main

ബി ഫ്രണ്ട്‌സ് ഉത്സവ് 22 - കാണികളെ മുൾമുനയിൽ നിർത്തിയ ആവേശമേറിയ പോരാട്ടങ്ങളുടെ കായികമാമാങ്കത്തിനു പരിസമാപ്‌തി

Anonymous | | 3 minutes Read

3668-1664196035-img-20220926-wa0008

Jimmy Korattikkattutharayil , PRO

ഓണാഘോഷത്തിന്റെയും ,ഇരുപതാം വാര്ഷികത്തിന്റെയും ഭാഗമായി ബി ഫ്രണ്ട്‌സ് സെപ്തംബര് 24 നു കായികപ്രേമികൾക്കായി ഒരുക്കിയ വടംവലി മത്സരത്തിനും ,ചീട്ടുകളി മത്സരത്തിനും സൂറിച്ചിൽ ഗ്രുണിങ്ങനിലെ മനോഹരമായ ഹാളിൽ ആവേശോജ്വലമായ സമാപനം.

സംഘടനാ സെക്രെട്ടറി ശ്രീ ബോബ് തടത്തിലിന്റെ ആമുഖ പ്രസംഗത്തിനുശേഷം പ്രസിഡന്റ് ടോമി തൊണ്ടാംകുഴി മത്സരത്തിൽ പങ്കെടുക്കുവാനെത്തിയവർക്കും ,അവരെ പ്രോത്സാഹിപ്പിക്കുവാൻ എത്തിയ കാണികൾക്കും കൂടാതെ അതിഥികൾക്കും ഉത്സവ് 22 വിന്റെ ഉൽഘാടനത്തിനായി റോമിൽ നിന്നുമെത്തിയ ഫാദർ മാത്യുവിനും സ്വാഗതമേകി ..തൻെറ ഉൽഘാടനപ്രസംഗത്തിൽ സംഘടനയുടെ ഇരുപതു വർഷത്തെ പ്രവർത്തനങ്ങളെ ശ്ലാഘിക്കുകയും മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് വിജയാശംസകൾ നേർന്നുകൊണ്ട് ഉത്സവ് 22 വിന്റെ ഔപചാരികമായ ഉൽഘാടനം ഫാദർ മാത്യു നിർവഹിച്ചു .

തുടർന്ന് പ്രോഗ്രാം കോർഡിനേറ്റേഴ്‌സായ ജോസ് പെല്ലിശേരിയും ,ജിമ്മി കൊരട്ടിക്കാട്ടുതറയിലും സംസാരിച്ചു ..വടം വലി മത്സരം നിയന്ത്രിക്കാനെത്തിയ ശ്രീ ബിനു കാരെകാട്ടിൽ മത്സരത്തിലെ പൊതു നിയമങ്ങൾ വിശദീകരിച്ചു .

തുടർന്ന് കളിക്കളത്തിൽ കാണികൾക്കു ആവേശമേകി വടം വലി ടീമുകൾ കളത്തിലിറങ്ങി ..ശ്രീ ലിജിമോൻ മനയിൽ കോച്ചായി ശ്രീ ആൽഫിൻ തെനംകുഴിയിൽ ക്യപ്റ്റനായി ഇറങ്ങിയ കൂത്താട്ടം ടീമും ,ശ്രീ ജോർജകുട്ടി പുത്തൻകുളം കോച്ചായി ജോജോ വിചാട്ട് ക്യപ്റ്റനായി ഇറങ്ങിയ തെമ്മാടിക്കൂട്ടം ടീമും ,ശ്രീ ജോസ് പെല്ലിശേരി കോച്ചായി ജെവിൻ പെല്ലിശേരി ക്യപ്റ്റനായി ഇറങ്ങിയ തനി നാടൻബോയ്‌സ് ടീമും തമ്മിൽ നടന്ന മത്സരം കാണികളില്‍ വളരെ അധികം ആവേശം സൃഷ്ട്ടിച്ചു.

