവത്രേ.അമ്മയുടെ കാര്‍ ആന്‍റി കണ്ടില്ലല്ലോ?ഹും ഭാഗ്യം.”അമ്മ എന്താ ഈ കാര്‍ മാറ്റത്തത്? അമ്മയുടെ 3 ഓ 4ഓ മാസത്തെ ശമ്പളം പോരെ നല്ല ഒരു കാര്‍ വാങ്ങാന്‍? സ്റ്റിക്കെർ (Sticker ) - കഥ : എൽ കെ ജാനു

വെബ് ടീം | | 3 minutes Read

3406-1657533133-1

L.K. ജാനു

സ്ടിക്കെര്‍(sticker)

ഡോക്ടര്‍ ശ്രീദേവി ആശുപത്രിയുടെ പാര്‍ക്കിങ്ങില്‍ കാര്‍ നിറുത്തി പുറത്തേക്കിറങ്ങി.വാച്ച്മാന്‍ ശിവന്‍കുട്ടി ഗുഡ്മോര്‍നിംഗ് ഡോക്ടര്‍ എന്ന്പറഞ്ഞു ഓടിയെത്തി,ശ്രീദേവി ഒരു പുഞ്ചിരിയോടെ തിരിച്ചും വിഷ് ചെയ്തു.

Dr അകത്തേക്ക് പോകുന്നത് കണ്ട ശിവന്‍കുട്ടിയുടെ പരിചയക്കാരന്‍ ബാബു ചോദിച്ചു, “ചേട്ടാ ഡോക്ടര്‍ എന്താണ് ഈ പഴയ സെന്‍ കാറില്‍ വരുന്നത്?നല്ലശമ്പളം കിട്ടുന്ന ഡോക്ടര്‍ അല്ലേ?പോരാത്തതിനു ഹൈ കോര്‍ട്ടിലെ പ്രശസ്തനായ വക്കീല്‍ നന്ദന്‍ മേനോന്‍റെ ഭാര്യയും.വക്കീലിനു ലക്ഷങ്ങളാണ് ഫീസ്‌ എന്ന് കേട്ടിട്ടുണ്ട്”.

ശിവന്‍കുട്ടി ബാബുവിനോട് പറഞ്ഞു “നിറകുടം തുളുമ്പില്ല എന്നറിയില്ലേ?വളരെ ലളിത ജീവിതം നയിക്കുന്ന വ്യക്തിയാണ് ഡോക്ടര്‍”.

നഗരത്തിലെ മള്‍ട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിലെ Gynecologist ആണ് ശ്രീദേവി.12-ാം ക്ലാസ്സില്‍ പഠിക്കുന്ന മായയും,8-ാം ക്ലാസ്സില്‍ പഠിക്കുന്ന രാഹുലുമാണ് മക്കള്‍.അണിമംഗലം തറവാട്ടിലെ കൃഷ്ണന്‍കുട്ടി മേനോന്‍റെ മകളാണു ശ്രീദേവി.ധാരാളം ഭൂസ്വത്തുക്കളും,നഗരത്തില്‍ തന്നെ പലയിടത്തും കെട്ടിടങ്ങളും ഉണ്ട് അണിമംഗലം തറവാട്ടില്‍.

പക്ഷെ പ്രതാപത്തിന്‍റെ ഒളിമങ്ങിയിട്ട് കുറച്ചു കാലങ്ങളായി.ബിസിനെസ്സില്‍ ഉണ്ടായ തകര്‍ച്ചയും,വാടകയ്ക്ക് കൊടുത്ത കെട്ടിടങ്ങള്‍ പലതും കേസിലായതും കൃഷ്ണന്‍കുട്ടി മേനോനെ തെല്ലോന്നുമല്ല വലച്ചത്.

കുട്ടികള്‍ സ്കൂള്‍ വിട്ടു വന്നപ്പോഴേക്കും ശ്രീദേവി പലഹാരങ്ങള്‍ ഉണ്ടാക്കിയിരുന്നു.4 മണി പലഹാരം എന്നും ശ്രീദേവി തന്നെയാണ് ഉണ്ടാക്കുക കൂടെ ഒരു ഫ്രൂട്ട് ജ്യുസും,അത് ഡോക്ടര്‍ക്ക്‌ നിര്‍ബന്ധമാണ്‌.

മക്കളോട് വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടയില്‍ രാഹുല്‍ ശ്രീദേവിയോട് ചോദിച്ചു

“അമ്മയെ കാണാന്‍ ഇന്നലെ എന്‍റെ ഫ്രണ്ട് ജോമോന്‍റെ അമ്മ വന്നിരുന്നു അല്ലേ? അമ്മ ഭയങ്കര സുന്ദരിയാണ് എന്ന് അവന്‍റെ അമ്മ പറഞ്ഞുവത്രേ.അമ്മയുടെ കാര്‍ ആന്‍റി കണ്ടില്ലല്ലോ?ഹും ഭാഗ്യം.”അമ്മ എന്താ ഈ കാര്‍ മാറ്റത്തത്? അമ്മയുടെ 3 ഓ 4ഓ മാസത്തെ ശമ്പളം പോരെ നല്ല ഒരു കാര്‍ വാങ്ങാന്‍?

