main

മലയാളിയുടെ കലവറ നിറയ്ക്കുന്നത് മായം ചേർത്ത ബ്രാൻഡുകൾ : മുഖ്യധാരാ മാധ്യമങ്ങൾ " മുക്കിയ " വിവരാവകാശരേഖകൾ പുറത്ത്

വെബ് ടീം | | 2 minutes Read

3454-1658482813-images-7-5

ആലപ്പുഴ : സംസ്ഥാനത്തു വിറ്റഴിക്കുന്ന പ്രമുഖ ബ്രാൻഡുകളുടെ ഭക്ഷ്യ വസ്തുക്കളിൽ അപകടകരമായ തോതിൽ മായം കലർന്നിട്ടുള്ളതായി കണ്ടെത്തിയിട്ടുള്ളതായി ഭക്ഷ്യ സുരക്ഷ വകുപ്പ്.

ആലപ്പുഴ ജില്ലാ ഭക്ഷ്യ സുരക്ഷവിഭാഗം വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ ആണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ഉള്ളത്.

3454-1658482838-eidz8w782334

പരിശോധനയിൽ കണ്ടെത്തിയ വിഷവസ്തുക്കൾ കാൻസർ അടക്കമുള്ള ഗുരുതര രോഗങ്ങൾക്ക് കാരണമായേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.

2018 ജനുവരി 1 മുതൽ 2022 മെയ് 31 വരെയുള്ള കാലയളവിൽ സംസ്ഥാനത്തു വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ വസ്തുതകളാണ് റിപ്പോർട്ടിൽ ചൂണ്ടി കാണിച്ചിട്ടുള്ളത്.

വിവരാവകാശനിയമ പ്രകാരമുള്ള അപേക്ഷയിലാണ് മായം ചേര്‍ക്കാന്‍ ഉപയോഗിക്കുന്നത് കൊടുംവിഷമാണെന്ന് സമ്മതിച്ചുള്ള മറുപടി ലഭിച്ചത്.

എത്തിയോണ്‍ കീടനാശിനിയും സുഡാന്‍ റെഡുമാണ് കറിപ്പൊടികളില്‍ ചേര്‍ക്കുന്നത്. എത്തിയോണ്‍ ചെറിയ തോതില്‍ പോലും ശരീരത്തില്‍ ചെന്നാല്‍ ഛര്‍ദ്ദി, വയറിളക്കം,തലവേദന, തളര്‍ച്ച,പ്രതികരണ ശേഷി കുറയല്‍, സംസാരം മന്ദഗതിയിലാവുക തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകും.

സന്ധിവാതത്തിനും കാരണമാകാം. കാഴ്ചയും ഓര്‍മശക്തിയും കുറയും. മരണത്തിലേക്ക് വരെ നയിക്കാം. മഞ്ഞള്‍പ്പൊടിയുടെ നിറവും തൂക്കവും വര്‍ദ്ധിപ്പിക്കാന്‍ ലെസ്‌ക്രോമേറ്റ് ആണ് കലര്‍ത്തുന്നത്.


🔔 Follow Us
Join METRO NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

82 കമ്ബനികളുടെ മുളക് പൊടിയില്‍ തുണികള്‍ക്ക് നിറം നല്‍കാന്‍ ഉപയോഗിക്കുന്ന സുഡാന്‍ റെഡും 260 മറ്റ് മസാലകളില്‍ എത്തിയോണ്‍ കീടനാശിനിയും കലര്‍ത്തുന്നതായി ചെന്നൈ ഫുഡ് അനലൈസീസ് ലാബില്‍ നടന്ന പരിശോധനയില്‍ തെളിഞ്ഞു.

തമിഴ്നാട് ഫുഡ് സേ്ര്രഫി വകുപ്പ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ഈ മുളക് പൊടിയും മസാലപ്പൊടികളും കേരളത്തില്‍ വ്യാപകമായി വില്‍ക്കപ്പെടുന്നവയാണെങ്കിലും ഇവിടത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ണടയ്ക്കുകയാണ്.

കൊടുംവിഷം കലര്‍ന്ന കറിപ്പൈാടികള്‍ തടസം കൂടാതെ അതിര്‍ത്തി കടന്ന് എത്തുന്നു. ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താനുള്ള പ്രാഥമിക പരിശോധനകളായ അനിലിയന്‍ ക്ലോറൈഡ് ടെസ്റ്റ്, ലെസ്‌ക്രോമേറ്റ് ടെസ്റ്റ്, സ്റ്റാര്‍ച്ച്‌ ടെസ്റ്റ്, ബോഡിന്‍സ് ടെസ്റ്റ് എന്നിവ പോലും പലപ്പോഴും നടക്കാറില്ല.

നടന്നാലും വന്‍കിട കമ്ബനികളാണെങ്കില്‍ മുകളില്‍ നിന്നുള്ള ഇടപെടലിനെത്തുടര്‍ന്ന് കടത്തിവിടുകയാണ് പതിവ്. മായം കണ്ടെത്തല്‍ പത്തു കാശുണ്ടാണ്ടാക്കാനുള്ള വഴിയായാണ് മിക്ക ഉദ്യോഗസ്ഥരും കാണുന്നതെന്നാണ് വ്യാപക പരാതി.

ഈ സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമപ്രകാരം പ്രോസിക്യൂഷൻ നടപടികൾ സ്വീകരിച്ചതായും ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ നൽകിയ മറുപടിയിൽ പറയുന്നുണ്ട്.

3454-1658482840-ei1gg8182376

വലിയ പരസ്യങ്ങളുമായി മലയാളിയുടെ തീൻമേശയിലേക്ക് അഥിതികളായി എത്തുന്നത് ഗുരുതര രോഗങ്ങൾക്ക് കാരണമയേക്കാവുന്ന ഭക്ഷ്യ വസ്തുക്കൾ ആണെന്നത് വളരെ ഗൗരവം ഉള്ള കാര്യമാണ്. വലിയ ബ്രാൻഡ്കൾക്ക് എതിരെ നടപടികൾ പലപ്പോഴും വാർത്തകളിൽ ഒതുങ്ങുന്നു എന്നതാണ് സത്യം.

ജീവിതശൈലി പ്രശ്നങ്ങൾ കാരണം ഓരോ നിമിഷത്തിലും രോഗികൾ ആയി കൊണ്ടിരിക്കുന്ന മലയാളികൾക്ക് വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണം പോലും വിശ്വസിച്ചു കഴിക്കാൻ പറ്റാത്ത അവസ്ഥ
യിലാണ് എത്തപ്പെട്ടിരിക്കുന്നത്.


RELATED

English Summary : Adulterated Brands Filling Malayalee S Storehouse Mainstream Media Releases Drowned Rti Documents in India/kerala

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.8 MB / ⏱️ 0.0199 seconds.