main

ഫൊക്കാനയുടെ പ്രത്യേക മാധ്യമ പുരസ്ക്കാരം കോരസൺ വർഗീസിന്

ദിനൂപ് ചേലേമ്പ്ര | | 1 minute Read

3350-1657249993-1

ഫ്ലോറിഡ: ഫൊക്കാനയുടെ പ്രത്യേക മാധ്യമ പുരസ്ക്കാരം കോരസൺ വർഗീസിന് ലഭിച്ചു. കല, സാഹിത്യം, സംഗീതം, രാഷ്ട്രീയം തുടങ്ങി വിവിധ സാമൂഹ്യ വിഷയങ്ങളെക്കുറിച്ചു വിവിധ മേഖലകളിലെ പ്രമുഖരുമായി നടത്തിവരുന്ന " വാൽക്കണ്ണാടി" എന്ന പേരിലുള്ള അഭിമുഖ പരമ്പരയാണ് കോരസൺ വർഗീസിന് അവാർഡിനർഹമാക്കിയയത്.

അദ്ദേഹത്തിന്റെ ഈ അഭിമുഖം റിപ്പോർട്ടർ ടി.വി.യിൽ ഒരുവർഷം സംപ്രേഷണം ചെയ്തു. ഇപ്പോൾ വാൽക്കണ്ണാടി യൂട്യൂബ് ചാനൽ വഴി തുടരുന്നു.

കലാവേദി ടിവിയും, പ്രവാസി ടിവിയും വഴി പലപ്പോഴും രാഷ്ട്രീയ ചർച്ചകൾ നടത്താറുണ്ട്.. അമേരിക്കൻ രാഷ്ട്രീയവും കേരളത്തിന്റെ രാഷ്ട്രീയ ചർച്ചകളും വാൽകണ്ണാടിയിൽ നിരന്തരം കടന്നുവന്നു.


🔔 Follow Us
Join USA / CANADA NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളെയും ചേർത്ത് അടിസ്ഥാനപരമായ വിഷയങ്ങൾ ഇഴപിരിച്ചെടുത്തപ്പോൾ, കേരളരാഷ്ട്രീയത്തിലെ ഒഴിച്ചുകൂടാനാകാത്ത പ്രാദേശീക വിഷയങ്ങളെക്കുറിച്ചും ചർച്ചകൾ തുടർന്നു.

അവാർഡ് നിർണയ കമ്മിറ്റി ഇത്തവണ എഴുത്തിന്റെ കരുത്തിൽ മാത്രം പരതാതെ, പതിവുസീമകൾ വിട്ടു ദൃശ്യ മാധ്യമ മേഖലയിൽ സജീവമായി നിലനിർത്തുന്ന സാഹിത്യ ഇടപെടലുകൾ കൂടി കണക്കിലെടുത്തുവന്നതാണ് ശ്രദ്ധേയമായ കാര്യം.

അമേരിക്കയുടെ മണ്ണിൽ നിന്നും മലയാള ഭാഷക്ക് വാർത്തകളും ദൃശ്യങ്ങളും അറിവുകളും പകർത്തുന്നവർ ഏറെയുണ്ട്. എന്നാൽ അവരിൽനിന്നും വ്യത്യസ്തമായി അഭിമുഖങ്ങളുടെ പശ്ചാത്തലത്തിൽ മലയാള ഭാഷയെ സമ്പുഷട്ടമാക്കാൻ സാഹിത്യവും കലയും സാമൂഹ്യ വിഷയങ്ങളും കോർത്തിണക്കി പൊതുജീവിതത്തിൽ നിരന്തരം ഇടപെടുവാൻ കാണിക്കുന്ന പ്രവണത അംഗീകരിക്കപ്പെടേണ്ടത് തന്നെയാണ് എന്ന് അഭിപ്രായപ്പെട്ട അവാർഡ് നിർണ്ണയകമ്മിറ്റി അക്കൂട്ടത്തിൽ ശ്രദ്ധേയനായ അമേരിക്കൻ മലയാളി എഴുത്തുകാരനാണ് കോരസൺ വർഗീസ് എന്നും ചൂണ്ടിക്കാട്ടി.

Korasan Varghese wins Focana's special media award


RELATED

English Summary : Korasan Varghese Wins Focana S Special Media Award in Nri/america

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.79 MB / ⏱️ 0.0607 seconds.