3668-1664195672-img-20220926-wa0002

Winners of Vadamvali - Thani Nadan boys - Team With Coach Mr. Jose Pellissery

പതറാത്ത കരുത്തിൽ കമ്പം മുറുകിയപ്പോൾ ഗ്രുണിങ്ങനിലെ ഹാളിൽ ആർപ്പുവിളി മുഴങ്ങി.തെമ്മാടിക്കൂട്ടം ടീമും കൂത്താട്ടം ടീമും ഒപ്പത്തിനൊപ്പം പോരടിച്ച് അടിതെറ്റാതെ മനോഹര ചുവടുകളോടെ മുന്നേറിയപ്പോൾ കാണികൾ ആവേശത്തിന്റെ കൊടുമുടിയിലെത്തി ..വാശിയേറിയ മത്സരത്തിനൊടുവിൽ കൂത്താട്ടം ടീമിന് ഫൈനലിലേക്ക് പ്രവേശനമായി .

തനി നാടൻബോയ്‌സ് ടീമും ,കൂത്താട്ടം ടീമും ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ മത്സരവേദിയിൽ തീപാറി. മിന്നും മത്സരത്തിനൊടുവിൽ തനി നാടൻബോയ്‌സ് വിജയകിരീടമണിഞ്ഞു.ഗോൾഡൻ റൂട്ട്സ് ട്രാവെൽസ് നൽകിയ എവർറോളിങ് ട്രോഫിയും,സംഘടന നൽകുന്ന ക്യാഷ് പ്രെയ്‌സും സമ്മാനമായി നൽകി.രണ്ടാം സ്ഥാനത്തിനർഹരായ കൂത്താട്ടം ടീമിന് സംഘടനയുടെ ക്യാഷ് പ്രെയ്‌സും സമ്മാനമായി നൽകി .ബിനു കാരെകാട്ടിൽ മത്സരങ്ങൾ നിയന്ത്രിച്ചു സഹായത്തിനായി ജെയിൻ പന്നാരക്കുന്നേലും റഫറിയുടെ വേഷമിട്ടു .മത്സരത്തിനുശേഷം കൂത്താട്ടം ടീമിന്റെ കോചായ ലിജിമോൻ ,മറ്റു ടീമുകളുടെ ക്യപ്റ്റൻമാരായ ജോജോ വിചാട്ട് ,ജെവിൻ പെല്ലിശേരി എന്നിവർ സംസാരിച്ചു .

3668-1664195791-img-20220926-wa0003

Winners of vadamvali 2nd - Team Kootthattam - With Coach Mr. Ligimon Manayil


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കുറച്ചാളുകൾക്കു മുന്നിൽ പുള്ളികളും അക്കങ്ങളും ചിത്രങ്ങളുമടങ്ങിയ ബഹുവര്‍ണകാര്‍ഡുകള്‍ അടുക്കിവെച്ചിരിക്കുന്നു.. അവയില്‍ കുറച്ചെണ്ണം ആ കൂടിയിരിക്കുന്നവരുടെ കൈകളില്‍ വിടര്‍ന്നിരിക്കുന്നു.. കുറച്ചെണ്ണം മുന്നില്‍ ചിതറിക്കിടക്കുന്നു… കൈയിലുള്ള കാര്‍ഡുകള്‍ ചിലര്‍ മുന്നിലേയ്ക്കിടുന്നു…വേറെ ചിലത് മുന്നില്‍നിന്നും എടുത്ത് കൈയ്ക്കുള്ളിലാക്കുന്നു… ഒറ്റനോട്ടത്തില്‍ കാണുന്നവര്‍ക്ക് ഇതാണ് ചീട്ടുകളി എന്നാൽ കണികൾക്കാവേശം നൽകി മത്സരാർത്ഥികൾ പിരിമുറക്കത്തിൽ നിൽക്കുന്നതാണ് ചീട്ടുകളി മത്സരങ്ങൾ ..

