main

മ​ഴ​ക്ക​ളി​യി​ൽ ഇം​ഗ്ല​ണ്ടി​നെ വീ​ഴ്ത്തി അ​യ​ർ​ല​ൻ​ഡ്

Anonymous | | 1 minute Read

3754-1666775025-ireland-261022

മെ​ൽ​ബ​ൺ: തു​ട​ക്ക​വും ഒ​ടു​ക്ക​വും മ​ഴ ക​ളം പി​ടി​ച്ച ലോ​ക​ക​പ്പ് ട്വ​ന്‍റി-20 മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രെ അ​യ​ർ​ല​ൻ​ഡി​ന് വി​ജ​യം. ഡ​ക്ക്‌​വ​ർ​ത്ത് ലൂ​യി​സ് നി​യ​മ​പ്ര​കാ​രം അ​ഞ്ച് റ​ൺ​സി​നാ​ണ് അ​യ​ർ​ല​ന്‍​ഡ് വി​ജ​യി​ച്ച​ത്.19.2 ഓ​വ​റി​ൽ 157 റ​ൺ​സി​ന് പു​റ​ത്താ​യ അ​യ​ർ​ല​ൻ​ഡ് ഉ​യ​ർ​ത്തി​യ 158 റൺസെന്ന വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര​വേ തു​ട​രെ വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യ​തും റ​ൺ​നി​ര​ക്കി​ൽ പി​ന്നോ​ട്ട് പോ​യ​തും ഇം​ഗ്ല​ണ്ടി​നെ പ​രാ​ജ​യ​ത്തി​ലേ​ക്ക് ത​ള്ളി​വി​ട്ടു.15-ാം ഓ​വ​റി​ൽ 105-5 എ​ന്ന നി​ല​യി​ൽ ഇം​ഗ്ല​ണ്ട് ബാ​റ്റിം​ഗ് തു​ട​രു​ന്ന വേ​ള​യി​ലാ​ണ് മ​ഴ എ​ത്തി​യ​ത്. മ​ഴ നി​യ​മ​പ്ര​കാ​രം റ​ൺ​നി​ര​ക്ക് അ‌​ടി​സ്ഥാ​ന​മാ​ക്കി നി​ശ്ച​യി​ക്ക​പ്പെ​ടു​ന്ന ല​ക്ഷ്യ​ത്തി​ൽ നി​ന്ന് അ​ഞ്ച് റ​ൺ​സ് പി​റ​കി​ലാ​യി​രു​ന്നു ഈ ​സ​മ​യം ഇം​ഗ്ല​ണ്ട്.മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ലും മ​ഴ മൂ​ലം സ​മ​യം ന​ഷ്ട​പ്പെ​ട്ട​തി​നാ​ൽ ഓ​വ​റു​ക​ൾ പൂ​ർ​ത്തി​യാ​ക്കേ​ണ്ട ക​ട്ട് ഓ​ഫ് പ​രി​ധി എ​ന്ന നി​ബ​ന്ധ​ന​യും ഇം​ഗ്ല​ണ്ടി​ന്‍റെ വ​ഴി മു​ട​ക്കി. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ജോ​സ് ബ​ട്ട്ല​ർ(0), അ​ല​ക്സ് ഹെ​യി​ൽ​സ്)(7) എ​ന്നി​വ​രെ ജോ​ഷ് ലി​റ്റി​ലും ബെ​ൻ സ്റ്റോ​ക്സി​നെ(6) ഫി​യോ​ൻ ഹാ​ൻ​ഡും പു​റ​ത്താ​ക്കി​യ​തോ‌​ടെ 5.1 ഓ​വ​റി​ൽ 29-3 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു ഇം​ഗ്ല​ണ്ട്.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

തു​ട​ർ​ന്ന് ഡേ​വി​ഡ് മ​ലാ​ൻ(35), മൊ​യീ​ന്‍ അ​ലി(24*) എ​ന്നി​വ​ർ ഇം​ഗ്ലീ​ഷ് ടീ​മി​നെ ക​ര​യ്ക്ക​ടു​പ്പി​ക്കു​മെ​ന്ന് തോ​ന്നി​യ വേ​ള​യി​ലാ​ണ് മ​ഴ എ​ത്തി​യ​ത്. ബാ​രി മ​ക്കാ​ർ​ത്തി, ജോ​ർ​ജ് ഡോ​ക്ക്റെ​ൽ എ​ന്നി​വ​രും അ​യ​ർ​ല​ൻ​ഡ് ടീ​മി​നാ​യി ഓ​രോ വി​ക്ക​റ്റ് വീ​തം നേ​ടി. നേ​ര​ത്തെ, ടോ​സ് നേ​ടി​യ ഇം​ഗ്ല​ണ്ട് അ​യ​ർ​ല​ൻ​ഡി​നെ ബാ​റ്റിം​ഗി​ന് അ​യ​യ്ക്കു​ക​യാ​യി​രു​ന്നു. 47 പ​ന്തി​ൽ അ​ഞ്ച് ഫോ​റും ര​ണ്ട് സി​ക്സു​മ​ട​ങ്ങു​ന്ന ഇ​ന്നിം​ഗ്സി​ലൂ​ടെ 62 റ​ൺ​സ് നേ​ടി​യ നാ​യ​ക​ൻ ആ​ൻ​ഡി ബാ​ൽ​ബെ​ർ​ണി അ​യ​ർ​ല​ൻ​ഡ് ഇ​ന്നിം​ഗ്സി​ന്‍റെ നെ​ടും​തൂ​ണാ​യി.34 റ​ൺ​സ് നേ​ടി​യ ലോ​ർ​ക്ക​ൻ ട​ക്ക​ർ റ​ൺ ഔ​ട്ടാ​യ​തോ​ടെ ഐ​റി​ഷ് ബാ​റ്റിം​ഗ് പ​തി​ഞ്ഞ താ​ള​ത്തി​ലാ​യി. മൂ​ന്ന് വി​ക്ക​റ്റ് വീ​തം നേ​ടി​യ മാ​ർ​ക്ക് വു​ഡ്, ലി​യാം ലി​വിം​ഗ്സ്റ്റ​ൺ എ​ന്നി​വ​രാ​ണ് അ​യ​ർ​ല​ൻ​ഡി​നെ പി​ടി​ച്ച് കെ​ട്ടി​യ​ത്. സാം ​ക​റ​ൻ ര​ണ്ടും ബെ​ൻ സ്റ്റോ​ക്സ് ഒ​രു വി​ക്ക​റ്റും നേ​ടി. ജ​യ​ത്തോ​ടെ ഗ്രൂ​പ്പ് ഒ​ന്നി​ൽ ര​ണ്ട് പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്താ​ണ് അ​യ​ർ​ല​ൻ​ഡ്. ര​ണ്ട് പോ​യി​ന്‍റു​ള്ള ഇം​ഗ്ല​ണ്ട് കു​റ​ഞ്ഞ റ​ൺ നി​ര​ക്ക് മൂ​ലം നാ​ലാ​മ​താ​ണ്.


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0624 seconds.