main

അയര്‍ലണ്ടില്‍ നിന്നും ഫാ.ബ്രിട്ടാസ് കടവുങ്കല്‍ ഒരുക്കിയ ക്രിസ്തീയ ആല്‍‌ബം 'സുകൃതബലി' ശ്രദ്ധേയമാകുന്നു.

വെബ് ടീം | | 1 minute Read

3462-1658571394-img-20220723-wa0021

ബിജോയ് പുല്ലുകാലായില്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ വെസ്റ്റ്‌പോര്‍ട്ടില്‍ നിന്നും ഫാ.ബ്രിട്ടാസ് കടവുങ്കല്‍ ഒരുക്കിയ ക്രിസ്തീയ ആല്‍‌ബം 'സുകൃതബലി' യിലെ രണ്ടാമത്തെ ഗാനം യുട്യൂബില്‍ ഇന്ന് റിലീസായി. ഫാ. ബ്രിട്ടസ് കടവുങ്കൽ, സംഗിതവും രചനയും നിർവഹിച്ച 'ആയിരം സൂര്യപ്രഭയോടെ' എന്ന് ആരംഭിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത്, അനുഗ്രഹീത ഗായകൻ മധുബാല കൃഷ്ണനാണ്. പ്രശസ്ത ഗായകന്‍ മാര്‍ക്കോസ് ആലപിച്ച ഈ ആല്‍ബത്തിലെ ആദ്യ ഗാനമായ 'നിന്‍ സുകൃതബലിയില്‍' എന്ന ഗാനം ഇതിനോടകം ശ്രദ്ധേയമായി.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കൗണ്ടി മയോയിലെ വെസ്റ്റ്‌പോര്‍ട്ടിലുള്ള അഹ്ഗാവൂർ (Aughagower) ഇടവക വികാരിയായ ഫാ.ബ്രിട്ടാസ് കടവുങ്കല്‍ ആലപ്പുഴ സ്വദേശിയാണ്‌. കഴിഞ്ഞ 4 വര്‍ഷക്കാലമായി അയര്‍ലണ്ടിലുള്ള ഇദ്ദേഹം തന്റെ മാതൃഭാഷയോടുള്ള സ്നേഹവും ജന്മനാടായ ആലപ്പുഴയുടെ സൗന്ദര്യവും കടലും കായല്‍ ഓളവും ഇളം തെന്നലും പകര്‍ന്ന് തന്ന സംഗീത അനുഭവത്തിലൂടെ എഴുതിയ 'ആരാദ്യനാഥന്റെ മുന്‍പില്‍' എന്ന ആല്‍ബത്തിലെ 3 ഗാനങ്ങളും ആലപിച്ചിരിക്കുന്നത് അനുഗ്രഹീത ഗായകരായ കെസ്റ്റര്‍, ചിത്ര അരുണ്‍, അഭിജിത് കൊല്ലം എന്നിവരാണ്‌. അമിക്യുസ്ദേയി ബ്രിട്ടാസ് കടവുങ്കല്‍ (AmicusDei Britus Kadavunkal) എന്ന എന്ന യുട്യൂബില്‍ എല്ലാ ഗാനങ്ങളും ലഭ്യമാണ്‌.

Fr Brittas Kadavunkal's Christian album 'Sukritabali' from Ireland is gaining popularity.


RELATED

English Summary : Fr Brittas Kadavunkal S Christian Album Sukritabali From Ireland Is Gaining Popularity in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.75 MB / ⏱️ 0.0016 seconds.