main

റോമിൽ “ടിവാൻഡ്രം ഓണം ഫെസ്റ്റ് ” വർണ്ണോജ്ജ്വലമായി

Anonymous | | 1 minute Read

3661-1664113378-whatsapp-image-2022-09-20-at-20-42-04-1

റോം : മലയാളത്തിന്റെ പ്രൗഢിയറിച്ച് റോമിൽ “ടിവാൻഡ്രം ഓണം ഫെസ്റ്റ് ” നടത്തപ്പെട്ടതായി സംഘാടകർ അറിയിച്ചു. സെപ്റ്റംബർ 18 ഞായറാഴ്ചയാണ് റോമിൽ 250 ഓളം പേർ പങ്കെടുത്ത കേരളത്തനിമ വിളിച്ചോതുന്ന ഓണാഘോഷം നടന്നത്.

ഇറ്റലിയിലെ 30 വർഷത്തിലേറെ പഴക്കമുള്ള തൊഴിലാളി സംഘടനയായ അലിക് ഇറ്റലിയുടെ സ്ഥാപകൻ ഗർവാസിസ് മുളക്കരയാണ് ടിവാൻഡ്രം ഓണം ഫെസ്റ്റ് ഉദ്‌ഘാടനം ചെയ്തത്.അലികിന്റെ സെക്രട്ടറിയായ ടെൻസ് പീറ്ററും പരിപാടിക്ക് ആശംസയുമായി വേദിയിലെത്തി.ഒപ്പം അലികിന്റെ പ്രസിഡന്റ് ബെന്നി വെട്ടിയാടനും ആഘോഷത്തിന്റെ ഭാഗമായി മുന്നിലുണ്ടായിരുന്നു. മാവേലിയോടപ്പം പരിപാടിയുടെ അണിയറ പ്രവർത്തകനായ സിറിയക്ക് ജോസടക്കം ഉദ്ഘാടനത്തിന്റെ ഭാഗമായി നിലവിളക്കിലെ തിരി തെളിച്ചു.

3661-1664113412-whatsapp-image-2022-09-20-at-20-40-36


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ട്രിവാൻഡ്രം മലയാളികളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന പ്രൗഢഗംഭീരമായ ഓണാഘോഷത്തിന്റെ ഭാഗമായി വർണ്ണാഭമായ കലാപരിപാടികളും, ഐശ്യര്യത്തിന്റ സന്ദേശമോതി ഓണക്കളികളും ഒപ്പം ഇരുപത്തഞ്ച് കറികളടങ്ങിയ വിഭവസമൃദ്ധമായ സദ്യയും സംഘാടകർ ഒരുക്കിയിരുന്നു.ഓണാഘോഷത്തിന് കൊഴുപ്പ് കൂട്ടാൻ മാവേലി മന്നന്റെ എഴുന്നുള്ളിപ്പുമുണ്ടായിരുന്നു.സിസിലിയ ,നാപോളി ,അങ്കോണ എന്നിവിടങ്ങളിലുള്ള ഇറ്റാലിയൻ മലയാളികളും ഓണാഘോഷത്തിന്റെ ഭാഗമാവാൻ എത്തി. ഏവരുടെയും പങ്കാളിത്തത്താലും സഹകരണത്താലും വർണ്ണാഭമായ നടന്ന ഓണാഘോഷം ഗൃഹാതുരമായ ഓർമകളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു.


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0775 seconds.