main

ശാലോം മീഡിയ, യൂറോപ്പിൽ ചെയ്തുവരുന്ന മീഡിയ ശുശ്രുഷകളുടെ ഭാഗമായി ക്രമീകരിച്ചിരിക്കുന്ന, മലയാളത്തിലുള്ള "Together" ധ്യാനത്തിൻ്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

വെബ് ടീം | | 1 minute Read

ലോകമെമ്പാടും, വിവിധ രാജ്യങ്ങളിലും ഭാഷകളിലും ടെലിവിഷൻ അടക്കം വിത്യസ്ത മാധ്യമങ്ങളിലൂടെ സുവിശേഷവത്ക്കരണം നടത്തിക്കൊണ്ടിരിക്കുന്ന ശാലോം മീഡിയ, യൂറോപ്പിൽ ചെയ്തുവരുന്ന മീഡിയ ശുശ്രുഷകളുടെ ഭാഗമായി ക്രമീകരിച്ചിരിക്കുന്ന, മലയാളത്തിലുള്ള "Together" ധ്യാനത്തിൻ്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

3619-1663407454-img-20220917-wa0027

സ്വിറ്റ്സർലൻഡിലെ ഒബ്‌വാൾഡനിൽ ( ഫ്ലൂലി) ഒക്ടോബർ 15 (ശനി) രാവിലെ 9 മണി മുതൽ 16 (ഞായർ) 5
മണി വരെ, ശാലോം സ്പിരിച്വൽ ഡയറക്ടർ റവ. ഫാ. റോയി പാലാട്ടി നയിക്കുന്ന രണ്ടു ദിവസത്തെ ധ്യാനം, സീറോ മലബാർ സഭയുടെ സ്വിറ്റ്സർലൻഡ് നാഷണൽ കോർഡിനേറ്റർ റവ. ഫാ. സെബാസ്റ്റ്യൻ തയ്യിൽ ഉദ്ഘാടനം ചെയ്യും.

സ്വിറ്റ്‌സർലൻഡ്, ഓസ്ട്രിയ, ജർമ്മനി എന്നീ രാജ്യങ്ങളിലാണ് സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിൽ ടുഗെദർ ധ്യാനം നടക്കുക. എല്ലാ സ്ഥലങ്ങളിലും രജിസ്ട്രേഷൻ തുടരുന്നു, സ്വിറ്റ്‌സർലണ്ടിലെ ധ്യാനത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഇനിയും രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, എത്രയും വേഗം ഇതോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ഓൺലൈൻ ആയോ അല്ലെങ്കിൽ 0763071237 / 079 224 75 64 നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

യൂറോപ്പിലെ തിരക്കേറിയ ജീവിതത്തിനിടയിലും, ഇനിയുള്ള നമ്മുടെ കൊച്ചു ജീവിതം സുവിശേഷമാകുവാൻ, സുവിശേഷമേകുവാൻ നമ്മെ ഒരുക്കുന്ന SHALOM TOGETHER ധ്യാനത്തിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

» https://www.shalommedia.org/together/#flueliswitzerland11101

( സീറ്റുകൾ പരിമിതമായതിനാൽ ഒക്ടോബർ 8 ന് മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ്)


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.8 MB / ⏱️ 0.0882 seconds.