എന്‍റെഅച്ഛന്‍ എത്ര കഷ്ടപെട്ടിട്ടാണ് എന്‍റെ കല്യാണത്തിന് ഈ കാര്‍ വാങ്ങി തന്നത് എന്ന് എനിക്കറിയാം.നിന്‍റെ അച്ഛന്‍ ഹോണ്ട സിറ്റിയാണ് അന്ന് പ്രതീക്ഷിച്ചിരുന്നത്.അത് കിട്ടാത്തതിന്‍റെ കോപം എന്‍റെ കാറിനോടും എന്‍റെ വീട്ടുക്കാരോടും ഇപ്പോഴും ഉണ്ട്.കല്യാണ ബ്രോക്കര്‍ അതാണ് പറഞ്ഞിരുന്നതെന്നും,അച്ഛന്‍റെ സുഹൃത്തുക്കള്‍ കളിയാക്കിയെന്നുമാണ് അച്ഛന്‍റെ വാദം.അതൊക്കെ പോട്ടെ നീ ഫുട്ബോള്‍ കളിക്കാന്‍ പോണില്ലേ”?വിഷയം മാറ്റാനായി ശ്രീദേവി മകനോട് ചോദിച്ചു(ശ്രീദേവി ശമ്പളത്തിന്‍റെ നല്ലൊരു പങ്ക് അച്ഛനെ സഹായിക്കാന്‍ കൊടുക്കാറുണ്ട്.)

ഇന്ന് മാര്‍ച്ച്‌ 20 ഞായറാഴ്ച ,ഇന്നാണ് ഹോസ്പിററല്‍ MD യുടെ മകളുടെ കല്യാണം.

“നന്ദേട്ടന്‍ വരുന്നില്ലേ കല്യാണത്തിന്? MD പ്രത്യേകം ക്ഷ്ണിച്ചതല്ലേ?

“ഞാന്‍ വരുന്നില്ല, എനിക്ക് ഇന്നൊരു മീറ്റിംഗ് ഉണ്ട്,GK ഗ്രൂപ്പിന്‍റെ MDയുടെ കൂടെ, അത് ഒഴിവാക്കാന്‍ സാധിക്കില്ല.നാളെ രാവിലെ അയാള്‍ ദുബായിലേക്ക് തിരിച്ച്പോകും”.

ഇത് കേട്ടുകൊണ്ട് മായ അവരുടെ അടുത്തേക്ക് വന്നു. അച്ഛന്‍ കല്യാണത്തിന് പോകുന്നില്ലെങ്കില്‍ BMW കാറില്‍ അമ്മ പോകട്ടെ,ലീ മെറിഡിയന്‍ ഹോട്ടലില്‍ ധാരാളം VIP കള്‍ വരുന്നതല്ലേ?


🔔 Follow Us
Join METRO NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

“ഞാന്‍ കഷ്ടപെട്ട് പണിയെടുത്തു കാശുണ്ടാക്കി കാര്‍ വാങ്ങിയത് എനിക്ക് ഇഷ്ടമുള്ളപ്പോള്‍ ഇഷ്ടമുള്ള സ്ഥലത്തേക്ക് കൊണ്ട്പോകാനാണ്.അത് ചോദിക്കാനും പറയാനും ആരും വരണ്ട.നിന്‍റെ അമ്മയോട് നല്ല കാര്‍ വാങ്ങണ്ട എന്ന് ഞാന്‍ പറഞ്ഞിട്ടില്ലല്ലോ”?.

“എന്നാലും അച്ഛന്‍റെ കാര്‍ അമ്മക്കു തന്നെ ഉപയോഗിക്കാനായി ഇതുവരെ അച്ഛന്‍ കൊടുത്തിട്ടില്ലല്ലോ?.ഒരു കാറില്‍ പോലും Dr സ്ടിക്കെറും ഇല്ല.അച്ഛന്‍റെ ഭാര്യയായി വരുമ്പോള്‍ ഒരു സ്ഥാനം, അല്ലെങ്കില്‍ അണിമംഗലത്തെ ശ്രീദേവി.”

“മായ”,ശ്രീദേവി ശബ്ദമുയര്‍ത്തി,അച്ഛനോട് എതിര്‍ത്ത് പറയരുത് എന്ന് നിന്നോട് പറഞ്ഞിട്ടില്ലേ”.

“എന്നാലും ഇത് കുറച്ചു കഷ്ടമാണ് അമ്മ,അമ്മ ഒരു ഫെയിമസ് ഡോക്ടര്‍ അല്ലേ”?.

