main

മലയാളി ക്ലബ്ബുകൾ മാറ്റുരച്ച ക്രിക്കറ്റ് ടൂർണമെന്റിൽ ഡാർട്ട്ഫോർഡ് ഓക്ഫീൽഡ് വാരിയേഴ്സ് ജേതാക്കൾ

Anonymous | | 2 minutes Read

റിപ്പോർട്ട്: അനില്‍ തോമസ്

3607-1663019191-uk-cricket-2-image-845-440

ലണ്ടൻ∙ ബ്രിട്ടനിലെ പ്രമുഖ മലയാളി ക്രിക്കറ്റ് ക്ലബ്ബുകൾ മാറ്റുരച്ച ലിമിറ്റഡ് ഓവർ ക്രിക്കറ്റ് ടൂർണമെന്റിൽ ഡാർട്ട്ഫോർഡ് ഓക്ഫീൽഡ്  വാരിയേഴ്സിന് ഉജ്വലവിജയം. അവസാന ബോൾവരെ നീണ്ട ആവേശ്വോജ്വലമായ ഫൈനൽ മൽസരത്തിൽ മാഞ്ചസ്റ്റർ വിഥിൻഷോ വാരിയേഴ്സിനെ കേവലം നാലു റൺസിന് പരാജയപ്പെടുത്തിയാണ് ഡാർട്ട്ഫോർഡ് ഓക്ഫീൽഡ് വാരിയേഴ്സ് ജേതാക്കളായത്.

3607-1663019226-uk-cricket-image-845-440

ഈസ്റ്റ് ലണ്ടനിലെ പ്രമുഖ മലയാളി സംഘടനയായ ന്യൂഹാം മലയാളി കമ്മ്യൂണിറ്റിയും ഡാഗ്നം ടസ്കേഴ്സ് ക്രിക്കറ്റ് ക്ലബ്ബും സംയുക്തമായാണു ടൂർണമെന്റ് സംഘടിപ്പിച്ചത്. ഈസ്റ്റ്ലണ്ടനിലെ ഗുഡ്മെയ്സ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള എട്ടു പ്രമുഖ ടീമുകളാണ് മാറ്റുരച്ചത്. എട്ട് ഓവർ വീതമുള്ള ലീഗ് മൽസരങ്ങളും 12 ഓവറിന്റെ ഫൈനലുമായായിരുന്നു മൽസരങ്ങൾ ക്രമീകരിച്ചത്. ഒരോ ടീമിനും മൂന്നു മൽസരങ്ങൾ എന്ന രീതിയിലായിരുന്നു ലീഗ് റൌണ്ട്. രാവിലെ എട്ടുമണിക്ക് ആരംഭിച്ച മൽസരങ്ങൾ വൈകിട്ട് ആറിനാണു സമാപിച്ചത്.കവൻട്രിയിലെ മിഡ്‌ലാൻഡ്‌ ഇൻഷുറൻസ്‌ (സിബി) സ്പോൺസർ ചെയ്ത ട്രോഫിയും 701 പൗണ്ടിന്റെ ക്യാഷ്‌ അവാർഡുമായിരുന്നു വിജയികൾക്ക്‌ സമ്മാനം. റണ്ണേഴ്സ്‌ അപ്പിന്‌ ജെറിൻ വർഗീസ്‌ സ്പോൺസർ ചെയ്ത ട്രോഫിയും 301 പൗണ്ടിന്റെ ക്യാഷ്‌ പ്രൈസും ലഭിച്ചു. ടൂർണമെന്റിലെ മികച്ച ബാറ്റ്മാനായി മാഞ്ചസ്റ്റർ വിഥിൻഷോ വാരിയേഴ്സിന്റെ അജീഷ്‌ ഡേവീസിനെയും (57 റൺസ്‌) മികച്ച ബൗളറായി നോർത്താമ്പ്റ്റൺ ബെക്സിന്റെ ആഷിക്‌ എൻ.കെയും (9 വിക്കറ്റ്‌) തിരഞ്ഞെടുക്കപ്പെട്ടു.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

3607-1663019272-uk-cricket-3-image-845-440

ടൂർണമെന്റിലെ മോസ്റ്റ്‌ വാല്യുബിൾ പ്ലെയർക്കുള്ള അവാർഡും വിഥിൻഷോ വാരിയേഴ്സിന്റെ അജീഷ്‌ ഡേവിസിനാണ്‌. മൂന്നു കളികളിലായി 107.55 സ്ട്രൈക്ക്‌ റേറ്റിൽ 57 റൺസും എട്ടു വിക്കറ്റും നേടിയാണ്‌ അജീഷ്‌ ഈ ബഹുമതിക്ക്‌ അർഹനായത്‌. ഹാർഡ്‌ ടെന്നീസ്‌ ബോൾ ഉപയോഗിച്ചുള്ള മൽസരങ്ങൾ പ്രഫഷണൽ അംപയർമാരുടെ നിയന്ത്രണത്തിലാണ്‌ നടന്നത്‌.

3607-1663019335-uk-cricket-4-image-845-440

ന്യൂഹാം മലയാളി കമ്മ്യൂണിറ്റിയിലെ അനിൽ തോമസ്‌ ഡഗ്നം ക്രിക്കറ്റ്‌ ക്ലബ്ബിലെ സുധിൻ ഭാസ്കർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണു ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിനു പിന്നിൽ പ്രവർത്തിച്ചത്‌.


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.8 MB / ⏱️ 0.1961 seconds.