main

ഉഴവൂരു സംഗമം കെറ്ററിങ്ങില്‍ പ്രൗഢഗംഭീരമായി; അടുത്ത വര്‍ഷം ഷെഫീല്‍ഡില്‍

Anonymous | | 2 minutes Read

3764-1666947394-xnv0lod

ഉഴവിന്റെ നാടായ ഉഴവൂരില്‍ നിന്നും ഉന്നത പഠനത്തിനും ഉന്നത ജീവിത നിലവാരത്തിനുമായി യുകെയുടെ നാനാഭാഗങ്ങളില്‍ പതിറ്റാണ്ടുകളായി കുടിയേറിയ വരും ഇന്നലെകളില്‍ കുടിയേറിയവരുമായ ഉഴവൂര്‍കാരുടെ സ്‌നേഹ സംഗമത്തിന്റെ മാമാങ്കമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ കെറ്ററിങ്ങില്‍ അരങ്ങേറിയത്.

2019- കൊവന്റി ഉഴവൂര്‍ സംഗമത്തിനുശേഷം കോവിഡ് മഹാമാരി മൂലം പലതവണ മാറ്റിവെച്ച് ഏകദേശം 40,000 പൗണ്ട് ചെലവില്‍ കെറ്ററിങ്ങില്‍ അരങ്ങേറിയപ്പോള്‍ ഉഴവൂര്‍ സംഗമത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും പ്രൗഢഗംഭീരമായ ഒരു സംഗമ വേദിയായിരുന്നു ഈ വര്‍ഷത്തെ ഉഴവൂര്‍ സംഗമം.

പഴയ കളിക്കൂട്ടുകാരെയും സഹപാഠികളെയും അയല്‍ക്കാരെയും വളരെ നാള്‍ കൂടി ഒരുമിച്ച് കണ്ടപ്പോളുള്ള കൗതുകവും സ്‌നേഹവും പറഞ്ഞറിയിക്കാന്‍ വയ്യാത്തതായിരുന്നു. ശൈശവത്തില്‍ നിന്നും കൗമാരത്തിലേക്കും കൗമാരത്തില്‍ നിന്ന് യൗവനത്തിലേക്കും, യൗവനത്തില്‍ നിന്ന് വാര്‍ദ്ധക്യത്തിലേക്കുമുള്ള പലരുടെയും പരിണാമം കൗതുകപൂര്‍വ്വം വീക്ഷിക്കാനും ഈ സംഗമം വേദിയായി. വെള്ളിയാഴ്ച്ച വൈകിട്ട് ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് സ്റ്റീഫന്‍ പതാക ഉയര്‍ത്തി പരിപാടിക്ക് തുടക്കം കുറിച്ചു.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ശനിയാഴ്ച രാവിലെ വടംവലി മത്സരത്തിനുശേഷം ഉഴവൂരില്‍ നിന്നുള്ള മാതാപിതാക്കള്‍ ഭദ്രദീപം തെളിച്ച് പൊതുസമ്മേളനവും കലാപരിപാടികളും ഉദ്ഘാടനം ചെയ്തു. ഉഴവൂര്‍ ഗ്രാമത്തിന്റെ തിളങ്ങുന്ന ഓര്‍മ്മകള്‍ അയവിറക്കി കുട്ടികളും മുതിര്‍ന്നവരും അണിയിച്ചൊരുക്കിയ കലാകായിക മത്സരങ്ങള്‍ ഏവര്‍ക്കും ആവേശവും ആനന്ദവും പകര്‍ന്നു. കലാഭവന്‍ നൈസിന്റെ ശിക്ഷണത്തിനുള്ള വെല്‍ക്കം ഡാന്‍സും, പ്രോഗ്രാം അവതാരകരായി എത്തിയ മനോജും ഷിന്‍സനും അരങ്ങ് തകര്‍ത്തു. ഹൈടെക് ദൃശ്യ മാധ്യമവും ഹൈടെക് സൗണ്ട് സിസ്റ്റവും ഡിജെ നൈറ്റിനും ഗാനമേളക്കും എല്ലാ പ്രോഗ്രാമുകള്‍ക്കും മികവേകി.

