main

മികവേറിയ ജീവകാരുണ്യ പ്രവർത്തനത്തിന് പഴം കോട്ടിൽ കുടുംബത്തിന് ഏഞ്ചൽസ് ബാസലിന്റെ ആദരവ്

Anonymous | | 1 minute Read

3833-1669467269-img-8022

ബാസൽ : കഴിഞ്ഞ എട്ടു വർഷമായി പൊതുനന്മയെ പ്രോത്സാഹിപ്പിച്ചു കൊണ്ട് ജീവകാരുണ്യ മേഖലകളിൽ സുതുത്യർഹമായ സേവനം ചെയ്തു കൊണ്ടിരിക്കുന്ന സ്വിറ്റ്സർൻഡിലെ വനിതാ കൂട്ടായ്മയായ ഏഞ്ചൽസ് ബാസൽ സംഘടിപ്പിച്ച ചാരിറ്റി ലഞ്ച് ഇവന്റ് അഭ്യുദയകാംഷികളായ സ്വദേശിയരുടെയും, മലയാളി കുടുംബങ്ങളുടെയും സാന്നിധ്യം കൊണ്ട് ധന്യമായി.

3833-1669466966-img-20221120-wa0017


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ജീവ കാരുണ്യ ഭക്ഷണ മേളയ്ക്ക് മുന്നോടി ആയി നടന്ന സമ്മേളനത്തിൽ പ്രസിഡന്റ്‌ റീന മാങ്കുടിയിൽ സ്വാഗതം ആശംസിക്കുകയും ഇടവക വികാരി ഫാദർ ജോസഫ് കണ്ണാനിയാക്കൽ, ഫാദർ മാർട്ടിൻ പയ്യപ്പിള്ളിയിൽ KCSC Basel പ്രസിഡന്റ് സിബി തൊട്ടുകടവിൽ എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു.

3833-1669471895-angel-basel-new

കേരളത്തിലെ ജന്മ സ്ഥലമായ പെരിയാപുരത്ത് സ്വന്തമായി കിടപ്പാടം ഇല്ലാതെ കഷ്ടപ്പെടുന്ന പതിനഞ്ചോളം കുടുംബങ്ങൾക്കു വീട് നിർമിച്ചു കൊടുത്ത, സ്വിറ്റ്സർലൻഡിലെ സൂറിക്ക് നിവാസികളായ ആനന്ദ് പഴംകോട്ടിലിനെയും, അജു പഴംകൊട്ടിലിനെയും ചടങ്ങിൽ പ്രത്യേകം ആദരിച്ചു. കലാപരിപാടികളോടൊപ്പം ഏഞ്ചൽസ് ബാസൽ നടത്തികൊണ്ടിരിക്കുന്ന‌ കാരുണ്യ പ്രവർത്തനങ്ങളുടെ ദൃശ്യവിഷ്കാരം സദസ് ഹർഷാരവത്തോടെ സ്വീകരിച്ചു. ജിഷ പാലാട്ടി മോഡറേറ്റു ചെയ്ത ചടങ്ങുകൾ സെക്രട്ടറി ലിജി ചക്കാലക്കന്റെ നന്ദി പ്രകാശനത്തോടെ പര്യവസാനിച്ചു.


RELATED

English Summary : Angels Charity Event 2022 in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.73 MB / ⏱️ 0.0011 seconds.