main

ലൈറ്റ് ഇൻ ലൈഫ് സംഘടനയും, കൊച്ചി തിരുവാണിയൂരിലെ കൊച്ചി റിഫൈനറി സ്‌കൂളും സംയുകതമായി നിർമ്മിച്ച വീടിന്റെ താക്കോൽ ഗുണഭോക്താവിന്‌ കൈമാറി.

വെബ് ടീം | | 1 minute Read

3556-1661856958-whatsapp-image-2022-08-30-at-9-08-11-am

സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൈറ്റ് ഇൻ ലൈഫ് എന്ന ജീവകാരുണ്യ സംഘടനയും, കൊച്ചി തിരുവാണിയൂരിലെ കൊച്ചി റിഫൈനറി സ്‌കൂളും സംയുകതമായി, അർഹതപ്പെട്ട ഒരു നിർദ്ധന കുടുംബത്ത്തിനു വേണ്ടി നിർമ്മിച്ച വീടിന്റെ താക്കോൽ, August 29 നു നടന്ന ലളിതമായ ചടങ്ങിൽവച്ച് ഗുണഭോക്താവിന്‌ കൈമാറി.

3556-1661856944-whatsapp-image-2022-08-30-at-9-08-12-am-1


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

CRS സ്‌കൂളിലെ സ്റ്റുഡന്റ് കൗൺസിൽ ഈ വര്ഷം ആദ്യം അവരുടെ REACH OUT പ്രോഗ്രാമിന്റെ ഭാഗമായി തുടക്കം കുറിച്ച ഈ നല്ല പ്രവർത്തനത്തിന് സ്‌കൂളിലെ എല്ലാ വിദ്യാർത്ഥി കളുടെയും മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും അകമഴിഞ്ഞ പിന്തുണയാണ് ലഭിച്ചത്. ലൈറ്റ് ഇൻ ലൈഫിന്റെ (സ്വിറ്റ്സർലൻഡ്) സഹകരണത്തോടെ നിർമ്മിച്ച രണ്ടാമത്തെ സ്നേഹഭവനം ആണിത് എന്നതും കൂടുതൽ സന്തോഷം പകരുന്നു.

3556-1661856921-whatsapp-image-2022-08-30-at-9-08-48-am

ജീവകാരുണ്യ പ്രവർത്തനങ്ങളിലും യുവജന വിദ്യാഭ്യാസ രംഗത്തും സജീവമായി പ്രവർത്തിക്കുന്ന ലൈറ്റ് ഇൻ ലൈഫ് ഇതിനോടകം, നൂറിലധികം കുടുംബങ്ങൾക്ക് സ്വന്തമായി വീടുകളും നാല് സ്‌കൂളുകളും നിർമ്മിച്ച് നൽകിയത് കൂടാതെ, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി 'ലൈറ്റ് ഫോർ ചൈൽഡ്‘ പദ്ധതി വഴി വർഷംതോറും നൂറുകണക്കിന് കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസ സഹായവും പ്രൊഫഷണൽ കോഴ്‌സുകൾക്കുള്ള ഉപരിപഠന സഹായങ്ങളും നൽകിവരുന്നു. സംഘടനയുടെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി കടുത്ത സാമ്പത്തിക പരാധീനതയിലുള്ള ആഫ്രിക്കൻ ദ്വീപുരാജ്യമായ മഡഗാസ്‌ക്കറിൽ നിരാലംബരായ കുട്ടികൾക്കുവേണ്ടി അടുത്തകാലത്ത്, ഏതാനും ക്ലാസ് മുറികൾ നിർമ്മിച്ച് നൽകിയതു കൂടാതെ നൂറുകണക്കിന് കുട്ടികൾക്ക് പ്രയോജനകരമാകും വിധത്തിൽ ഒരു സ്‌കൂൾ കെട്ടിടവും നിർമ്മിച്ച് നൽകുവാൻ പദ്ധതി തയ്യാറാക്കി വരുന്നു.


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.8 MB / ⏱️ 0.0712 seconds.