main

ഉറങ്ങിക്കിടക്കവേ ദേഹത്തേക്ക് വീണ പാമ്പിന്റെ കടിയേറ്റ് നാലര വയസുകാരൻ മരിച്ചു

വെബ് ടീം | | 1 minute Read

3396-1657466218-medium-2022-07-10-4b38da5daf

പാലക്കാട്: മലമ്പുഴയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന നാലര വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു.അകമലവാരം വലിയകാട് എൻ.രവീന്ദ്രന്റെ മകൻ അദ്വിഷ് കൃഷ്ണയാണ് മരിച്ചത്.

അമ്മയുടെ കൂടെ ഉറങ്ങിക്കിടന്ന കുട്ടിയുടെ ദേഹത്തേക്ക് വീടിന്റെ മേൽക്കൂരയിൽ നിന്നായിരുന്നു പാമ്പ് വീണത്.കുട്ടിയുടെ മൂക്കിലാണ് പാമ്പു കടിച്ചത്. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം.


🔔 Follow Us
Join METRO NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ശംഖുവരയൻ ഇനത്തിൽ പെട്ട പാംബ് ആണ് കടിച്ചതെന്നാണ് റിപ്പോർട്ട്. അമ്മ വീട്ടിലെ കിടപ്പുമുറിയിൽ നിലത്ത് പായ വിരിച്ച് അമ്മയും കുഞ്ഞും ഉറങ്ങുന്നതിനിടെ ഷീറ്റിട്ട വീടിന്റെ മേൽക്കൂരയിൽ നിന്നായിരുന്നു പാമ്പ് കുട്ടിയുടെ ദേഹത്ത് വീണത്.

കുട്ടിയുടെ കരച്ചിൽ കേട്ട് ഉണർന്ന അമ്മ പരിശോധിച്ചപ്പോൾ അദ്വിഷിന്റെ മൂക്കിൽ ചോരപ്പാടുകൾ കാണുകയും മുറിയിൽ പാമ്പിനെ കണ്ടെത്തുകയും ചെയ്തു.

കുട്ടിയെ വിദഗ്ധചികിത്സയ്ക്കായി ഉടൻ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.. കൊട്ടേക്കാട് കാളിപ്പാറ വികെഎൻ എൽപി സ്കൂളിൽ യുകെജി വിദ്യാർഥിയാണ് അദ്വിഷ്. ഇതേ സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിയായ അദ്വൈദാണു സഹോദരൻ.
A four-and-a-half-year-old boy died after being bitten by a snake that fell on his body while sleeping


RELATED

English Summary : A Four And A Half Year Old Boy Died After Being Bitten By A Snake That Fell On His Body While Sleeping in India/kerala

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.2185 seconds.