main

തൊടുപുഴ ഫാമിലീസ് ഇൻ അയർലണ്ട് 7th മെഗാ സമ്മേളനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി

വെബ് ടീം | | 2 minutes Read

സെപ്റ്റംബർ 24ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ നടക്കുന്ന TFI കുടുംബ സംഗമ മഹോത്സവതിന് Drogheda തുള്ളിയലൻ പാരിഷ് ഹാൾ വേദിയാകും. തൊടുപുഴയുടെ അതിമനോഹര പ്രദേശത്തുനിന്നും അയർലണ്ടിലേക്ക് കുടിയേറിയ സകലരും ജാതി -മത - രാഷ്ട്രീയ ഭേദമന്യേ ഒത്തു ചേരുന്ന അസുലഭ മുഹൂർത്തത്തിലേക്ക് എല്ലാ തൊടുപുഴ -അയർലൻഡ് നിവാസികളെയും സ്വാഗതം ചെയ്യുന്നു.

കുടുംബാംഗങ്ങളും, വ്യക്തികളും ഒന്നിച്ചു കൂടുന്ന ഈ മെഗാ സമ്മേളനത്തിൽ കുട്ടികളുടെയും, മുതിർന്നവരുടെയും അഭിരുചികൾ പ്രോത്സാഹിപ്പിക്കാൻ ഉതുകുന്ന വിവിധ കലാകായിക പരിപാടികൾ, വിവിധ തലങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തികളെ ആദരിക്കൽ, എല്ലാ വർഷത്തെയും പോലെ കപ്പിൾസ് സ്പെഷ്യൽ മത്സര പരിപാടികൾ, തുടങ്ങി വൈവിദ്ധ്യമാർന്ന പരിപാടികൾ..

3648-1663797140-img-20220921-wa0129

2018 ൽ കേരളത്തിൽ ഉണ്ടായ പ്രളയം മൂലവും, തുടർന്ന് വന്ന കോവിഡ് മഹാമാരിയും എല്ലാ ജനരാശികളുടെയും ഒത്തു ചേരലിനെ തടസപ്പെടുത്തിയെങ്കിലും ആ കാലഘട്ടത്തെ അതിജീവിച്ചു പരസ്പരം കണ്ടുമുട്ടാനും സ്നേഹം പങ്കുവെക്കുവാനും തൊടുപുഴയുടെ പൈതൃകം പേറുന്ന എല്ലാവരെയും TFI ക്ഷണിക്കുന്നു.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

രജിസ്റ്റർ ചെയ്യുന്ന മുഴുവൻ ആളുകളിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയി ആകുന്ന കുടുംബം ഉൽഘാടനം ചെയ്യുന്ന പൊതുസമ്മേളനം TFI യുടെ മുഖ മുദ്രയാണ്. ഈ സമ്മേളനത്തിൽ വച്ചു കുടുംബ ജീവിതത്തിൽ 25 വർഷം പൂർത്തിയാക്കിയ എല്ലാ ദമ്പതിമാരെയും ആദരിക്കുന്നത് ആണ്.

ഈ മെഗാ ഇവന്റിൽ പങ്കു കൊള്ളുവാനുള്ള രെജിസ്ട്രേഷൻ നാളെ അവസാനിക്കുന്നു..
അന്നേ ദിവസം ജീവിതത്തിലെ ഓർമിക്കുന്ന ഒരു സുദിനം ആയി, പ്രഭാതം മുതൽ പ്രദോഷം വരെ ആഹ്ലാദ ആവേശഭരിതമായി, ഉത്സവ മേളമായി ആഘോഷിക്കാനുള്ള വൈവിദ്ധ്യമാർന്ന പരിപാടികളും, നാടൻ ഭക്ഷണ സംവിധാനങ്ങളും ഒരിക്കിയിരിക്കുന്നതായി ഭാരവാഹികൾ അറിയിക്കുന്നു.ഭക്ഷണവും മറ്റു ക്രമീകരണങ്ങളും ഒരുക്കുന്നതിന്റ ഭാഗമായി മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്തവരുടെ പ്രവേശനം പരിമിതപെടുത്തിയിരിക്കുന്നു

TFI ഗ്രൂപ്പിൽ അംഗങ്ങൾ അല്ലാത്തവർ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനും, മെഗാ സമ്മേളനത്തെ കുറിച്ച് ഉള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുവാനുമായി ബന്ധപെടേണ്ട വ്യക്തികൾ
ഇന്നസെന്റ് കുഴിപ്പിള്ളിൽ - 0877850505
ടൈറ്റസ് - 0857309480
ഡിനിൽ പീറ്റർ - 0879016035
ഷിജു ശാസ്താംകുന്നേൽ - 0872745790
തങ്കച്ചൻ - 0899531925
PRO: ജോസൻ ജോസഫ് -0872985877


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0789 seconds.