“സാരമില്ല മോളു ഞാന്‍ പാര്‍ക്കിംഗില്‍ കാര്‍ ഇട്ട ശേഷം നടന്നുപോക്കോളം,അപ്പോള്‍ ആരും അത്ര ശ്രദ്ധിക്കില്ല പോരെ”? അതിനു മറുപടിയായി മായ ഒന്നും പറഞ്ഞില്ല.

ദിവസങ്ങള്‍ പലത് കഴിഞ്ഞു.ഒരു ദിവസംരാവിലെ കോളിഗ്ബെല്‍ ശബ്ദം കേട്ട് നന്ദന്‍ വക്കീല്‍ വാതില്‍ തുറന്നു.ശ്രീദേവിയുടെ അച്ഛനും ചേട്ടനുമാണ്”. അച്ഛന്‍ ഇരിക്കു ഞാന്‍ ശ്രീദേവിയെ വിളിക്കാം”(നന്ദന് ശ്രീദേവിയുടെ വീട്ടുകാരോട് പൊതുവേ പുച്ഛമാണ്.ശ്രദ്ധിക്കാതെ സ്വത്തെല്ലാം നശിപ്പിച്ചു എന്ന ചിന്ത)

ഹോസ്പിറ്റലില്‍ പോകാന്‍ ഒരുങ്ങികൊണ്ടിരുന്ന ശ്രീദേവി ഓടിയെത്തി.

“എന്താ അച്ഛാ പെട്ടന്ന് ഒരു മുന്നറിയിപ്പും ഇല്ലാതെ,ഫോണ്‍ ചെയ്തിരുന്നുവെങ്കില്‍ ഞാന്‍ അങ്ങോട്ട്‌ വരുമായിരുന്നല്ലോ?

“എന്താ എനിക്ക് നിന്‍റെ വീട്ടില്‍ വന്നുകൂടെ? “അതല്ല അച്ഛനു ബുദ്ധിമുട്ടുണ്ടാകണ്ട എന്ന്കരുതിയാണ് ഞാന്‍ പറഞ്ഞത്”.

മുത്തച്ഛന്‍റെ ശബ്ദം കേട്ട് കുട്ടികള്‍ ഓടിയെത്തി. “നന്ദനെ വിളിക്കു”,മേനോന്‍ പറഞ്ഞു.നന്ദന്‍ വന്നതുംമേനോന്‍ തന്‍റെ മകനെ ഒന്ന് നോക്കി.

അനന്തന്‍ ഫോണെടുത്തു ആരെയോ വിളിച്ചു.കൃഷ്ണന്‍കുട്ടി മേനോന്‍ ബാഗില്‍നിന്നും ഒരു കവര്‍ എടുത്ത് ശ്രീദേവിക്ക് നേരെ നീട്ടി.പദ്മ തിയററ്ര്‍ കേസ് നമ്മള്‍ ജയിച്ചു,ആ സ്ഥലം ഇനി മുതല്‍ നിന്‍റെതാണ്.മതിപ്പ് വില30 കോടിയോളം വരും.

സംസാരത്തിനിടയില്‍ ഒരു കാര്‍ മുറ്റത്ത്‌ വന്ന് നിന്നു.കുട്ടികള്‍ പുറത്തേക്ക്ഓടി.പിന്നാലെ മുതിര്‍ന്നവരും ചെന്നു.

“ഒരു E ക്ലാസ്സ്‌ ബെന്‍സ്‌ കാര്‍’.നന്ദാ ഞാനി കാര്‍ ശ്രീദേവിക്ക് വേണ്ടി വാങ്ങിയതാണ്.അന്ന് നിങ്ങളുടെ കല്യാണത്തിന് ആഗ്രഹിച്ച കാര്‍ തരുവാന്‍ എനിക്ക് സാധിച്ചില്ല,ആ വിഷമം എന്നും എന്‍റെ മനസ്സില്‍ ഉണ്ടായിരുന്നു.

അച്ഛന്‍ താക്കോല്‍ ശ്രീദേവിയുടെ കയ്യില്‍ കൊടുത്തു.കാറിന്‍റെ ഗ്ലാസില്‍ ഒരു ഡോക്ടര്‍ സ്ടിക്കെര്‍.ശ്രീദേവി കാറിന്‍റെ അടുത്തേക്ക് നടന്നു,പതുക്കെ ആ സ്ടിക്കെര്‍ എടുത്ത് കളഞ്ഞു,എന്നിട്ട് മായ മോളെ നോക്കി പറഞ്ഞു,

“അമ്മയുടെ മനസ്സില്‍ എന്നും ബന്ധങ്ങള്‍ക്കാണ് സ്ഥാനം,സ്വത്തിനും പ്രതാപത്തിനുമല്ല.”

ഇതു കേട്ട് നന്ദന്‍റെയും മായയുടെയും കണ്ണുകള്‍ നിറഞ്ഞു.


RELATED

English Summary : Sticker Story Written By Lk Janu in Column/story

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.86 MB / ⏱️ 0.0217 seconds.