main

സേവനം യുകെയുടെ പുതിയ യൂണിറ്റിന്‌ ലണ്ടനില്‍ തുടക്കം

Anonymous | | 1 minute Read

3727-1666247085-f4ba7b1

യൂറോപ്പിലെ ഏറ്റവും വലിയ ഗുരുദേവ സംഘടനയായ സേവനം യുകെയുടെ പുതിയ ഒരു യുണിറ്റു കൂടി ലണ്ടനില്‍ തുടക്കം കുറിച്ചു. ലണ്ടന്റെ തെക്കുഭാഗം, സസെക്സിന്റെ വടക്കുഭാഗം എന്നിവിടങ്ങളില്‍ നിന്നുള്ള അംഗങ്ങളും കെന്റിലെ അംഗങ്ങളും ചേര്‍ന്നാണ് പുതിയ യൂണിറ്റ് രൂപീകരിച്ചത്. കുറച്ചുകാലമായി ഈ ഭാഗങ്ങളില്‍ നിന്നുള്ള അംഗങ്ങളുടെ അഭിലാഷമാണ് സേവനം സൗത്ത് ഈസ്റ്റ് എന്ന യുണിറ്റ് രൂപീകരിച്ചതിലൂടെ സഫലമായത്.

സേവനം യുകെയുടെ ഉദ്ദേശ ലക്ഷ്യങ്ങളില്‍ അടിയുറച്ചു പ്രവര്‍ത്തിക്കുവാനും, ശിവഗിരി ആശ്രമം യുകെയുടെ പദ്ധതികള്‍ക്ക് പിന്തുണ നല്‍കുവാനും യുണിറ്റ് തീരുമാനമെടുത്തു. യൂണിറ്റ് എത്രയും പെട്ടെന്ന് വിപുലമാക്കുവാനും എല്ലാ അംഗങ്ങളെയും അവരുടെ കുടുംബങ്ങളെയും ചേര്‍ത്തു ഒരു സംഗമം ഫെബ്രുവരി നാലിന് ലണ്ടനില്‍ വച്ചു നടത്തുവാനും തീരുമാനമായി.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

സേവനത്തിന്റെ ആത്മീയ വിഭാഗം കണ്‍വീനര്‍ സദാനന്ദന്‍ ദിവാകരന്‍ നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ച യൂണിറ്റിന്റെ പ്രസിഡന്റായി സിബി കുമാറിനെയും, കണ്‍വീനറായി ജിതേന്ദ്രനെയും, ട്രഷററായി ഷിബു മനോഹരനെയും തെരഞ്ഞെടുത്തു. യോഗത്തില്‍ സേവനം യുകെ മുന്‍ കണ്‍വീനര്‍ ദിലീപ് വാസുദേവന്‍, സദാനന്ദന്‍ ദിവാകാരന്‍, സിബി കുമാര്‍, ബിജു ജനാര്‍ദ്ദനന്‍, ഗണേഷ് ശിവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സേവനം സൗത്ത് ഈസ്റ്റ് യൂണിറ്റുമായി പ്രവര്‍ത്തിക്കുവാന്‍ ബന്ധപ്പെടുക

ബിജു ജനാര്‍ദ്ദനന്‍ -+447735368567
ഗണേഷ് ശിവന്‍ - +447405513236


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0678 seconds.