main

മഹാബലിപുരം ഇനി ചതുരംഗക്കളം.44-ാമത് ചെസ് ഒളിംപ്യാഡ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

വെബ് ടീം | | 1 minute Read

3473-1659024550-n4084841861659023499802b0747345f363359926ea914db673d19fce35e9209b2c936fac24a745e113025b

ചെന്നൈ: ശില്‍പ്പസൗന്ദര്യത്തിന്‍റെ മഹനീയ കേന്ദ്രമായ മഹാബലിപുരം ഇനി കുറച്ചു നാൾ ചതുരംഗക്കളം.44-ാമത് ചെസ് ഒളിംപ്യാഡ്(Chess Olympiad) പ്രധാനമന്ത്രി നരേന്ദ്ര മോദി(Narendra Modi) ഉദ്ഘാടനം ചെയ്തു.

തമിഴ്നാടിന്‍റെ പാരമ്ബര്യവും സാംസ്കാരികപ്പൊലിമയും പ്രതിഫലിക്കുന്നതായിരുന്നു ചെന്നൈ ജവഹര്‍ലാല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടനച്ചടങ്ങ്.

187 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന താരങ്ങള്‍ നാളെ മുതല്‍ മഹാബലിപുരത്തെ ചെസ് ഒളിംപ്യാഡ് വേദിയില്‍ കരുനീക്കിത്തുടങ്ങും.

ചിലമ്ബാട്ടവും ജല്ലിക്കട്ടും ഭരതനാട്യവും പരമ്ബരാഗത കലാചാരങ്ങളും നിറഞ്ഞു. തോല്‍ക്കാപ്പിയവും തിരുക്കുറളും ലോകത്തിനുമുന്നില്‍ തമിഴകം വീണ്ടും തുറന്നുവച്ചു. ഭരതിയാരും തിരുവള്ളുവരും കണ്ണകിയും വന്നുപോയി.

രാജ്യത്തെ 75 ചരിത്ര, സാസ്കാരിക തന്ത്രപ്രധാന സ്ഥലങ്ങള്‍ താണ്ടിയെത്തിയ ദീപശിഖ ഗ്രാന്‍ഡ്മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് നല്‍കി.


🔔 Follow Us
Join METRO NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

സ്റ്റാലിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൈമാറിയ ദീപശിഖയില്‍ നിന്ന് ഇന്ത്യയുടെ വനിതാ ഗ്രാന്‍ഡ്മാസ്റ്റര്‍ വിജയലക്ഷ്മി സുബ്ബരമനും യുവ ഗ്രാന്‍ഡ് മാസ്റ്റര്‍മാരും ചേര്‍ന്ന് മേളയുടെ ദീപം തെളിച്ചു.

ലോകത്തെ ഒന്നിപ്പിക്കുന്ന സന്ദേശമാണ് എല്ലാ കായിക മേളകളും നല്‍കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒളിംപ്യാഡ് ഉദ്ഘാടനം ചെയ്തുകൊണ്ടു പറഞ്ഞു. സാഹോദര്യത്തിന്‍റേയും സാംസ്കാരിക സമന്വയത്തിന്‍റേയും ഉത്സവമായാണ് ചെസ് ഒളിംപ്യാഡിനെ കാണുന്നതെന്ന് തമിഴ്മാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു.

അന്താരാഷ്ട്ര ചെസ് ഫെഡറേഷന്‍ പ്രസിഡന്‍റ് അര്‍ക്കാഡി വ്ലാദിമിരോവിച്ച്‌ ദ്യോക്കോവിച്ച്‌, തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവി, കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. നാളെ മുതലാണ് മത്സരങ്ങള്‍ തുടങ്ങുക.

Prime Minister Narendra Modi inaugurated the 44th Chess Olympiad.


RELATED

English Summary : Prime Minister Narendra Modi Inaugurated The 44th Chess Olympiad in India/national

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0254 seconds.