main

ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സണ്ടേസ്‌കൂള്‍ വാര്‍ഷിക സമ്മേളനം ഗോള്‍വേയില്‍

Anonymous | | 1 minute Read

3752-1666774039-img-20221cvv

ഗോള്‍വേ: ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ സണ്ടേസ്‌കൂള്‍ പ്രസ്ഥാനത്തിന്റെ യൂ .കെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിലെ സോണ്‍ 4 അയര്‍ലണ്ടിലെ സണ്ടേസ്‌കൂള്‍ കുട്ടികളുടെയും അദ്ധ്യപകരുടെയും വാര്‍ഷിക സമ്മേളനം 2022 ഒക്‌റ്റോബര്‍ 29, ശനിയാഴ്ച്ച പത്തു മണി മുതല്‍ ഗോള്‍വേ ഗോര്‍ട്ട് കമ്മ്യൂണിറ്റി സെന്ററില്‍ നടത്തപ്പെടും.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഗോള്‍വേ സെന്റ് ഏലിയ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ ആതിഥേയത്വത്തില്‍ നടത്തപ്പെടുന്ന സമ്മേളനം വികാരി ഫാ. മാത്യൂ കെ. മാത്യൂ ആദ്ധ്യക്ഷം വഹിക്കും. ഫാ. നൈനാന്‍ പി. കുറിയാക്കോസ് സമ്മേളനം ഉത്ഘാടനം ചെയ്യും. ഭദ്രാസന വൈസ് പ്രസിഡണ്ട് ഫാ. അനുപ് ഏബ്രഹാം ഫാ. റ്റി. ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും.

മലയാള നോവലിസ്റ്റ് ജുനൈദ് അബൂബക്കര്‍ കുട്ടികളുടെ കലാ പരിപാടികളില്‍ മുഖ്യാഥിതിയായിരിക്കും.അദ്ധ്യാപകര്‍ക്കായി ഫാ. ഡോ. ഏബ്രഹാം കോശി കുന്നുംപുറത്തും വിദ്യാര്‍ത്ഥികള്‍ക്കായി ജോര്‍ജ് ഫിലിപ്പും ക്ലാസ്സുകള്‍ നയിക്കും. അയര്‍ലണ്ടിലെ ഏഴ് ദേവാലയങ്ങളില്‍ നിന്നായി നൂറിലധികം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സോണ്‍ 4 സെക്രട്ടറി ഡോ. ഫെബി ഫ്രാന്‍സിസും ട്രഷറര്‍ ജോണ്‍ മാത്യുവും അറിയിച്ചു.


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0684 seconds.