main

ക്ലയർ ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 18 ന്

Anonymous | | 1 minute Read

3543-1661499955-69010859-5d22-49ff-b1ad-e7e897bfaa80

ക്ലയര്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഒരുക്കുന്ന ഓണാഘോഷം സെപ്തംബര്‍ 18ന് സെന്റ് ഫ്ലാനന്‍സ്സ് കോളേജില്‍ വച്ച് നടത്തപ്പെടും. അന്നേദിവസം രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെ നീളുന്ന വൈവിധ്യമാര്‍ന്ന ആഘോഷങ്ങളാണ് അസോസിയേഷന്‍ ഒരുക്കിയിരിക്കുന്നത്.

ചെണ്ടമേളത്തിന്റയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ എഴുന്നള്ളുന്ന മാവേലി മന്നന്റെ വരവോടെ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് അത്തപ്പൂക്കളം, തിരുവാതിര, വഞ്ചിപ്പാട്ട്, ഡാന്‍സ്, ഗെയിംസ്, വടംവലി, ഓണസദ്യ എന്നിവയെല്ലാം ആഘോഷത്തിന്റെ ഭാഗമായുണ്ടാകും.
കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും ടിക്കറ്റ് മുഖേന ഈ ഓണാഘോഷത്തിന്റെ ഭാഗമാകാമെന്ന് സംഘാടകര്‍ അറിയിച്ചു. ഫാമിലിയ്ക്ക് 75/- യൂറോയും വ്യക്തികള്‍ക്ക് 30 യൂറോയുമാണ് നിരക്ക്. മത്സര വിജയികള്‍ക്ക് സമ്മാനങ്ങൾ മാവേലി മന്നന്‍ നേരിട്ട്നല്‍കുന്നതാണ്. ഈ ഓണാഘോഷ പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കൂടുതല്‍ വിവരങ്ങള്‍ക്ക് :
നവീന്‍ : 0899404233
മിഥുന്‍ : 0894311339
ജെസ്റ്റിന്‍ :0870697949
സഞ്ജയ് :0877586494
വിഷ്ണു : 0894151595


RELATED

English Summary : Claire Indian Association in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0752 seconds.