main

അയര്‍ലണ്ടില്‍ ഇലക്ട്രിക് കാറുകൾക്ക് ആവശ്യക്കാർ ഏറുന്നു : ഈ വര്‍ഷം ലൈസന്‍സ് ലഭിച്ച പുതിയ കാറുകളില്‍ 13%വും ഇലക്ട്രിക് ആണെന്ന് കണക്കുകള്‍

വെബ് ടീം | | 1 minute Read

3374-1657360222-59b6e44d609c3064468b5cee-width-1200-format-jpeg

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഇലക്ട്രിക് കാറുകൾക്ക് ആവശ്യക്കാർ ഏറുന്നു. ഇലക്ട്രിക് കാര്‍ ലൈസന്‍സുകളുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടായതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം 4,185 ആയിരുന്നത് 2022ല്‍ 8,309 ആയാണ് കൂടിയത്.

ഈ വര്‍ഷം ലൈസന്‍സ് ലഭിച്ച പുതിയ കാറുകളില്‍ 13%വും ഇലക്ട്രിക് ആണെന്ന് കണക്കുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇത് 7% ആയിരുന്നു. പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനങ്ങളെ കൂടി കണക്കാക്കുമ്പോള്‍ ഈ വിഹിതം 14%ല്‍ നിന്ന് 21% ആയി വര്‍ദ്ധിക്കുമെന്നും സി എസ് ഒ പറയുന്നു.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 81,522 പുതിയ വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. പുതിയ സ്വകാര്യ ഡീസല്‍ കാറുകളുടെ രജിസ്ട്രേഷനും കുറഞ്ഞെന്ന് കണക്കുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 21,681 (36%) വാഹനങ്ങളായിരുന്നത് 16,732 (27%) എണ്ണമായാണ് കുറഞ്ഞത്. കഴിഞ്ഞ വര്‍ഷത്തേ(81,379)ക്കാള്‍ നേരിയ കുറവാണിത്.

Demand for electric cars in Ireland is on the rise: 13% of new cars licensed this year are electric, according to statistics


RELATED

English Summary : Demand For Electric Cars In Ireland Is On The Rise 13 Of New Cars Licensed This Year Are Electric According To Statistics in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.8 MB / ⏱️ 0.0674 seconds.