main

ഒഐസിസി യൂഎസ്എ ഹൂസ്റ്റണ്‍ ചാപ്റ്ററിന് പുതുനേതൃത്വം : വാവച്ചന്‍ മത്തായി പ്രസിഡണ്ട്; ജോജി ജോസഫ് ജന. സെക്രട്ടറി

വെബ് ടീം | | 3 minutes Read

3418-1657699806-267416resize-1657691729

ഹൂസ്റ്റണ്‍: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി യൂഎസ്എ) ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു .അമേരിക്കയിലുടനീളം ചാപ്റ്ററുകള്‍ക്കു രൂപം കൊടുക്കുന്നതിന്റെ ഭാഗമായിട്ടാണ് ഹൂസ്റ്റണ്‍ ചാപ്റ്ററിനു തുടക്കം കുറിച്ചത്

കെപിസിസിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ രൂപീകൃതമായ ഒഐസിസി യുഎസ്എയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തിലാണ് പുരോഗമിക്കുന്നതെന്നും ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ സംഘടനയ്ക്ക് വലിയ ഊര്‍ജ്ജവും ശക്തിയും നല്‍കാന്‍ ഇടയാകുമെന്നും ഭാരവാഹികളെ പ്രഖ്യാപിച്ച്, ചാപ്റ്ററിന് എല്ലാ ഭാവുകങ്ങളും ആശംസിച്ചു കൊണ്ട് ഒഐസിസി യുഎസ്എ ചെയര്‍മാന്‍ ജെയിംസ് കൂടലും പ്രസിഡണ്ട് ബേബി മണക്കുന്നേലും പറഞ്ഞു.

ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ ഭാരവാഹികള്‍

പ്രസിഡണ്ട് : വാവച്ചന്‍ മത്തായി, ജനറല്‍ സെക്രട്ടറി : ജോജി ജോസഫ്
ട്രഷറര്‍ : തോമസ് വര്‍ക്കി (മൈസൂര്‍ തമ്പി)

വൈസ് പ്രസിഡന്റുമാര്‍ : എബ്രഹാം തോമസ് (അച്ചന്കുഞ്ഞു). ചാക്കോ തോമസ്, ജേക്കബ് കുടശ്ശനാട്, സൈമണ്‍ വളാച്ചേരി, ടോം വിരിപ്പന്‍, തോമസ് സ്റ്റീഫന്‍ (റോയ് വെട്ടുകുഴി)

സെക്രട്ടറിമാര്‍: ബാബു ചാക്കോ, ബിജു ചാലയ്ക്കല്‍, ഫിന്നി രാജു, ജോണ്‍ ഐസക് (എബി), , മാമ്മന്‍ ജോര്‍ജ്, സന്തോഷ് ഐപ്പ്.

ജോയിന്റ് ട്രഷറര്‍: ആന്‍ഡ്രൂസ് ജേക്കബ്

ഐടി വിഭാഗം ചെയര്‍ : രഞ്ജിത് പിള്ള, പബ്ലിക് റിലേഷന്‍സ് ചെയര്‍: ചാര്‍ളി പടനിലം, പ്രോഗ്രാം ചെയര്‍: റെനി കവലയില്‍,സോഷ്യല്‍ മീഡിയ ചെയര്‍: ബിനോയ് ലൂക്കോസ് തത്തംകുളം


🔔 Follow Us
Join USA / CANADA NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍: ടിഫ്നി സെല്‍ബി, മിനി പാണച്ചേരി, ബിനു തോമസ് , ഡാനിയേല്‍ ചാക്കോ,ജോര്‍ജ് കൊച്ചുമ്മന്‍, ജോര്‍ജ് തോമസ്, ജോയ്. എന്‍ ശാമുവേല്‍, ജോസ് മാത്യു, മാത്യൂസ് തോട്ടം, റജി വി. കുര്യന്‍, ഷാജന്‍ ജോര്‍ജ്, സജി ഇലഞ്ഞിക്കല്‍,

ഹൂസ്റ്റണില്‍ നിന്നുള്ള സതേണ്‍ റീജിയണല്‍ കമ്മിറ്റി ഭാരവാഹികളായ ജനറല്‍ സെക്രട്ടറി ജോമോന്‍ ഇടയാടി, ട്രഷറര്‍ സഖറിയ കോശി, വൈസ് ചെയര്‍മാന്മാരായ ജോയ് തുമ്പമണ്‍, വൈസ് പ്രസിഡന്റുമാരായ പൊന്നു പിള്ള, ബാബു കൂടത്തിനാലില്‍, ജോജി ജേക്കബ്, സെക്രട്ടറി ബിബി പാറയില്‍, ജോയിന്റ് ട്രഷറര്‍ അലക്‌സ് എം. തെക്കേതില്‍, വനിതാ വിഭാഗം ചെയര്‍ പേഴ്‌സണ്‍ ഷീല ചെറു, യുവജന വിഭാഗം ചെയര്‍ മെവിന്‍ ജോണ്‍ എബ്രഹാം എന്നിവരും ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായിരിക്കും.

