main

ഗോൾവേയിൽ സംഗീത രാവ് ’റിം ജിം-22’ നവംബർ 19 ന്

Anonymous | | 1 minute Read

3805-1668288290-315065447-2304924593000318-5920204774458575200-n-jpg-nc-cat-109-ccb-1-7-nc-sid-8bfeb9-nc-aid-0-nc-ohc-ivcy0xpdmemax-y13ou-nc-ht-scontent-dub4-1

ഡബ്ലിൻ: ഗോൾവേയിലെയും സമീപനഗരങ്ങളിലെയും സംഗീത-കലാ പ്രേമികൾക്കായി, ഗോൽവെ ഇന്ത്യൻ കൽച്ചറൽ കമ്മ്യൂണിറ്റി(ജിഐസിസി), റോയൽ കാറ്ററിംഗ് അയർലൻഡുമായി ചേർന്ന അവതരിപ്പിക്കുന്ന മ്യൂസിക്കൽ - കോമഡി മെഗാ-ഷോ നവംബർ 19 നു ശനിയാഴ്ച വൈകുന്നേരം 6 മുതൽ 10വരെ, സോൾട് ഹില്ലിൽ ഉള്ള ലിഷർലാൻഡ് ഓഡിറ്റേറിയത്തിൽ അരങ്ങേറുന്നു.

പ്രശസ്ത പിന്നണി ഗായകരായ റിമി ടോമി, അനൂപ് ശങ്കർ എന്നിവരെ കൂടാതെ സമകാലിക കോമഡി പാരഡി ഗാനങ്ങളിലൂടെ വേദികൾ കീഴടക്കിയ സുധീർ പരവൂർ , മണ്മറഞ്ഞു പോയ കലാകാരൻ കലാഭവൻ മണിക്ക് ഇന്നും വേദികളിൽ ജീവൻ നല്കുന്ന കൃഷ്ണകുമാർ ആലുവ, ഗായകൻ ശ്യാംപ്രസാദ് , സുശാന്ത് കെപി, ശ്രീകുമാർ , ടോണി ചിറമ്മേല്, ഫ്രാന്സീസ് കൊല്ലാനൂര്, പാലക്കാട് മുരളി തുടങ്ങിയവരടക്കമുള്ളവരുടെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളും ഈ ആഘോഷരാവിന് കൊഴുപ്പേകുന്നു. ഗോൾവേയിൽ ജിഐസിസി) അണിയിച്ചൊരുക്കുന്ന ഈ കലാവിരുന്നിന്‍റെ ടിക്കറ്റ് ലിങ്കിൽ കൂടി ചെയ്യാവുന്നതാണ്.

ഗോൾവേയിലെ ഈ മെഗാഷോയിലൂടെ ലഭിക്കുന്ന ലാഭം ഇവിടെത്തന്നെയുള്ള ചാരിറ്റി സംഘടനയ്ക്കു കൈമാറുന്നതായിരിക്കും എന്ന് ജിസിസി അറിയിക്കുന്നു.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

യൂണിവേഴ്സിറ്റി സ്റുഡന്‍റ്സിനായി പ്രത്യേകം ഗ്രൂപ്പ് ഡിസ്കൗണ്ട് ലഭ്യമാണ് രണ്ടിലധികം ടിക്കറ്റുകൾ ഒരുമിച്ചു വാങ്ങുന്ന യൂണിവേഴ്സിറ്റി സ്റുഡന്‍റ്സിനു പതിനഞ്ചു യൂറോയ്ക്ക് ടിക്കറ്റ് ലഭ്യമാണ് . ടിക്കറ്റുകൾക്കു : 0877765728.0876450033 എന്നീ നന്പരുകളിൽ ബന്ധപെടുക.

ഗോൾവേയിലെയും സമീപ പ്രദേശങ്ങളിലെയും എല്ലാ കലാസ്വാദകരെയും ഒഴിച്ച് കൂടാനാവാത്ത ഈ കലാവിരുന്നിലേയ്ക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഗോൽവെ ഇന്ത്യൻ കൽച്ചറൽ കമ്മ്യൂണിറ്റി അറിയിക്കുന്നു.

Contact : 0877765728/0876450033Ticket booking link: » https://www.royalcatering.ie/event/


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0874 seconds.