main

കാലാവസ്ഥ മുന്നറിയിപ്പ് ബുധനാഴ്ച വരെ ; റെയില്‍ ബസ് ഗതാഗതം തടസപ്പെട്ടു, വിമാനങ്ങള്‍ വൈകി.

Anonymous | | 1 minute Read

3850-1670591217-width-630-version-5941496

ഡബ്ലിന്‍: അയര്‍ലണ്ട് കാലാവസ്ഥാ വിഭാഗം നല്‍‌കുന്ന മുന്നറിയിപ്പ് പ്രകാരം വരുന്ന 6 ദിവസങ്ങളില്‍ രാജ്യത്തെ വിവിധയിടങ്ങളില്‍ താപനില മൈനസില്‍ തുടരും. ഇന്ന് രാവിലെ വിവിധയിടങ്ങളില്‍ താപനില മൈനസ് 5 വരെ രേഖപ്പെടുത്തി. വിവിധയിടങ്ങളില്‍ ബസ് റെയില്‍ ഗതാഗഗതം ഭാഗീകമായി തടസ്സപ്പെട്ടു. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്നുമുള്ള വ്യോമഗതാഗതം ഡീ ഐസിംഗ് പ്രക്രിയയില്‍ ഉണ്ടായ താമസം മൂലം വൈകി. ഇന്ന് രാത്രിയിലും ബവിവിധയിടങ്ങളില്‍ താപനില മൈനസ് 5 വരെ എത്തുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍‌കി.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

താപനിലയില്‍ കുറവുണ്ടാവുന്നതോടെ രാജ്യത്തെ ഊര്‍ജ്ജവിതരണവും പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായുളള സൂചനകളാണ് നിലവില്‍ കണ്ടുവരുന്നത്. ഊര്‍ജ്ജ പ്രതിസന്ധി കഴിഞ്ഞ വര്‍ഷത്തെ ശൈത്യകാലത്തേക്കാള്‍ രൂക്ഷമാവുമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ ഇലക്ട്രിസിറ്റി ഏജന്‍സി നല്‍കിയ മുന്നറിയിപ്പ്. വൈദ്യുതി ആവശ്യകത കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ രാജ്യത്ത് പതിനഞ്ച് മണിക്കൂര്‍ വൈദ്യുതിയില്ലാത്ത അവസ്ഥയുണ്ടാവുമെന്ന് The European Network of Transmission System Operators മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ രാജ്യത്ത് പൂര്‍ണ്ണമായും വൈദ്യുതി തടസ്സമുണ്ടാവില്ലെന്ന് ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു. അതേസമയം രണ്ടാഴ്ചയ്ക്കുള്ളില്‍ രാജ്യത്ത് Amber Energy Alerts പുറപ്പെടുവിച്ചേക്കുമെന്നും അദ്ദേഹം സൂചന നല്‍കിയിട്ടുണ്ട്.

3850-1670591335-width-630-version-5941514


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0724 seconds.