main

കോട്ടയം ക്ലബ് അയർലൻഡിന്റെ വാർഷിക പൊതുയോഗം Blanchardstown ൽ നടന്നു

Anonymous | | 2 minutes Read

3840-1670171890-whatsapp-image-2022-12-02-at-1-54-07-pm

കോട്ടയം ക്ലബ് അയർലൻഡിന്റെ വാർഷിക പൊതുയോഗം മുൻകൂട്ടി അംഗങ്ങളെ അറിയിച്ചത് അനുസരിച്ച് നവംബർ 26 തീയതി ബ്ലാഞ്ചാട്സ് ടൗണിൽ ഉള്ള സെന്റ് ബ്രിജിഡ്സ് കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടത്തപ്പെട്ടു. ക്ലബ് പ്രസിഡന്റ് ശ്രീ. ജോസ് സിറിയക്കിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് പ്രസിഡന്റ് ശ്രീ. ദിബു മാത്യൂ സ്വാഗതവും സെക്രട്ടറി ശ്രീ. അലക്സ് ജേക്കബ് ക്ലബ് നിലവിൽ വന്നത് മുതലുള്ള റിപ്പോർട്ടും അവതരിപ്പിച്ചു.

അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ് അയർലൻഡിലെ കോട്ടയം നിവാസികളെ എല്ലാവരെയും ഒരു കുടക്കീഴിൽ കൊണ്ട് വരേണ്ട ആവശ്യകതയെ കുറിച്ചും ക്ളബിന്റെ വിഷനുകളെ കുറിച്ചും സംസാരിച്ചു. ഇതേ തുടർന്ന് ക്ലബിന്റെ പബ്ലിക് റിലേഷൻസ് ഓഫീസർ ശ്രീ. ബിനോയ് ഫിലിപ്പ് ക്ളബിന്റെ രൂപീകരണം, രജിസ്ട്രേഷൻ, പ്രവർത്തനങ്ങളിൽ ഉള്ള സുതാര്യത, നിയമ വശങ്ങൾ, GDPR, ഭാവി കാഴ്ചപ്പാട് എന്ന കാര്യങ്ങൾ വിശദമായി പ്രതിപാദിച്ചു സംസാരിച്ചു. അതിന് ശേഷം ട്രഷറർ ശ്രീ. ടോണി ജോസഫ് ക്ളബിന്റെ ഇപ്പോഴത്തേ സാമ്പത്തിക സ്ഥിതിയെ പറ്റിയും, ഭാവിയിൽ എങ്ങനെ സാമ്പത്തിക അടിത്തറ ഭദ്രമാക്കാം അതിന് ഇപ്പൊൾ എന്തൊക്കെ തീരുമാനങ്ങൾ എടുക്കണം എന്നതിനെ കുറിച്ചും സംസാരിച്ചു.

തുടർന്ന് നടന്ന തുറന്ന ചർച്ചയിൽ വിശദമായി തന്നെ എല്ലാ അംഗങ്ങളും പങ്കെടുത്തു മുകളിൽ പറഞ്ഞ കാര്യങ്ങളിൽ വേണ്ടുന്ന തീരുമാനങ്ങൾ എടുത്തു.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

നിലവിലുള്ള കമ്മിറ്റിയുടൊപ്പം ക്ലബ് വർക്കിംഗ് കമ്മിറ്റിയിലേക്ക് താഴേപറയുന്നവരെ കൂടി തിരഞ്ഞെടുത്തു.

അഭിലാഷ് സുകുമാരൻ
രാജൻ ദേവസ്യ
റെജി മാത്യു
മാർട്ടിൻ സ്കറിയ
ജോബി ജോർജ്

ക്ലബ്ബിന്റെ അടുത്ത കോട്ടയം ക്ലബ് അംഗങ്ങൾക്ക് മാത്രമായുള്ള മെഗാ ഇവന്റ് ദിവസമായ 2023 ജനുവരി 28 ആം തീയതി വിപുലമായ തരത്തിൽ തന്നെ നടത്തുവാനും തീരുമാനിച്ചു. അയർലൻഡിലെ എല്ലാ കോട്ടയം നിവാസികളും എവിടെ ഒക്കെ എന്ന് കണ്ട് പിടിക്കുകയും ഈ കൂട്ടായ്മയിലേക്ക് കൊണ്ട് വരികയും ചെയ്യേണ്ടത് ഓരോ ക്ലബ് അംഗങ്ങളുടെയും ഉത്തരവാദിത്തം ആണെന്നും എല്ലാവരും ആയതിലേക്ക് വേണ്ടുന്ന കാര്യങ്ങൾ ചെയ്യുമെന്ന ഉറപ്പോടെയാണ് യോഗം അവസാനിച്ചത്. സ്വാദിഷ്ടമായ ഭക്ഷണം കഴിച്ച് ക്ലബ് അംഗങ്ങൾ തമ്മിൽ പരിചയം പുതുക്കി.

ക്ലബ്ബിന്റെ മെംബർഷിപ്പ് നല്ല രീതിയിൽ പുരോഗമിക്കുകയാണെന്നും, ഇനിയും ക്ളബിന്റെ ഭാഗം ആകുവാൻ ആഗ്രഹിക്കുന്നവര്‍ ക്ലബ് ഇമെയിൽ അഡ്രസ്സിൽ ([email protected]) ഒരു മെസ്സേജ് നിങ്ങളുടെ കോൺടാക്ട് നമ്പർ സഹിതം അയക്കേണ്ടതാണെന്നും ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചു


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0672 seconds.