main

ഡൊണഗല്‍ അപകടം മരണം 10 ആയി ; ഞെട്ടലോടെ അയര്‍ലണ്ട്

Anonymous | | 1 minute Read

3698-1665223218-explosion-at-donegal-service-station-6-390x285

Donegal കൗണ്ടിയിലെ Creesloughലെ പെട്രോള്‍ സ്റ്റേഷനിലുണ്ടായ വന്‍ സ്ഫോടനത്തില്‍ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3.15 ഓടെയാണ് Apple green സര്‍വ്വീസ് സ്റ്റേഷനില്‍ വന്‍ ശബ്ദത്തോടെയുള്ള സ്ഫോടനമുണ്ടായത്. ഗ്യാസ് പൊട്ടിത്തെറിച്ചുണ്ടായ അപകടമാണെന്നാണ് പ്രാഥമിക വിവരം. മരണപ്പെട്ടവരെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ അപകടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.ചരിത്രത്തിലെ അതീവ ദുഖകരമായ ഒരു സംഭവമാണ് ക്രീസ്ലോയിലേതെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

രാത്രി മുഴുവന്‍ നീണ്ട പ്രയത്നത്തിന് ശേഷമാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നവരെ രക്ഷിച്ച് പുറത്തെത്തിക്കാനായത്.എമര്‍ജന്‍സി സര്‍വ്വീസുകളും ഗാര്‍ഡയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്്.നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്നുള്ള അഗ്നിശമനസേനയും ആംബുലന്‍സ് ജീവനക്കാരും സ്പെഷ്യലിസ്റ്റ് റെസ്‌ക്യൂ ടീമും സംഭവസ്ഥലത്തുണ്ട്.സ്ലൈഗോ ആസ്ഥാനമായ ഐറിഷ് കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ റെസ്‌ക്യൂ 118, മള്‍റോയ് കോസ്റ്റ് ഗാര്‍ഡ് ടീമുകളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി ഈ പ്രദേശത്തേയ്ക്കുള്ള റോഡുകള്‍ അടച്ചിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ തെരച്ചിൽ നടത്തുന്നതിനായി സ്നിഫർ നായ്ക്കളെ ഉപയോഗിച്ചിരുന്നു.

പ്രദേശവാസികളായ കര്‍ഷകര്‍ തങ്ങളുടെ ട്രാക്ടറുകളുമായി രംഗത്തെത്തി എമര്‍ജന്‍സി ടീമിനെ സഹായിച്ചു. ലെറ്റര്‍കെന്നി ബിഷപ്പ് അലന്‍ ഗുകിയനും ,പ്രാദേശിക രാഷ്ട്രീയ നേതാക്കളും ജനങ്ങള്‍ക്ക് ആശ്വാസവും,നേതൃത്വവും നല്‍കുന്നതിനായി രംഗത്തുണ്ട്. ലെറ്റര്‍കെന്നി, ആള്‍ട്ട്നാഗല്‍വിന്‍,സ്ലൈഗോ എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് പരിക്കേറ്റവരെ എത്തിച്ചിട്ടുണ്ട്.


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0876 seconds.