main

ശ്രീ മുത്തപ്പ പരിപാലന സേവാ സംഘത്തിന്റെ ഒൻപതാം മഹോത്സവം ആഗസ്ത് 6,7 തിയതികളിൽ പെരമ്പൂരിൽ

വെബ് ടീം | | 1 minute Read

3495-1659529261-20220803-165152

ചെന്നൈ : ശ്രീ മുത്തപ്പ പരിപാലന സേവാ സംഘത്തിന്റെ ഒൻപതാം മഹോത്സവം ആഗസ്ത് 6,7 തിയതികളിൽ ചെന്നൈ പെരമ്പൂരിൽ വെച്ചു നടത്തുമെന്നു സംഘം ഭാരവാഹികൾ അറിയിച്ചു.

എല്ലാ വിധ ആചാര്യ മര്യാദകളോടും കൂടി പെരമ്പൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള റെയിൽ കല്യാണമണ്ഡപത്തിൽ വെച്ചാണ് ആഘോഷങ്ങൾ നടത്തപ്പെടുന്നത്.

ആഗസ്ത് 6 ശനിയാഴ്ച രാവിലെ 6 AM ന് ഗണപതിഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും.ഉച്ചക്ക് 3 മണിക്ക് മലയിറക്കം, 5 മണിയ്ക്ക് വെള്ളാട്ടം, 8 മണിക്ക് സന്ധ്യ വേല തുടർന്ന് കലശവരവ്,കളികപാട്ട് എന്നിങ്ങനെയാണ് ചടങ്ങുകൾ


🔔 Follow Us
Join METRO NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ആഗസ്ത് 7 ഞായറാഴ്ച രാവിലെ 6 ന് തിരുവപ്പന, വെള്ളാട്ടം, തുടർന്ന് 10 ന് പള്ളിവേട്ടയും നടക്കും.

ശനിയാഴ്ച രാത്രി 8.30 നും ഞായറാഴ്ച ഉച്ചക്ക് 12.30 നും ഭക്തജനങ്ങൾക്ക് അന്നദാനവും ഉണ്ടാകുമെന്നും ഭക്തജനങ്ങളുടെ മഹനീയ സാനിധ്യം ഉണ്ടാകണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു.

കഴിഞ്ഞ ഏഴു വർഷമായി മുത്തപ്പ പരിപാലന സേവാ സംഘത്തിന്റെ മഹോത്സവ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി വരുന്ന വി. കെ രാമകൃഷ്ണന്റെ നേതൃത്വത്തിൽ തന്നെയാണ് ഈ വർഷവും ആഘോഷപരിപാടികൾ നടക്കുന്നത്.


RELATED

English Summary : News in India/metro

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0353 seconds.