main

സ്വിസ് വനിതകളുടെ പെൻഷൻ പ്രായം വർദ്ധനവിനെതിരെ കെ പി എഫ് എസ്

വെബ് ടീം | | 2 minutes Read

3574-1662225505-maxresdefault

പെൻഷൻപ്രായം വര്ധനവിനെതിരെ സെപ്റ്റംബർ 25നു സ്വിസ്സിൽ നടക്കുന്ന റഫറണ്ടം വിജയിപ്പിക്കുക. .

ഈ വരുന്ന സെപ്റ്റംബർ 25 നു സ്വിസ് ജനത AHV 21 എന്ന ഹിതപരിശോധനയിൽ വോട്ടെടുപ്പ് നടത്തുകയാണ്. ഇവിടുത്തെ തൊഴിൽമേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരെയും ബാധിക്കുന്ന ഒരു പ്രധാന വിഷയമാണ് AHV 21 .

സ്ത്രീവിരുദ്ധ ഭേദഗതി, എല്ലാവര്ക്കും പ്രതികൂലം

നിലവിൽ സ്ത്രീകളുടെ പെൻഷൻ പ്രായം 64 വയസ്സ് ആണ്. ഹിതപരിശോധനയിലൂടെ ഇത് 65 ആക്കാനും പിന്നീട് ഘട്ടംഘട്ടമായി എല്ലാവര്ക്കും 66 - 67 ഉം ആക്കാനും സർക്കാർ ലക്ഷ്യമിടുന്നു. കുട്ടികളെ ശുശ്രൂഷിച്ചും, കുടുംബകാര്യങ്ങൾ നോക്കിയും, കുടുംബാന്ഗങ്ങളുടെ ആരോഗ്യം പരിചരിച്ചും നിസ്വാർഥ സേവനം ചെയ്യുന്ന സ്ത്രീക്ക് നിലവിൽ തന്നെ മൂന്നിലൊന്നു കുറവ് AHV പെൻഷൻ മാത്രമാണ് ലഭിക്കുന്നത് (ഈ ഭേദഗതി നിലവിൽ വന്നാൽ വര്ഷം CHF 26000 ന്റെ കുറവ്).

സ്വിസ്സിൽ ജീവിക്കുന്ന മറ്റു വംശീയരെ അപേക്ഷിച്ചു താരതമ്യേന കുറഞ്ഞ ആയുർദൈർഘ്യം ആണ് നാം മലയാളികൾക്ക് ഇവിടെ ഉള്ളത് എന്നത് ഒരു വസ്തുതയാണ്. കുടിയേറ്റം മൂലമായുണ്ടായ ആദ്യകാല പ്രാരബ്ധങ്ങൾ, ഭക്ഷണശൈലിയിലും ജീവിതശൈലിയിലും തൊഴില്മേഖലയിലും ഉണ്ടായ മാറ്റങ്ങൾ , ഇവിടുത്തെ കാലാവസ്‌ഥയുമായി പൊരുത്തപ്പെടുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവ മൂലം മലയാളി പെൻഷ നോടടുക്കുമ്പോഴേക്കും രോഗിയായിക്കൊണ്ടിരിക്കുന്നു.

വിലക്കയറ്റം


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

മേല്പറഞ്ഞ പ്രശ്നങ്ങളുടെ കൂടെയാണ് സാധാരണക്കാരനെ സാരമായി ബാധിക്കുന്ന വിലക്കയറ്റം. കഴിഞ്ഞ കുറച്ചു മാസങ്ങളായി നാമെല്ലാവരും രൂക്ഷമായ വിലക്കയറ്റത്തിന്റെ ഇരകളാണ്. ഇതിനോടൊപ്പം സർക്കാർ നിത്യോപയോഗസാധനങ്ങളുടെ വാറ്റ് നികുതി (Mehrwertsteuer ) കൂട്ടാൻ പദ്ധതിയിടുന്നു. AHV നിക്ഷേപത്തിലുണ്ടായ കുറവ് നികത്താനാണെന്ന തൊടുന്യായം ഇതിനും പറയുന്നുണ്ട്. വിരോധാഭാസമെന്നു പറയട്ടെ, ഈ തൊഴിലാളി വിരുദ്ധ നയങ്ങളോടൊപ്പം തന്നെ സമ്പന്നനെ പ്രീണിപ്പിക്കുന്ന ഒരു പദ്ധതിയുമായി സർക്കാർ വരുന്നുണ്ട്: ഷെയറും ബോണ്ടും പോലെയുള്ള നിക്ഷേപങ്ങളിലൂടെ ലഭിക്കുന്ന പണത്തിൽ നിന്ന് കൊടുക്കേണ്ട നികുതി സമ്പന്നന് ഇളവ് കൊടുക്കുന്ന ഒരു ഭേദഗതിയാണിത് (Verrechnungsteuer / withhold tax ഒഴിവാക്കുന്നത്). മുതലാളിത്ത വ്യവസ്‌ഥിതിയെ ഊട്ടിയുറപ്പിക്കുന്ന, തൊഴിലാളിയെ വരിഞ്ഞു മുറുക്കുന്ന ഈ നീക്കങ്ങളെ ചെറുത്ത്‌ തോൽപ്പിക്കേണ്ടത് അനിവാര്യമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

ഈ സെപ്റ്റംബർ 25 നു നടക്കുന്ന AHV 21 ഭേദഗതിയെ പരാജയപ്പെടുത്താൻ ഓരോ സ്വിസ് മലയാളിയും ശ്രമിക്കണമെന്ന് വിനയപൂർവം അഭ്യർത്ഥിക്കുന്നു. സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന ഒരു സംഘടന എന്ന നിലയിൽ ഈ ബോധവത്കരണം സംഘടനയുടെ കടമയായി ഭാരവാഹികൾ കാണുന്നു.

സംഘടനക്ക് വേണ്ടി

സാജൻ പെരേപ്പാടൻ
പ്രസിഡണ്ട്

സണ്ണി ജോസഫ് ,
സെക്രട്ടറി

Link related to the concerned subject:


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0753 seconds.