കേരളക്കരയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായ ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണീസ് പി സ്റ്റീഫന്‍, ഉഴവൂര്‍ പഞ്ചായത്ത് മെമ്പറും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ തങ്കച്ചന്‍ കെ എം, ഫാദര്‍ മനു കോന്തനാനിക്കല്‍ എന്നിവര്‍ യുകെ ഉഴവൂര്‍ സംഗമത്തിന് അണിനിരന്നപ്പോള്‍ ഉഴവൂര്‍ സംഗമത്തിന് വീണ്ടും ഉണര്‍വ് പകര്‍ന്നു. അളിയന്‍മാരുടെ പ്രതിനിധിയായി ബെന്നി മാവേലില്‍ ഏവര്‍ക്കും ആശംസകള്‍ നേര്‍ന്നു.നല്ല താമസസൗകര്യവും, വിഭവസമൃദ്ധമായ ഭക്ഷണവും, കലാകായിക മേളയും, എല്ലാം ഒത്തുചേര്‍ന്നപ്പോള്‍ ഈ വര്‍ഷത്തെ ഉഴവൂര്‍ സംഗമം മറക്കാനാവാത്ത ഒരു അനുഭവമായി പങ്കെടുത്ത എല്ലാവരുടെയും ഓര്‍മ്മയില്‍ ഇപ്പോളും നിറഞ്ഞു നില്‍ക്കുന്നു.

പ്രവാസി സംഗമങ്ങളുടെ സംഗമം എന്ന് വിശേഷിപ്പിക്കുന്ന ഉഴവൂര്‍ സംഗമത്തിന്റെ ഈ വര്‍ഷത്തെ ചീഫ് കോഡിനേറ്റര്‍ ബിജു തോമസ് കൊച്ചികുന്നേലിന്റേയും, ചെയര്‍മാന്‍ ജോസ് വടക്കേക്കരയുടെയും, കോഡിനേറ്റേഴ്‌സ് ആയ ബിനു മുടീക്കുന്നേല്‍, സ്റ്റീഫന്‍ തറയ്ക്കനാല്‍, ഷിന്‍സണ്‍ വഞ്ചിത്താനം, ജോമി കിഴക്കേപുറം, അജോ ജോസഫ് കാട്ടില്‍ എന്നിവരും ഏരിയ കോഡിനേറ്റേഴ്‌സ് ആയ മനോജ് ആലക്കല്‍, ലൂക്കോസ് താഴത്തുകണ്ടത്തില്‍, ലോബോ വെട്ടുകല്ലേല്‍, ജോണി മലേമുണ്ടക്കല്‍, സ്റ്റീഫന്‍ തെരുവത്ത്, ഷിന്‍സണ്‍ കവുങ്ങുംപാറയില്‍, സ്റ്റീഫന്‍ കല്ലടയില്‍, സിബു കളരിക്കല്‍, മാത്യു സ്റ്റീഫന്‍ കുന്നപള്ളിയില്‍, സോണിസ് അനാലിപാറ എന്നിവരുടെയും മൂന്നുവര്‍ഷത്തെ പ്രയത്‌നത്തിന്റെ സാക്ഷാത്കാരമാണ് ഈ വര്‍ഷത്തെ കെറ്ററിംഗിലെ ഉഴവൂര്‍ സംഗമം.

2023ലെ ഉഴവൂര്‍ സംഗമം ഇതിലും കെങ്കേമമായി കൊണ്ടാടുവാന്‍ ഷെഫീല്‍ഡിലെ ഉഴവൂര്‍ കൂട്ടുകാര്‍ക്ക് കഴിയട്ടെ എന്ന് ആശംസിച്ച് കൊണ്ട് ഞായറാഴ്ച ഉച്ചയോടെ എല്ലാവരും പിരിഞ്ഞു.


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.79 MB / ⏱️ 0.0626 seconds.