main

യാത്രാദുരിതവുമായി വീണ്ടും റെയില്‍ സമരം ; 4% ശമ്പള വര്‍ദ്ധന അംഗീകരിക്കാന്‍ കഴിയില്ലെന്ന് ആര്‍എംടി

വെബ് ടീം | | 1 minute Read

3434-1657883377-kings-cross-istock-750x450

ലണ്ടൻ: യാത്രാദുരിതവുമായി വീണ്ടും റെയില്‍ സമരം. യൂറോ 2022 വനിതാ സെമി ഫൈനലും, കോമണ്‍വെല്‍ത്ത് ഗെയിംസും നടക്കുന്ന ജൂലൈ 27നാണ് പണിമുടക്ക്. ബ്രിട്ടനെ തകര്‍ക്കുന്ന ദേശീയ സമരങ്ങള്‍ പിന്നാലെ വരുന്നുവെന്നാണ് യൂണിയന്‍ നേതാക്കളുടെ മുന്നറിയിപ്പ്.

ശമ്പളം, ജോലി, തൊഴില്‍സാഹചര്യങ്ങള്‍ എന്നിവയുടെ പേരിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് നെറ്റ്‌വര്‍ക്ക് റെയിലിലെയും, മറ്റ് റെയില്‍ ഓപ്പറേറ്റര്‍മാരിലെയും ജോലിക്കാര്‍ സമരത്തിന് ഇറങ്ങുന്നത്. തങ്ങളുടെ മുന്നിലേക്ക് വെച്ചുനീട്ടിയ 4% ശമ്പള വര്‍ദ്ധന അംഗീകരിക്കാന്‍ കഴിയില്ലെന്ന് ആര്‍എംടി യൂണിയന്‍ വ്യക്തമാക്കി. എത്രയധികം സമരം ചെയ്യേണ്ടി വന്നാലും ഇതുമായി മുന്നോട്ട് പോകുമെന്നാണ് യൂണിയന്റെ പ്രഖ്യാപനം.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കഴിഞ്ഞ മാസം നാല് ദിവസത്തോളം ട്രെയിന്‍ സര്‍വ്വീസുകള്‍ സ്തംഭിപ്പിച്ച്, സമ്പദ് വ്യവസ്ഥയില്‍ നിന്നും മില്ല്യണുകള്‍ ഇല്ലാതാക്കി സമരം നടന്നതിന് ശേഷമാണ് ജൂലൈ 27ലെ സമരം. സ്‌കൂള്‍ സമ്മര്‍ ഹോളിഡേയുടെ ആരംഭത്തിനൊപ്പം, വനിതാ യൂറോ 2022 സെമി ഫൈനലും സമരത്തില്‍ മുങ്ങുമെന്ന് ഉറപ്പായിട്ടുണ്ട്.

ഒരു പ്രധാന പുരുഷ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ദിവസമായിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നുവെന്ന് ടോറി എംപിയും, മുന്‍ കായിക മന്ത്രിയുമായ ട്രേസി ക്രൗച്ച് വിമര്‍ശിച്ചു.

തൊട്ടടുത്ത ദിവസം ബര്‍മിംഗ്ഹാമില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിനും തുടക്കം കുറിയ്ക്കുകയാണ്. ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് 4% ശമ്പള വര്‍ദ്ധന ഓഫര്‍ ചെയ്തത്. അടുത്ത വര്‍ഷം 2%, ആധുനികവത്കരണ നേട്ടങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ മറ്റൊരു 2% എന്നിങ്ങനെയാണ് വര്‍ദ്ധനയ്ക്കുള്ള നിബന്ധനകള്‍ വെച്ചത്. എന്നാല്‍ 7% പേ ഓഫറോ, ഗ്യാരണ്ടിയോ ലഭിച്ചില്ലെന്നാണ് ആര്‍എംടി പറയുന്നത്.


RELATED

English Summary : Another Rail Strike With Travel Woes Rmt Says 4 Pay Hike Cannot Be Accepted in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.79 MB / ⏱️ 0.0702 seconds.