main

മുൻ ടാറ്റാ മേധാവിയായിരുന്ന ഐറിഷ് വംശജൻ സൈറസ് മിസ്ത്രി (54) വാഹനാപകടത്തില്‍ മരിച്ചു

Anonymous | | 1 minute Read

3581-1662310044-ca41d97e-6f74-4a54-85e3-6d83b139d0e7

ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി(54) വാഹനാപകടത്തില്‍ മരിച്ചു. മുംബൈ-അഹമ്മദാബാദ് ദേശീയപാതയിലെ പാല്‍ഘര്‍ ചരോട്ടിയിലുണ്ടായ അപകടത്തിലാണ് മിസ്ത്രി മരിച്ചത്.

മിസ്ത്രി സഞ്ചരിച്ച മെഴ്സിഡസ് കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. നാല് പേരാണ് കാറിലുണ്ടായിരുന്നത്. ഇതില്‍ മിസ്ത്രിയടക്കം രണ്ടുപേര്‍ മരിച്ചു. ഒപ്മുപണ്ടായിരുന്ന മറ്റ് രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

3581-1662310104-2655fd9f-348d-45f9-a2e6-efa21fcf6ea4


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ടാറ്റ കുടുംബത്തിന് പുറത്തുനിന്നുള്ള ആദ്യത്തെ ചെയര്‍മാനായിരുന്നു മിസ്ത്രി. പിന്നീട് ചെയർമാൻ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കി. നീക്കിയതിനെതിരെ അദ്ദേഹം നിയമപരമായി മുന്നോട്ടുനീങ്ങി. ഒടുവില്‍ ടാറ്റ ഗ്രൂപ്പ് ചെയർമാനായി പുനർനിയമനം നൽകാൻ കമ്പനി നിയമ ട്രിബ്യൂണല്‍ ഉത്തരവിട്ടു. മൂന്ന് വർഷം മുമ്പാണ് ചെയർമാൻ സ്ഥാനത്ത് നിന്ന് മിസ്ത്രിയെ പുറത്താക്കിയത്. എന്നാല്‍, ടാറ്റാ ഗ്രൂപ്പ് ചെയർമാനായി ബോംബെ ഹൗസിലേക്ക് ഇനി മടങ്ങാൻ തനിക്ക് താൽപ്പര്യമില്ലെന്ന് മിസ്ത്രി വ്യക്തമാക്കി.

അയര്‍ലണ്ടിലെയും ഇന്ത്യയിലെയും കോടീശ്വരനായ പല്ലോൻജി മിസ്ത്രിയുടെ രണ്ടാമത്തെ മകനാണ് സൈറസ് മിസ്ത്രി. പിതാവ് പല്ലോൻജി മിസ്ത്രി, 1929 ജൂൺ 1 ന് ബോംബെയിൽ ഷാപൂർജി മിസ്ത്രിയുടെ മകനായി ജനിച്ചു. അദ്ദേഹം ബോംബെയിലെ പാഴ്‌സി സമുദായത്തിലെ അംഗമായിരുന്നു. 1939 സെപ്തംബറിൽ ഡബ്ലിനിലെ ഹാച്ച് സ്ട്രീറ്റ് നഴ്‌സിംഗ് ഹൗസിൽ ജനിച്ച പാറ്റ് "പാറ്റ്‌സി" പെരിൻ ദുബാഷ് എന്ന ഐറിഷ് പൗരയുമായുള്ള വിവാഹത്തിന്റെ അടിസ്ഥാനത്തിൽ 2003-ൽ പല്ലോൻജി തന്റെ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു. അദ്ദേഹം മുംബൈയിലെ വസതിയിൽ തുടർന്നു.ഇന്ത്യയിലെ പൂനെയിൽ 200 ഏക്കർ സ്റ്റഡ് ഫാമും 10,000 ചതുരശ്ര അടി വീടും മിസ്ത്രിയുടെ ഉടമസ്ഥതയിലുണ്ടായിരുന്നു.


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0663 seconds.