3668-1664195867-img-20220926-wa0004

Winners of Cards 56

ആവേശമേറിയ കായികമാമാങ്കമായ വടംവലി മത്സരത്തിനു ശേഷം ഉത്സവ് 22 ലെ രണ്ടാം മത്സരയിനമായ ബുദ്ധിയും, ശ്രദ്ധയും ഭാഗ്യവും അരങ്ങുവാഴുന്ന വാശിയേറിയ ചീട്ടുകളി മത്സരത്തിനു തുടക്കമായി ...വാശിയേറിയ 56 ഇന മത്സരത്തിൽ ബോബ് തടത്തിൽ ,പ്രിൻസ് കാട്രുകുടിയിൽ ,പൗലോസ് കൂവല്ലൂർ എന്നിവരുടെ ടീമ് ജെയിംസ് തെക്കേമുറി ,ടോമി തൊണ്ടാംകുഴി ,ജെയിൻ പന്നാരക്കുന്നേൽ എന്നിവരുടെ ടീമിനെ നിസ്സാര പോയിന്റുകളുടെ വ്യത്യാസത്തിൽ പരാജയപ്പെടുത്തി ഒന്നാം സ്ഥാനത്തെത്തി .

3668-1664195976-img-20220926-wa0007

Winners of Cards 28

ഗുലാൻ പരിശ് അഥവാ തുറുപ്പുകളി വിഭാഗത്തിൽപ്പെട്ട ഏറ്റവും അടിസ്ഥാനപരമായ ചീട്ടുകളിയാണ് ഇരുപത്തിയെട്ട്. കേരളത്തിലെ എറ്റവും പ്രിയപ്പെട്ട ചീട്ടുകളികളിലൊന്നാണിത് അതുപോലെ സ്വിറ്റസർലണ്ടിലും . വാശിയേറിയ 28 കളി മത്സരത്തിൽ ശ്രീ ആന്റൻസ് വേഴെപ്പറമ്പിൽ ,ശ്രീ സിജി തോമസ് കൂട്ടുകെട്ട് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനം ജോർജുകുട്ടി പുത്തൻകുളം ഡേവിസ് വടക്കുംചേരി എന്നിവരുടെ കൂട്ടുകെട്ട് രണ്ടാം സ്ഥാനവും നേടി ..

3668-1664195912-img-20220926-wa0005
3668-1664195957-img-20220926-wa0006

Winners of Cards Play Rummy 1st & 2nd

ചൈനീസ് ചീട്ടുകളിയായ ഖാൻഹൂവിൽനിന്നുമാണ് റമ്മി ഉരുത്തിരിഞ്ഞതെന്ന് കരുതപ്പെടുന്നു. ചീട്ടുകളിയിൽ പ്രധാനപ്പെട്ട ഒരിനവുമാണ് റമ്മി ..ആലോചനയും ,ശ്രെദ്ധയും ,ബുദ്ധിയും ഭാഗ്യവും ഒന്ന് ചേരുമ്പോൾ ആണ് റമ്മിയിൽ വിജയിയാകുന്നത് .ഉത്സവ് 22 ലെ ദീർഘമായ റമ്മി മത്സരത്തിൽ ജോർജ്‌കുട്ടി പുത്തൻകുളം ഒന്നാം സമ്മാനവും ,ജിമ്മി ശാസ്‌താംകുന്നേൽ രണ്ടാം സമ്മാനവും കരസ്ഥമാക്കി .

ബി ഫ്രണ്ട്‌സ് ഒരുക്കിയ ഉത്സവ് 22 ൻറെ വിജയത്തിനായി കോർഡിനേറ്റേഴ്‌സിനൊപ്പം എക്സികുട്ടീവ് അംഗങ്ങളായ ഡേവിസ് വടക്കുംചേരി ,ജോ പത്തുപറയിൽ ,ടോണി ഉള്ളാട്ടിൽ ,പ്രിൻസ് കാട്രുകുടിയിൽ ,അഗസ്റ്റിൻ മാളിയേക്കൽ ,ബിന്നി വെങ്ങാപ്പിള്ളിൽ ,ജിമ്മി ശാസ്‌താംകുന്നേൽ ,റെജി പോൾ എന്നിവർ നേതൃത്വം നൽകി ..

» Tournament Photos - Click Here


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.0676 seconds.