main

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഇമിഗ്രേഷന്‍ കണ്‍ട്രോള്‍ ഓഫീസര്‍മാരെ നിയമിക്കുന്നു ; ഐറിഷ് സിറ്റിസണ്‍ഷിപ്പ് ഉള്ളവര്‍ക്കും , സ്റ്റാമ്പ് 4 ഉള്ള നോണ്‍ ഇ യൂ രാജ്യക്കാര്‍ക്കും അപേക്ഷിയ്ക്കാം

വെബ് ടീം | | 1 minute Read

3345-1657161215-img-1271aa26d508d9ff1f498f93148bfb6847edb7

ഡബ്ലിന്‍: ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ ബോര്‍ഡര്‍ മാനേജ്മെന്റ് യൂണിറ്റില്‍ ഇമിഗ്രേഷന്‍ കണ്‍ട്രോള്‍ ഓഫീസര്‍മാരെ നിയമിക്കുന്നതിനായി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് അപേക്ഷ ക്ഷണിച്ചു.

ഐറിഷ് സിറ്റിസണ്‍ഷിപ്പ് ഉള്ളവര്‍ക്കും , സ്റ്റാമ്പ് 4 ഉള്ള നോണ്‍ ഇ യൂ രാജ്യക്കാര്‍ക്കും അപേക്ഷിയ്ക്കാം.അര്‍ഹരായവര്‍ക്ക് ഓണ്‍ലൈന്‍ അസസ്മെന്റ് ,ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തില്‍ മുന്‍ഗണനാ ലിസ്റ്റ് ക്രമീകരിക്കും.ലിസ്റ്റിലെ മുന്‍ഗണനാ ക്രമം അനുസരിച്ചാവും നിയമനം.

എത്ര ഒഴിവുകള്‍ ഉണ്ടെന്ന് ഉത്തരവില്‍ നിജപ്പെടുത്തിയിട്ടില്ല.എന്നാല്‍ മുമ്പ് ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കിയ സൂചന അനുസരിച്ച് മുന്നൂറോളം ഒഴിവുകളുണ്ട്.ജൂലൈ 21 ന് ഉച്ചകഴിഞ്ഞ് 3 മണി വരെ അപേക്ഷ സ്വീകരിക്കും.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

വിജയികളായ ഉദ്യോഗാര്‍ത്ഥികള്‍ പന്ത്രണ്ട് മണിക്കൂര്‍ ഷിഫ്റ്റ് പാറ്റേണിലും റോസ്റ്ററിലും 24 മണിക്കൂര്‍ അടിസ്ഥാനത്തിലാവും ജോലി ചെയ്യേണ്ടത്.ഒരാഴ്ചയില്‍ 37 മണിക്കൂര്‍ ജോലി സമയമാണ് നിശ്ചയിച്ചിരിക്കുന്നത്, 25,339 യൂറോ മുതല്‍ 41, 504 യൂറോ വരെയുള്ള വാര്‍ഷിക ശമ്പള സ്‌കെയിലിലാണ് ശമ്പള ക്രമം

കൂടുതല്‍ വിവരങ്ങള്‍ക്കും ,അപേക്ഷാ ഫോമിനും താഴെയുള്ള ലിങ്ക്

പരിശോധിക്കുകhttps://www.publicjobs.ie/restapi/campaignAdverts/160731/booklet

Immigration control officers are being appointed at Dublin Airport; Irish citizenship holders and non-EU nationals with stamp 4 can apply.


RELATED

English Summary : Immigration Control Officers Are Being Appointed At Dublin Airport Irish Citizenship Holders And Non Eu Nationals With Stamp 4 Can Apply in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.0691 seconds.