main

ലീവിംഗ് സെര്‍ട്ട് റിസള്‍ട്ട് ഇന്ന് അറിയാം; മികച്ച വിജയികളെ പരിചയപ്പെടുത്താന്‍ ' പ്രവാസി ലോകം' തയ്യാര്‍

Anonymous | | 1 minute Read

3562-1662116615-pa-17319182-e1648556712320

ഡബ്ലിന്‍ : അയര്‍ലണ്ടിലെ ലീവിംഗ് സെര്‍ട്ടിന്റെ റിസള്‍ട്ട് ഇന്ന് അറിയാം.രാവിലെ 10 മണി മുതല്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ ഫലം ഓണ്‍ലൈനായി ലഭിക്കും.61,000 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം പരീക്ഷ എഴുതിയത്. ലീവിംഗ് സര്‍ട്ടിഫിക്കറ്റ് വൊക്കേഷണല്‍ പ്രോഗ്രാം തിരഞ്ഞെടുത്ത 12,452 പേരും ലീവിംഗ് സര്‍ട്ടിഫിക്കറ്റ് പിന്തുടര്‍ന്ന 3,051 പേരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.ഈ വര്‍ഷം ഹയര്‍ ലെവല്‍ ഗ്രേഡുകള്‍ (എച്ച് 1) നേടിയത് 14.4% പേരാണ് ..ഈ വര്‍ഷത്തെ സി എ ഒ റൗണ്ട് വണ്‍ ഓഫറുകള്‍ അടുത്ത വ്യാഴാഴ്ച ഉണ്ടാകും.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പോളിഷ്, പോര്‍ച്ചുഗീസ്, ലിത്വാനിയന്‍, മന്ദാരിന്‍ ചൈനീസ് തുടങ്ങിയ ഭാഷകളില്‍ ആദ്യമായി പരീക്ഷ നടത്തിയെന്ന് പ്രത്യേകതയും ഇക്കുറിയുണ്ട്. 280 വിദ്യാര്‍ഥികളാണ് ചൈനീസ് പരീക്ഷയെഴുതിയത്. ജൂണില്‍ പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്കായി പരീക്ഷയുടെ രണ്ടാം സിറ്റിംഗും നടത്തിയിരുന്നു. 397 പേരാണ് ഇത്തരത്തില്‍ പരീക്ഷയെഴുതിയത്.

ഉന്നത വിജയം കരസ്ഥമാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ » www.pravasilokam.com ല്‍ പ്രസിദ്ധീകരിക്കുവാന്‍ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കേണ്ടതാണ്‌.


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0718 seconds.