main

സ്വിറ്റ്സർലാന്റിലെ AHV 21 ഹിതപരിശോധനയിൽ സ്ത്രീകൾക്ക് തിരിച്ചടി: ഇനിയെന്ത്?

Anonymous | | 2 minutes Read

3667-1664191464-th-1355666076-1664191431175

സെപ്റ്റംബർ 25ന് നടന്ന AHV 21 ഹിതപരിശോധനയിൽ സ്വിസ്സ് ജനത പാർലമെന്റ് നിർദേശിച്ച പെൻഷൻ പരിഷ്കാരത്തിനു 50.6% ഭൂരിപക്ഷത്തിൽ അനുകൂലമായി വോട്ടു രേഖപ്പെടുത്തുകയുണ്ടായി. ഈ അവസരത്തിൽ ഈ വിഷയത്തെക്കുറിച്ചു KPFS എന്ന സ്വിസ്സ് മലയാളി സംഘടനാപ്രതിനിധി എന്ന നിലയിൽ വായനക്കാരുമായി ചിന്തകൾ പങ്കുവയ്ക്കുകയാണ് ലേഖകൻ.

ഇനിയെന്ത്?

നിർദേശിച്ചപോലെ ഘട്ടം ഘട്ടമായി പെൻഷൻ പ്രായം ഉയർത്തുകയായിരിക്കുമല്ലോ ആദ്യ പടി. അറുപതുകളിൽ ജനിച്ച സ്ത്രീകളാണ് കൂടുതൽ കാലം ജോലി ചെയ്യേണ്ടി വരുന്ന ആദ്യ തലമുറ. പെൻഷൻ തുകയിൽ കുറവ് ഉണ്ടാകുകയും ചെയ്യും.
പിന്നെ വരുന്നത് Mehrwertsteuer അല്ലെങ്കിൽ നിത്യോപയോഗസാധനങ്ങളുടെ നികുതിയുടെ വർധന ആണ്. പൊതുസാധനങ്ങൾക്ക് ഇത് 7.7% ആണ് നിലവിൽ. ഇതു 8.1% ആക്കാനും ഇതുവഴി കിട്ടുന്ന അധികവരുമാനം AHV ഫണ്ടിലേക്ക് വകയിരുത്തുവാനുമാണ് ഉദ്ദേശിക്കുന്നത്. ഒറ്റനോട്ടത്തിൽ ഇത് ശരിയായി തോന്നാമെങ്കിലും വിലക്കയറ്റം മൂലം വലയുന്ന സാധാരണജനം ഈ അധികനികുതി വഴി പതിയെ കൂടുതൽ പ്രശ്നങ്ങളിലേക്ക് നീങ്ങുമെന്ന് ഉറപ്പാണ്.

സ്‌ത്രീശബ്ദം


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

നേരിയ ഭൂരിപക്ഷത്തിൽ വിജയിച്ച ഈ ഹിതപരിശോധനയുടെ സാധുത വിവിധ സ്ത്രീസംഘടനകൾ ഇതിനോടകം ചോദ്യം ചെയ്തുകഴിഞ്ഞു. വികസിതരാജ്യങ്ങളുമായി താരതമ്യം ചെയ്തു കഴിഞ്ഞാൽ സ്വിസ്സിൽ പൊതുവെ സ്ത്രീകളോടുള്ള കാര്യങ്ങളിൽ (ശമ്പളം, പ്രസവാനന്തര ആനുകൂല്യങ്ങൾ, കുടുംബപരിരക്ഷ പോലുള്ള ഉത്തരവാദിത്തങ്ങളെ അംഗീകരിക്കുന്നത് എന്നിവ) പിന്തിരിപ്പൻ വ്യവസ്‌ഥകളാണ് ഇവിടെ നിലനിൽക്കുന്നത്. ഈ കാര്യങ്ങളിൽ സമത്വം ഉണ്ടാക്കാതെ പിന്നോട്ടില്ലെന്ന് പ്രസ്തുത സ്ത്രീസംഘടനകൾ പ്രഘ്യാപിച്ചു കഴിഞ്ഞു. ഇവിടെയാണ് സ്വിസ് മലയാളി സ്ത്രീകൾ അവരുടെ പങ്കു വഹിക്കേണ്ടത്. ഇന്ന് എല്ലാവരും അനുഭവിക്കുന്ന ആനുകൂല്യങ്ങളും അവകാശങ്ങളും വരേണ്യവർഗം സമ്മാനമായി തന്നതാണെന്ന് കരുതേണ്ട. നിരവധി പോരാട്ടങ്ങളുടെ ഫലമാണിത്! സ്ത്രീക്ക് വോട്ടവകാശം പോലുമായിട്ട് ഇവിടെ അധികകാലമായിട്ടില്ലെന്നും ഓർക്കുക. നഴ്സിങ് മേഖലയിൽ ഇവിടെ ഇന്നും നിലനിൽക്കുന്ന ചൂഷണങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങൾ അവസാനിച്ചിട്ടില്ല. കിട്ടുന്നത് മഹാകാര്യമെന്നു കരുതിയിരിക്കുന്ന നിസ്സംഗത കാൽച്ചുവട്ടിലെ മണ്ണ് മുഴുവൻ ചോർന്നുകഴിയുമ്പോഴേ അറിയൂ എന്നും ഓർക്കുക. മുതലാളിത്ത വ്യവസ്‌ഥിതിക്ക് ഓശാന പാടുകയാണ് ഈ നിസ്സംഗതയിലൂടെ നിശബ്ദം സംഭവിക്കപ്പെടുന്നത്! കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്ന പ്രതിഭാസം സ്ത്രീക്കല്ലാതെ ആർക്കാണ് നന്നായി അറിയുക! പടിപടിയായി വരുന്ന ഇത്തരം ചൂഷണങ്ങൾ കാണാതെ പോകരുത്.

പരിഹാരം

ഒരു ഒറ്റമൂലി ഇതിനായി നിർദേശിക്കാൻ ഇതുവഴി സാധിക്കുമെന്ന അവകാശവാദം ലേഖകൻ ഉന്നയിക്കുന്നില്ല, എന്നിരുന്നാലും വെറുതെയിരുന്നാൽ ഉള്ളതും ഇല്ലാതാകുമെന്ന് ഉറപ്പായും വിശ്വസിക്കുന്നു. മരണം വരെ ജോലി ചെയ്യുന്ന അടിമയെ സ്വപ്നം കാണുന്ന വ്യവസായിക്കും അവരെ താങ്ങുന്ന വലതുരാഷ്ട്രീയത്തിനും എതിർശബ്ദം മറ്റാരെങ്കിലും ഉയർത്തുമെന്ന് ചിന്തിക്കുന്നവർ മൂഢസ്വർഗത്തിലാണ്. ഇവിടെയാണ് വർഗബോധത്തിന്റെ പ്രാധാന്യം ഉൾകൊള്ളുന്ന ഇടതു സോഷ്യലിസ്റ്റു ചിന്തയുടെ പ്രാധാന്യവും. എല്ലാ സ്വിസ്സ്മലയാളികളോടും ഈ വിഷയം ആത്മപരിശോധനക്കായി വിടുന്നു.

സാജൻ പെരേപ്പാടൻ
ജന:സെക്രട്ടറി
KPFS സ്വിട്സര്ലാന്ഡ്


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0599 seconds.