main

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം വര്‍ണാഭമായി

Anonymous | | 2 minutes Read

3630-1663610805-3-onam-procession-0

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ വളരെ വിപുലമായി നടത്തി. സെപ്റ്റംബര്‍ 10-ന് ശനിയാഴ്ച വൈകുന്നേരം 4 മമിക്ക് ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വച്ച് പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഷിക്കാഗോ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നും പൊളിറ്റിക്കല്‍ & കണ്‍സ്യൂമര്‍ ടി.ഡി.ബുട്ടിയ മുഖ്യാതിഥിയായി പങ്കെടുത്തു. സൗത്ത് ബാരിംഗ്ടണ്‍ സിറ്റി മേയര്‍ പോളമക്കോസി, സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഓക് ലോണ്‍ പള്ളി വികാരി ഫാ.തോമസ് മാത്യൂ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

3630-1663610744-1-onam-inaguration-0

ഉച്ചകഴിഞ്ഞ് നാലു മണിയോടെ വിഭവ സമൃദ്ധമായ ഓണസദ്യയ്ക്കു ശേഷം സാറാ അനില്‍ കോര്‍ഡിനേറ്റു ചെയ്ത മെഗാ തിരുവാതിര ഏവരുടേയും ശ്രദ്ധ പിടിച്ചു പറ്റി. മെഗാ തിരുവാതിരയോടനുബന്ധിച്ചു മാവേലി മന്നനെ താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ ലെജി പട്ടരുമഠം കോര്‍ഡിനേറ്റ് ചെയ്ത ഘോഷയാത്രയായി സമ്മേളന ഹാളിലേക്ക് ആനയിച്ചു.


🔔 Follow Us
Join USA / CANADA NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഡോ.സിബിള്‍ ഫിലിപ്പ് മാസ്റ്റര്‍ ഓഫ് സെറിമണിയായി നടത്തിയ യോഗാനന്തരം ഷിക്കാഗോയിലെ വിവിധ കലാകാരികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ഏറ്റവും ആസ്വാദ്യകരമായി. എസ്.എസ്.ആര്‍ ഷിക്കാഗോ സീറോ മലബാര്‍ കള്‍ച്ചറി അക്കാദഡമി മല്‍ഹാര്‍ ടീം, കഥക് ഡാന്‍സ്-തേജോ ലക്ഷ്മി& ടീം എന്നിവരുടെ ടാന്‍സും, ശോഭ ജിബി, മെര്‍ലിന്‍, ക്ലെമന്റ്, അയ്‌ന എന്നിവരുടെ ഗാനപൂക്കള്‍ പരിപാടിക്കും കൊഴുപ്പേകി.

3630-1663610781-2-onam-thiruvathira-0

പരിപാടികളുടെ പ്ലാറ്റിനം സ്‌പോണ്‍സര്‍ അമേരിക്കന്‍& ഡിസ്ട്രിബ്യൂട്ടര്‍ ഗോള്‍ഡന്‍ സ്‌പോണ്‍സേഴ്‌സ്-ഡോ.സൂസന്‍ ഇടക്കുത്തറ, അലക്‌സ് & അച്ചാമ്മ മരുവത്തറ, ഷിക്കാഗോ , സില്‍വര്‍ സ്‌പോണ്‍സേഴ്‌സ്-ടാക്‌സ്-ഔസേപ്പ് വടക്കുംചേരി, ഡോ.ബ്രിജറ്റ് ജോര്‍ജ്, ഡോ.ആന്റണി ജോസഫ്, ജോസ് & സുമ അയിക്കര, അറ്റോര്‍ണി സ്റ്റീവ് ക്രിഫേസ്, സ്‌പോണ്‍സേഴ്‌സ്-റ്റോമി ഇടത്തില്‍, അച്ചന്‍കുഞ്ഞ് മാത്യു, സന്‍ജ് മാത്യു, ടേറന്‍സ് ചിറമേല്‍ അമേരിക്കന്‍ കാര്‍പ്പറ്റ്- രാജന്‍ തലവടി, അശോക് ലക്ഷ്മണന്‍, റ്റേം സണ്ണി, അഡ്വ. പോള്‍& ഡോ.സുമ, അനാറ്റ& മാത്യൂ വിലങ്ങാടുശ്ശേരി എന്നിവരായിരുന്നു.പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെല്ലാം സെക്രട്ടറി ലീല ജോസഫ് നന്ദി രേഖപ്പെടുത്തി.


RELATED

English Summary : News in Nri/america

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0817 seconds.