main

‘നീനാ ചിയേർസ് ‘സംഘടിപ്പിച്ച ഓൾ അയർലൻഡ് റമ്മി ചാമ്പ്യൻഷിപ്പിൽ പ്രിൻസ് തോമസ് വിജയിയായി

Anonymous | | 1 minute Read

ജോബി മാനുവൽ

3799-1668077261-img-5757

നീനാ (കൗണ്ടി ടിപ്പററി ) : ‘നീനാ ചിയേർസ് ‘ സംഘടിപ്പിച്ച ഓൾ അയർലൻഡ് റമ്മി ചാമ്പ്യൻഷിപ്പിൽ പ്രിൻസ് തോമസ് (കെറി )വിജയിയായി .യഥാക്രമം സിജി ജോസഫ് (നീനാ ),ശ്രീജിത്ത് പി .ശിവൻ (ലിമെറിക്ക് )എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി .നവംബർ 5 ശനിയാഴ്ച നീനാ സ്കൗട്ട് ഹാളിൽ വച്ചാണ് ടൂർണമെന്റ് നടന്നത് .


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

അത്യന്തം വാശിയേറിയ മത്സരത്തിൽ ഡബ്ലിൻ ,ലിമെറിക്ക് ,കോർക്ക് ,കെറി ,വാട്ടർഫോർഡ് ,സ്ലൈഗോ ,നീനാ ,Swords,Mayo തുടങ്ങി അയർലണ്ടിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ളവർ പങ്കെടുത്തു .രാവിലെ 11 മണിമുതൽ രാത്രി 7 മണി വരെ നീണ്ടുനിന്ന വാശിയേറിയ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്ക് യഥാക്രമം 501 യൂറോ ,251 യൂറോ ,101 യൂറോ എന്നീ ക്യാഷ്‌പ്രൈസ്‌ ‘Nenagh Cheers ‘ ചെയർമാൻ ഷിന്റോ ജോസ് വിതരണം ചെയ്തു .

ഇവന്റ് മാനേജ്‌മന്റ് ടീമായ ‘Mass Events Ireland’ ന്റെയും (0892316600) ‘Spice Magic Caterer’s ‘ Nenagh (0871609937) യുടെയും സഹകരണത്തോടെ നടന്ന ഈ ടൂർണമെന്റിന്റെ നടത്തിപ്പിന് ശേഷമുള്ള തുക നാട്ടിൽ ചാരിറ്റി പ്രവർത്തനങ്ങൾക്കായി ചിലവഴിക്കുമെന്നു ചെയർമാൻ പറഞ്ഞു .

കമ്മറ്റി അംഗങ്ങളായ ഷിന്റോ ജോസ് ,ടോം പോൾ ,റ്റിജു ജോർജ് ,ജിൻസൺ അബ്രഹാം ,ജോമി ജോസഫ് എന്നിവർ നേതൃത്വം നൽകി .


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0650 seconds.