main

മെക്സിക്കോയിൽ നിന്നുള്ള കുടിയേറ്റക്കാരെ പുറത്താക്കാൻ ടെക്സസ് ഗവർണർ ഉത്തരവിട്ടു

വെബ് ടീം | | 1 minute Read

3349-1657249394-af4682670cb7c381c2ad42487ab7d001

കുടിയേറ്റത്തതിനായി മെക്സിക്കോയിൽ നിന്ന് അനധികൃതമായി അതിർത്തി കടന്നു വരുന്നവരെ തിരിച്ചയക്കാൻ ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് ഉത്തരവിട്ടു. അതു ചെയ്യാൻ ഉത്തരവാദിത്തമുള്ള പ്രസിഡന്റ് ജോ ബൈഡൻ അതിനു മടിക്കുന്നതു കൊണ്ടാണ് താൻ ഈ എക്സിക്യൂട്ടീവ് ഓർഡർ ഇറക്കുന്നതെന്നു ആബട്ട് പറഞ്ഞു.

നവംബർ 8 നു വോട്ടെടുപ്പ് നേരിടുന്ന റിപ്പബ്ലിക്കൻ ഗവർണർക്കു അഭിപ്രായ സർവേകളിൽ പിന്തുണ കുറഞ്ഞ നേരത്ത് അദ്ദേഹം എടുത്ത നടപടിക്ക് പിന്നിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കൈയുണ്ടെന്നു സൂചനയുണ്ട്. മുൻപൊരിക്കലും ഒരു ഗവർണറും എടുക്കാത്ത ഈ നടപടി കോടതിയിൽ നിലനിൽക്കില്ല എന്ന് ചൂണ്ടിക്കാട്ടുന്നവരുണ്ട്.


🔔 Follow Us
Join USA / CANADA NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

സംസ്ഥാനത്തെ നാഷണൽ ഗാർഡ്, ടെക്സാസ് ഡിപ്പാർട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി എന്നിവയോടാണ് കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്‌തു തിരിച്ചയക്കാൻ നിർദേശിച്ചിട്ടുള്ളത്.

കേന്ദ്ര സർക്കാറിനു മാത്രമേ കുടിയേറ്റ നിയമം നടപ്പാക്കാൻ അധികാരമുള്ളൂ. ആബട്ട് ഭരണഘടനയെ ദുർവ്യാഖ്യാനം ചെയ്തുവെന്നു വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.

Texas governor orders expulsion of immigrants from Mexico


RELATED

English Summary : Texas Governor Orders Expulsion Of Immigrants From Mexico in Nri/america

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.79 MB / ⏱️ 0.0583 seconds.