ഹൂസ്റ്റണ്‍ ചാപ്റ്റര്‍ ഉള്‍കൊള്ളുന്ന സതേണ്‍ റീജിയണല്‍ ചെയര്‍മാന്‍ റോയ് കൊടുവത്ത്, പ്രസിഡണ്ട് സജി ജോര്‍ജ്, ജനറല്‍ സെക്രട്ടറി ജോമോന്‍ ഇടയാടി, ട്രഷറര്‍ സഖറിയ കോശി എന്നിവര്‍ ഹൂസ്റ്റണ്‍ ചാപ്റ്ററിനു ആശംസകള്‍ അറിയിച്ചു.

പുതുതായി രൂപം കൊണ്ട ഹൂസ്റ്റണ്‍ ചാപ്റ്റര്‍ ഒഐസിസി ഗ്ലോബല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും കരുത്തും ഊര്‍ജവും നല്കുമെന്ന് ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ട് ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ള ആശംസിച്ചു

ചെയര്‍മാന്‍ ജെയിംസ് കൂടല്‍, പ്രസിഡണ്ട് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറിയും മാധ്യമ പ്രവര്‍ത്തകനുമായ ജീമോന്‍ റാന്നി, ട്രഷറര്‍ സന്തോഷ് എബ്രഹാം, മറ്റു ദേശീയ ഭാരവാഹികളായ വൈസ് ചെയര്‍മാന്‍മാരായ അനുപം രാധാകൃഷ്ണന്‍, കളത്തില്‍ വര്‍ഗീസ്, ഡോ.ചെക്കോട്ട് രാധാകൃഷ്ണന്‍, ജോബി ജോര്‍ജ് വൈസ് പ്രസിഡന്റുമാരായ ഹരി നമ്പൂതിരി, ബോബന്‍ കൊടുവത്ത്, ഡോ.മാമ്മന്‍.സി.ജേക്കബ്, സജി എബ്രഹാം, ഷാലു പുന്നൂസ്, സെക്രട്ടറിമാരായ രാജേഷ് മാത്യു, ഷാജന്‍ അലക്‌സാണ്ടര്‍, വില്‍സണ്‍ ജോര്‍ജ്, ജോയിന്റ് ട്രഷറര്‍ ലാജി തോമസ്, മീഡിയ ചെയര്‍ പി.പി. ചെറിയാന്‍, യൂത്ത് വിങ് ചെയര്‍ കൊച്ചുമോന്‍ വയലത്ത്, വനിതാ വിഭാഗം ചെയര്‍
മിലി ഫിലിപ്പ്, സൈബര്‍ ആന്‍ഡ് സോഷ്യല്‍ മീഡിയ ചെയര്‍ ടോം തരകന്‍ എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ ഒരു നാഷണല്‍ കമ്മിറ്റിയാണ് പ്രവര്‍ത്തിച്ചു വരുന്നത്.

വെസ്റ്റേണ്‍ റീജിയന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ചെയര്‍മാന്‍ ജോസഫ് ഔസോ, പ്രസിഡണ്ട് സാം ഉമ്മന്‍, സെക്രട്ടറി രാജേഷ് മാത്യു ട്രഷറര്‍ ജെനു മാത്യു എന്നിവരുടെ നേതൃത്വത്തിലും നോര്‍ത്തേണ്‍ റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ ചെയര്‍മാന്‍ ഡോ.സാല്‍ബി ചെന്നോത്ത്, അലന്‍ ജോണ്‍ ചെന്നിത്തല, സെക്രട്ടറി സജി കുര്യന്‍, ട്രഷറര്‍ ജീ മുണ്ടക്കല്‍ എന്നിവരുടെ നേതൃത്വത്തിലും സജീവമായി പുരോഗമിച്ചു വരുന്നു.

ചിക്കാഗോ ചാപ്റ്റര്‍ നിയുക്ത പ്രസിഡണ്ട് ജോസഫ് ലൂയി ജോര്‍ജ്, ഡാളസ് ചാപ്റ്റര്‍ നിയുക്ത പ്രസിഡണ്ട് പ്രദീപ് നാഗനൂലില്‍, അനില്‍ ജോസഫ് (സാന്‍ഫ്രാന്‍സിസ്‌കോ) എന്നിവരുടെ നേതൃത്വത്തില്‍ ചിക്കാഗോ, ഡാളസ്, സാന്‍ ഫ്രാന്‍സിസ്‌കോ ചാപ്റ്ററുകളുടെ വിപുലമായ കമ്മിറ്റികള്‍ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. മറ്റു നഗരങ്ങളിലെ/സംസ്ഥാനങ്ങളിലെ ചാപ്റ്ററുകളും ഉടന്‍ തന്നെ രൂപീകരിക്കുമെന്നും അവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട് : പി.പി. ചെറിയാന്‍(നാഷണല്‍ മീഡിയ ചെയര്മാന്‍)

New leadership for OICC USA Houston Chapter: Vavachan Mathai President; Joji Joseph Jana. Secretary


RELATED

English Summary : New Leadership For Oicc Usa Houston Chapter Vavachan Mathai President Joji Joseph Jana Secretary in Nri/america

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.0741 seconds.