main

ആഘോഷത്തിന്റെ വിശ്വ-വിശാലതയുടെ ചിറകിലേറി സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ ഗംഭീര ഓണാഘോഷം

Anonymous | | 3 minutes Read

3676-1664305597-f660785

സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലെ മലയാളികളുടെ ഏക ചാരിറ്റി രജിസ്‌ട്രേഡ് അസോസിയേഷന്‍ ആയ കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം സ്റ്റോക്കിലെ മലയാളികള്‍ ആവേശപൂര്‍വ്വം നെഞ്ചിലേറ്റി. 700ലധികം പേര്‍ പങ്കെടുത്ത ജനനിബിഡമായ ഓണാഘോഷം, കേരളീയ സംസ്‌കാരം വിളിച്ചോതുന്ന പൊന്നോണത്തിന്റെ ദൃശ്യ ചാരുതയോടെ വര്‍ണ്ണവിസ്മയങ്ങള്‍ ചാലിച്ചെഴുതിയ നൃത്ത-നടന -ലാസ്യ -ലയങ്ങളും, കോവിഡ് മഹാമാരിക്ക് ശേഷം സ്റ്റോക്ക് മലയാളികള്‍ എല്ലാവരും ഒരേ മനസ്സോടെ ഒരു കുടുംബം എന്ന പോലെ ഒത്തൊരുമിച്ചുണ്ട വിഭവസമൃദ്ധമായ ഓണസദ്യയും മലയാളി കൂട്ടായ്മയുടെ ആഘോഷവും എല്ലാംകൊണ്ടും അക്ഷരാര്‍ത്ഥത്തില്‍ കെ.സി.എയുടെ ഓണത്തിന്റെ ആഘോഷം അതിരില്ലാത്ത വിശ്വ-വിശാലതയുടെ ചിറകിലേറി.

മനസ്സില്‍ നിറയെ ആഹ്ലാദവും എന്നും ഓര്‍ത്തുവയ്ക്കാനുള്ള അസുലഭ നിമിഷങ്ങളും സമ്മാനിച്ച ഓണാഘോഷം, രാവിലെ 10 മണിക്ക് കെസിഎ വൈസ് പ്രസിഡണ്ട് ജുമോള്‍ കുഞ്ഞുമോന്റെ നേതൃത്വത്തില്‍ കെ സി എ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ആലീസ് ജയ്‌സണ്‍, ആന്‍സണ്‍ ജയ്‌സണ്‍ ഒപ്പം ജോബ് കറുകപ്പറമ്പില്‍, സിജിന്‍ ആകശാലയും അലക്‌സും ചേര്‍ന്നു പൂക്കളമിട്ട് ആരംഭിച്ചു.ക്യൂന്‍ എലിസബത്തിന്റെ ദേഹവിയോഗത്തെ തുടര്‍ന്നുള്ള ദുഃഖാചരണത്തിന്റെ ഭാഗമായി പൊതു സമ്മേളനത്തിനു മുന്‍പ് എല്ലാവരും എല്ലാവിധ ബഹുമാനത്തോടും കൂടി രണ്ടു മിനിറ്റ് മൗനം ആചരിക്കുകയും. പുഷ്പാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു. ശേഷം രാജ്ഞിയുടെ ഭരണകാലത്തെ കുറിച്ചുള്ള പ്രബന്ധം പുതുതലമുറയെ പ്രതിനിധാനം ചെയ്ത് ആല്‍ഫിയ സാജന്‍ അവതരിപ്പിക്കുകയും ചെയ്തു.

3676-1664305622-1kn1uba

തുടര്‍ന്ന് കെസിഎ പ്രസിഡന്റ് സജി വര്‍ഗീസിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പൊതുസമ്മേളനം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തത് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ക്ഷണം സ്വീകരിച്ച് എത്തിയ കലാഭവന്‍ ജോഷി ആയിരുന്നു. കെ സി എ സെക്രട്ടറി സോഫി കുര്യാക്കോസ് സ്വാഗതം പറയുകയും. മാതാപിതാക്കളുടെ പ്രതിനിധിയായി എത്തിയ കേരളത്തിലെ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനും നിരവധി സംഘടനകളില്‍ സുപ്രധാന സ്ഥാനങ്ങള്‍ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന കെ. എ. ചാക്കോച്ചനും കെസിഎ അക്കാദമി കോഡിനേറ്റര്‍ ഗോപകുമാറും ആശംസകള്‍ അറിയിക്കുകയും കെസിഎ ട്രഷറര്‍ സജി മത്തായി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

