main

അയര്‍ലണ്ടില്‍ പണപ്പെരുപ്പം 10 ശതമാനത്തിന് മുകളിലെത്തുമെന്ന മുന്നറിയിപ്പുമായി സെന്‍ട്രല്‍ ബാങ്ക്

വെബ് ടീം | | 1 minute Read

3358-1657281555-1631692905-euro-1166051-1280-750x422

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ പണപ്പെരുപ്പം 10 ശതമാനത്തിന് മുകളിലെത്തുമെന്ന മുന്നറിയിപ്പുമായി സെന്‍ട്രല്‍ ബാങ്ക്. അടുത്ത മാസങ്ങളില്‍ പണപ്പെരുപ്പം രാജ്യത്ത് 10% കടക്കുമെന്നും തുടര്‍ന്ന് കുറയുമെന്നും ത്രൈമാസ ബുള്ളറ്റിനില്‍ സെന്‍ട്രല്‍ ബാങ്ക് നിരീക്ഷിക്കുന്നു.

അടുത്ത വര്‍ഷം ശരാശരി പണപ്പെരുപ്പം 4.2 ശതമാനമായി കുറയുമെന്ന് ബാങ്ക് കരുതുന്നു. എന്നിരുന്നാലും അതിന് മുമ്പ് പണപ്പെരുപ്പം ഈ വര്‍ഷം ശരാശരി 7.8% ആകുമെന്നും സെന്‍ട്രല്‍ ബാങ്ക് പ്രവചിക്കുന്നു.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഈ ആഴ്ചയാദ്യം സര്‍ക്കാര്‍ പുറത്തിറക്കിയ സമ്മര്‍ ഇക്കണോമിക് സ്റ്റേറ്റ്‌മെന്റിലെ ആശങ്കകള്‍ ആവര്‍ത്തിക്കുന്നതാണ് സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ട്. ഗവണ്‍മെന്റിന്റെ സമ്മര്‍ ഇക്കണോമിക് സ്റ്റേറ്റ്‌മെന്റിനും സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ടിനും ഒരേ സ്വരമാണെന്ന് ധനകാര്യ മന്ത്രി പാസ്‌കല്‍ ഡോണോ പറഞ്ഞു.

ഈ വര്‍ഷം കുടുംബങ്ങളുടെ വരുമാനം കുറയുമെന്നും അടുത്ത വര്‍ഷം വേതന വര്‍ധന വരുന്നതോടെ അതിനെ മറികടക്കുമെന്നും പ്രതീക്ഷിക്കുന്നു. ഗാര്‍ഹിക ഡിസ്പോസിബിള്‍ വരുമാനം ശരാശരി 3%മായി കുറയുമെന്നും ബാങ്ക് പറയുന്നു. ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്.

Ireland's central bank warns inflation could rise above 10%


RELATED

English Summary : Ireland S Central Bank Warns Inflation Could Rise Above 10 in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.79 MB / ⏱️ 0.0843 seconds.