main

ലിവർപൂളിലെ രണ്ടു നല്ല മെത്രാന്മാരുടെ നടുവിൽ ക്രൂശിതനും, ഉയർത്തെഴുനെറ്റവനുമായ ജോസഫ് സാർ . .

വെബ് ടീം | | 2 minutes Read

3686-1664800840-fb-img-1664800695926

ടോം ജോസ് തടിയംപാട്

ലിവർപൂളിലെ കത്തോലിക്ക കത്തീഡ്രലിനേയും ആംഗ്ലിക്കൻ കത്തീഡ്രലിനേയും യോചിപ്പിക്കുന്ന ഹോപ്പ് സ്ട്രീറ്റിന്റെ നടുഭാഗത്തു രണ്ടു മെത്രാൻ മാരുടെ പ്രതിമകൾ കാണാം. . 1970 മുതൽ 1980 കാലത്തു ലിവർപൂളിലെ സാധാരണക്കാരുടെ പൊതുനന്മ (Common Good) കണക്കിലെടുത്തു മത വൈരങ്ങൾ വെടിഞ്ഞു പ്രവർത്തിച്ച ആംഗ്ളിക്കൻ ബിഷപ്പ് David Sheppard ന്റെയും കത്തോലിക്ക ബിഷപ്പ് Derek Worlock, ന്റെയും പ്രതിമകളാണിത്. ഇവരുടെ പ്രവർത്തനങ്ങൾ ലിവർപൂളിൽ വലിയമാറ്റങ്ങൾക്കാണ് തുടക്കം കുറിച്ചത്. .എന്റെ അയൽവക്കത്തു താമസിച്ചിരുന്ന മരിച്ചുപോയ പോയ പോളിൻ വാർഡ് ഒരിക്കൽ പറഞ്ഞത് ഓർക്കുന്നു ഇവിടുത്തെ പ്രസിദ്ധമായ ബിസ്കറ്റ് ഫാക്ടറിയായ ജേക്കബ് ഫാക്ടറിയിൽ എഴുതി വച്ചിരുന്നു ഇവിടെ ജോലിയുണ്ട് പക്ഷെ അത് പട്ടികൾക്കും ഐറിഷ്‌കാർക്കും ഒഴിച്ച് എന്ന്.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഐറിഷ് എന്നാൽ റോമൻ കത്തോലിക്ക എന്നാണ് അർഥം അത്തരം ഒരു കാലത്തുനിന്നും ലിവർപൂൾ സമൂഹത്തെ മാറ്റി എല്ലാമനുഷ്യരെയും ക്രിസ്തുവിന്റെ മാനവികതയിൽ കാണുന്നതിന് പഠിപ്പിക്കുകയും കറുത്തവർഗക്കാർക്കും കുടിയേറ്റക്കാർക്കും നീതി ഉറപ്പുവരുത്തുന്നതിനും ഇവർ ശ്രമിച്ചു. .
ഇവർ രണ്ടുപേരും നടക്കാൻ ഇറങ്ങുമ്പോൾ കണ്ടുമുട്ടി പരസ്പരം സംസാരിച്ചു നിന്നിരുന്ന സ്ഥലത്താണ് 2008 ൽ .ഇരുവരുടെയും പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഇവർ രണ്ടുപേരുടെയും ചിത്രങ്ങൾ പ്രതിമകളിൽ ആലേഖനം ചെയ്തിട്ടുണ്ട് . ഈ പ്രതിമകളും ഹോപ്പ് സ്ട്രീറ്റും ലിവർപൂളിന്റെ മനുഷ്യ സ്നേഹത്തിന്റെ ചരിത്രം വിളിച്ചു പറയുന്നു

മനുഷ്യ സ്നേഹത്തിന്റെയും ക്രിസ്തു സ്നേഹത്തിന്റെയും പ്രതീകമായ ഈ പ്രതിമകൾക്കു നടുവിൽ നിൽക്കുന്നത് ഇസ്ലാമിക തീവ്രവാദികൾ മത നിന്ദ നടത്താതെ നടത്തി എന്ന് പറഞ്ഞു കൈയും കാലും എതിർ ദിശയിൽ നിന്നും മുറിച്ചു കളഞ്ഞ പ്രൊഫസർ ടി ജെ ജോസഫ് സാറാണ്. . തന്നെ തീവ്രാവാദികൾ കൊല്ലുമെന്നും എന്നെ രക്ഷിക്കണമെന്നും ജോസഫ് സാറും അദ്ദേഹത്തിന്റെ സഹോദരി കന്യകസ്ത്രീയും കൂടി കോതമംഗലം അരമനയിൽ ചെന്ന് മുട്ടുകുത്തിനിന്നു കരഞ്ഞു പറഞ്ഞിട്ടും മനസലിയാത്ത ഇസ്ലാമിക തീവ്രവാദികളുടെ കൊലക്കത്തിക്ക് മുൻപിലേക്ക് തള്ളിയിട്ടുകൊടുത്ത കോതമംഗലം ബിഷപ്പ് ആയിരുന്ന പുന്നക്കോട്ടിലിനെ ഈ നല്ല ക്രിസ്തുവിന്റെ ഇടയന്മാരായ ബിഷപ്പുമാരുടെ നടുവിൽ നിന്നപ്പോൾ ജോസഫ് സാർ ഓർക്കാതിരിക്കാൻ സാധ്യതയില്ല .എന്താണെങ്കിലും ആരെല്ലാം ഇല്ലാതെയാക്കാൻ ശ്രമിച്ചാലും ജോസഫ് സാർ ഒരു പോരാളിയുടെ വീറോടെ വെട്ടിമാറ്റിയ കൈകൊണ്ടു എഴുതിയും നടക്കാതിരിക്കാൻ വെട്ടിയ കാലുകൊണ്ട് നടന്നുകൊണ്ടും കാലത്തിന്റെ മുൻപേ നടക്കുന്നു ..


UK

RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.79 MB / ⏱️ 0.0819 seconds.