3676-1664305643-8ufclq2


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

തുടര്‍ന്ന് ഫുഡ് ഓര്‍ഗനൈസിംഗ് കമ്മിറ്റി ബിജു മാത്യുസ്, ടോമി ജോസഫ്, സിജു തോമസ്, ബിജു മാത്യു എന്നീ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃത്വത്തില്‍ ഒരുക്കിയ ഓണസദ്യ വിഭവസമൃദ്ധി കൊണ്ടും രുചിവൈഭവം കൊണ്ടും തിരുവോണത്തിന്റെ പൂര്‍ണ്ണ സംതൃപ്തി ഏവര്‍ക്കും കൈവന്നു. പ്രോഗ്രാം കോഡിനേറ്റര്‍ റിന്റോ റോക്കിയുടെ നേതൃത്വത്തില്‍ കൊറിയോഗ്രാഫര്‍ കലാഭവന്‍ നൈസ് ഒരുക്കിയ കേരളീയ ഫ്യൂഷന്‍ നൃത്തവിരുന്നിന്റെ അകമ്പടിയോടെ വിശിഷ്ടാതിഥി കലാഭവന്‍ ജോഷി, തന്റെ പ്രസിദ്ധവേഷമായ മഹാബലിയായി അരങ്ങിന്റെ തിരുമുറ്റത്തേക്ക് ആഗതനായതോടെ കാണികള്‍ ഓണാഘോഷാര്‍പ്പാരവങ്ങളോടെ ആ മധുര നിമിഷം എന്നും ഓര്‍മ്മിക്കാവുന്ന മുഹൂര്‍ത്തമായി നെഞ്ചോടു ചേര്‍ത്തുവെച്ചു.

3676-1664305665-6rh0hyj

കെസിഎ അക്കാദമി ഡാന്‍സ് ടീച്ചര്‍ ദര്‍ശിക രാജശേഖരം ഒരുക്കിയ കെസിഎ ഡാന്‍സ് സ്‌കൂള്‍ കുട്ടികളുടെ ക്ലാസിക്കല്‍ നൃത്ത വിസ്മയങ്ങളും കെസിഎ അംഗങ്ങളുടെ സിനിമാറ്റിക് ഡാന്‍സുകളും മറ്റു കലാപരിപാടികളും വ്യത്യസ്തത കൊണ്ടും കലാമൂല്യം കൊണ്ടും ആസ്വാദകഹൃദയങ്ങളെ കീഴടക്കി. അനില്‍ പുതുശ്ശേരിയുടെ നേതൃത്വത്തില്‍ വോയിസ് ഓഫ് കെസിഎ അംഗങ്ങള്‍ ഒരുക്കിയ സംഗീത പരിപാടികള്‍ ആഘോഷ പരിപാടികള്‍ക്ക് അതിമധുരമേകി.പി ആര്‍ ഓ റണ്‍സ്‌മോന്‍ അബ്രഹം മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ ചന്ദ്രിക ഗൗരിയമ്മ, മിനി ജെയിംസ്, സൈജു മാത്യു, നിഷ മാര്‍ട്ടിന്‍, സുധീഷ് തോമസ്, സോക്രട്ടീസ് കുടിയിരിക്കല്‍, രാഹുല്‍ മനോഹരന്‍, വിഷ്ണു പുഷ്‌ക്കരന്‍, സനിമോന്‍ നായര്‍, സൈബിന്‍ സിറിയക് എന്നിവര്‍ക്കൊപ്പം കെസി എ യുടെ ലൈഫ് മെമ്പര്‍മാരായ ബിനോയ് ചാക്കോ, സാബു എബ്രഹാം, നൈജോ, കുഞ്ഞുമോന്‍ തുടങ്ങിയവരും ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു.

3676-1664305683-1ihei1l

അച്ചടക്കവും കൃത്യതയും ആത്മാര്‍ത്ഥവുമായ സംഘടന പ്രവര്‍ത്തനം കൊണ്ട് യു കെ മലയാളി സമൂഹത്തിനു മുന്‍പില്‍ ജന സ്വീകാര്യതയുടെ പിന്‍ബലത്തിലും അംഗങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിലും നിഷ്പക്ഷതയിലും നിലപാടുകളിലും തലയെടുപ്പോടെ ഉയര്‍ന്നുനില്‍ക്കുന്ന സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ എന്ന ചാരിറ്റി രജിസ്‌ട്രേഡ് സംഘടന 'കരമൊന്നിച്ച്, സ്വരമൊന്നിച്ച്, മനമൊന്നിച്ച്, ഇനിയും മുന്‍പോട്ട് 'എന്ന മുദ്രാവാക്യത്തോടെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് തിരശ്ശീലയിട്ടു.


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.8 MB / ⏱️ 0.0674 seconds.