main

ന്യൂകാസിൽ വെസ്റ്റ് ക്രിക്കറ്റ് ടൂർണമെന്റ് ; വാട്ടർഫോർഡ് ടൈഗേഴ്‌സിന് കിരീടം

Anonymous | | 1 minute Read

3620-1663486476-4f7f4e1c-49ac-4cc0-a580-e8137691518a

ലിമെറിക്ക് : ന്യൂകാസിൽ വെസ്റ്റ്‌ ക്രിക്കറ്റ് ക്ലബ് ന്റെ ആഭിമുഖ്യത്തിൽ ന്യൂകാസിൽ വെസ്റ്റ്‌ ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് സെപ്തംബര്‍ 15 ന് നടത്തിയ പ്രഥമ ക്രിക്കറ്റ് ടൂർണമെന്റിൽ വാട്ടർഫോഡ് ടൈഗേഴ്സ് ജേതാക്കളായി. മത്സരം കാണുവാൻ എത്തിയ ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിച്ച ഫൈനൽ മത്സരത്തിൽ നാലു റൺസിനാണ് ലിമറിക്ക് ബ്ലാസ്റ്റേഴ്സിനെതിരെ വിജയം കരസ്ഥമാക്കി 2022 NCW ട്രോഫിയിൽ ടൈഗേർസ് മുത്തമിട്ടത്. സ്കോർ ടൈഗേർസ് 41/5 (6.0 overs), ബ്ലാസ്റ്റേഴ്സ് 37/5 (6.0 overs).
ആറു ടീമുകൾ അന്യോന്യം മാറ്റുരച്ച ലീഗ് മത്സരങ്ങളിൽ ഗ്രൂപ്പ് ചാമ്പ്യന്മാർ ആയ ടീമുകളാണ് ഫൈനലിൽ ഇടം നേടിയത്. Nudola Afro-Asian Foods Newcastle West, Greenchilly Asian Foods Limerick, LINK + Careers Ireland എന്നിവരായിരുന്നു ടൂർണമെന്റിന്റെ സ്പോൺസർമാർ. വിജയികൾക്കുള്ള NCW ട്രോഫിയും ക്യാഷ് അവാർഡും മെഗാ സ്പോൺസർ Nudola Foods ന്റെ പ്രതിനിധി വാട്ടർഫോഡ് ടൈഗേർസ് ടീമിന് സമ്മാനിച്ചു.

3620-1663486521-b26da826-ddd7-4983-9f13-5292b8308c3c


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

റണ്ണേഴ്സ് അപ്പിനുള്ള ട്രോഫിയും ക്യാഷ് അവാർഡും NCW ക്രിക്കറ്റ്‌ ക്ലബ് വെൽവിഷർ ജോൺ ബാരെറ്റ് ലിമെറിക്ക് ബ്ലാസ്റ്റേഴ്‌സ് ടീമിന് സമ്മാനിച്ചു. സെക്കന്റ്‌ റണ്ണർ അപ്പിനുള്ള ട്രോഫി ആതിഥേയരായ ന്യൂകാസിൽ വെസ്റ്റ്‌ ബ്രതേർസിന് Nudola Foods പ്രതിനിധി സമ്മാനിച്ചു.

3620-1663486562-867779f7-e378-45da-a022-e95809a0e10c

ടൂർണമെന്റിന്റെ ബെസ്റ്റ് ബാറ്റർ പുരസ്‌കാരം വാട്ടർഫോഡ് ടൈഗേർസിന്റെ ബിനീഷ് പിള്ള (60 റൺസ്) യ്ക്കും ബെസ്റ്റ് ബൗളർ പുരസ്‌കാരം ന്യൂകാസിൽ വെസ്റ്റ്‌ ബ്രദേഴ്‌സിന്റെ ലിബിൻ തോമസിനും (8 വിക്കെറ്റ്) സമ്മാനിച്ചു. ടൂർണമെന്റ് വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ച ന്യൂ കാസിൽവെസ്റ്റ് ക്രിക്കറ്റ് ക്ലബ് അംഗങ്ങളെ എക്സിക്യൂട്ടീവ് കമ്മിറ്റി മൊമെന്റോ നൽകി ആദരിച്ചു.


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0801 seconds.