main

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ മലയാളികളായ 2 കൗമാരക്കാര്‍ തടാകത്തില്‍ മുങ്ങി മരിച്ചു.

Anonymous | | 1 minute Read

3555-1661852579-untitled-1-copy

ബെല്‍ഫാസ്റ്റ് : നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ലണ്ടൻഡെറിയില്‍ കൗമാരക്കാരായ രണ്ട് മലയാളി കുട്ടികള്‍ മുങ്ങി മരിച്ചു. സ്ട്രാത്ത്‌ഫോയിലിലെ ഇനാഫ് തടാകത്തിലാണ് ഇന്നലെ വൈകിട്ട് 6 മണിയോടെ മലയാളി സമൂഹത്തെയാകെ ദുഖത്തിലാഴ്ത്തിയ ദുരന്തം നടന്നത്.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

എരുമേലി കൊരട്ടി കുറുവാമുഴിയിലെ ഒറ്റപ്ലാക്കല്‍ സെബാസ്റ്റ്യന്‍ ജോസഫ് എന്ന അജു – വിജി ദമ്പതികളുടെ മകന്‍ ജോപ്പു എന്നു വിളിക്കുന്ന ജോസഫ് സെബാസ്റ്റ്യന്‍,കണ്ണൂര്‍ പയ്യാവൂര്‍ പൊന്നുംപറമ്പത്തുള്ള മുപ്രാപ്പള്ളിയിൽ ജോഷിയുടെ മകന്‍ റുവാൻ എന്നിവരാണ് മരിച്ചത്. 16 വയസ് പ്രായമുള്ള ഇരുവരും സെന്റ് കൊളംബസ് ബോയ്സ് കോളേജ് വിദ്യാര്‍ത്ഥികളായിരുന്നു.ലണ്ടൻ ഡെറിയിലെ മിക്ക മലയാളി കുടുംബങ്ങളും അപകടം നടന്ന സ്ഥലത്തുനിന്നും അഞ്ച് കിലോമീറ്റർ പരിധിയിലാണ് താമസിക്കുന്നത്.6 പേരടങ്ങിയ കൗമാരക്കാരുടെ സംഘം സൈക്കിളില്‍ യാത്ര ചെയ്യുന്നതിനിടയിലാണ് തടാകത്തില്‍ നീന്താന്‍ ഇറങ്ങിയത് .നീന്തുന്നതിനിടെ റുവാൻ ഒഴുക്കില്‍പ്പെട്ടു.കൂട്ടുകാരനെ രക്ഷിക്കാന്‍ ശ്രമിച്ച ജോപ്പുവും അപകടത്തില്‍പ്പെടുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ പറഞ്ഞു.

വിവരമറിഞ്ഞയുടന്‍ റാപ്പിഡ് റെസ്പോണ്‍സ് പാരാമെഡിക്കല്‍ ടീമുള്‍പ്പടെ അഞ്ച് എമര്‍ജന്‍സി സംഘങ്ങളും എയര്‍ ആംബുലന്‍സും സ്ഥലത്തെത്തി.രക്ഷപ്പെടുത്തിയയാളെ അവശനിലയില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ട് ആംബുലന്‍സ് സര്‍വീസില്‍ ആള്‍ട്ട്‌നാഗെല്‍വിന്‍ ഹോസ്പിറ്റലിലെത്തിച്ചു.എന്നാല്‍ അവിടെയെത്തിപ്പോഴേയ്ക്കും മരണത്തിന് കീഴടങ്ങിയിരുന്നു.അതേസമയം, അപകടം എങ്ങനെ സംഭവിച്ചുവെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേ ഉള്ളൂ.


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.79 MB / ⏱️ 0.0886 seconds.