main

ബ്രിട്ടൻ രാജാവിന്റെ ♚ മുഖവുമായി പുതിയ ബാങ്ക് നോട്ടുകൾ...

വെബ് ടീം | | 2 minutes Read

അജിത് പാലിയത്ത്

3874-1671648994-img-20221221-wa0038

????ബാങ്ക് ഓഫ് ഇംഗ്ലണ്ട് His Majesty The King ന്റെ മുഖവുമായി പുതിയ ബാങ്ക് നോട്ടുകളുടെ ഡിസൈനുകൾ പുറത്തിറക്കി. എന്നാൽ ബാങ്ക് നോട്ടുകൾ 2024 പകുതിയോടെ മാത്രമേ അവ യുകെയിൽ പ്രചാരത്തിൽ എത്തുകയുള്ളു. 2024-ൽ ഈ പുതിയ നോട്ടുകൾ പ്രചാരത്തിൽ വരാൻ തുടങ്ങുന്നതോടെ ആളുകൾക്ക് അവ ഉപയോഗിക്കാൻ കഴിയും എന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പത്രക്കുറിപ്പിൽ വ്യക്തമാക്കി.

നിലവിലുള്ള ഡിസൈനുകളിൽ മറ്റ് മാറ്റങ്ങളൊന്നും ഉണ്ടാവുകയില്ല. ഇപ്പോൾ ഉപയോഗിക്കുക പ്ലാസ്റ്റിക് പോലെ തോന്നിക്കുന്ന നാല് പോളിമർ ബാങ്ക് നോട്ടുകളുടെയും (£5, £10, £20, £50) നിലവിലുള്ള ഡിസൈനുകളിൽ രാജാവിന്റെ ഛായാചിത്രം ഉണ്ടാകും.

രാജാവിന്റെ ചിത്രം ബാങ്ക് നോട്ടുകളുടെ മുൻവശത്തും അതോടൊപ്പം see-through security window-യിലും ദൃശ്യമാകും. മുൻകാലങ്ങളിൽ ഇതിന് പകരം ഈ ഭാഗത്ത് വെള്ള നിറമായി അച്ചടിക്കുകയും അവിടെ വാട്ടർ മാർക്കായ് രാജ്ഞിയുടെ ചിത്രം ചേർക്കുകയുമാണ് ചെയ്തിരുന്നത്.

3874-1671648974-img-20221221-wa0036

ഇപ്പോൾ പ്രചാരത്തിലുള്ള എലിസബത്ത് II

രാജ്ഞിയുടെ ഛായാചിത്രം ഉൾക്കൊള്ളുന്ന എല്ലാ പോളിമർ ബാങ്ക് നോട്ടുകളും നിയമാനുസൃതമായി തുടരും. പൊതുജനങ്ങൾക്ക് ഇവ സാധാരണ പോലെ തന്നെ ഉപയോഗിക്കാം. പുതിയ ബാങ്ക് നോട്ട് അച്ചടിക്കുമ്പോൾ ഉണ്ടാകുന്ന പാരിസ്ഥിതികവും സാമ്പത്തികവുമായ ആഘാതം കുറയ്ക്കുന്നതിന് നിലവിൽ കീറിത്തുടങ്ങുന്ന ബാങ്ക് നോട്ടുകൾക്ക് പകരവും ഒപ്പം മൊത്തത്തിലുള്ള ആവശ്യകതയ്ക്ക് ഉതകുന്ന രീതിയിലും
മാത്രമേ അച്ചടിച്ച് പുറത്തിറക്കൂ.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

????നിലവിലെ ഡിസൈനിൽ മാറ്റം ഉണ്ടാവാത്തതു മൂലം ബാങ്ക് നോട്ടുകളുടെ പുറകിലുള്ള വ്യക്തികളുടെ ചിത്രങ്ങൾ അതേപടി തുടരും. നിലവിൽ ഉള്ള ചിത്രങ്ങൾ ഇതൊക്കെയാണ്. £5 – Winston Churchill, £10 – Jane Austen, £20 JMW Turner, £50 – Alan Turing.

ബ്രിട്ടന്റെ നോട്ടുകളിൽ പ്രത്യക്ഷപ്പെടുന്ന രണ്ടാമത്തെ മൊണാർക്കാണ് King Charles III.

മുന്നെയുണ്ടായിരുന്ന എല്ലാ പേപ്പർ നോട്ടുകളും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പിൻവലിച്ചിരുന്നു. എന്നിരുന്നാലും, നിങ്ങളുടെ കൈവശം ഏതെങ്കിലും പഴയ സീരീസ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നോട്ടുകൾ ഉണ്ടെങ്കിൽ അവ പുതിയ നോട്ടുകളാക്കി മാറ്റം ചെയ്യുവാൻ ലണ്ടനിലെ ബാങ്കിൽ നേരിട്ടോ അല്ലെങ്കിൽ തപാൽ വഴിയോ (അയക്കുന്നയാളുടെ ഉത്തരവാദിത്തത്തിൽ) അയയ്ക്കാം. ചില പോസ്റ്റ് ഓഫീസ് ശാഖകളിലും കടലാസ് ബാങ്ക് നോട്ടുകൾ മാറ്റിയെടുക്കാം. » കൂടുതൽ വിവരങ്ങൾക്ക്

????എട്ടാം നൂറ്റാണ്ട് മുതലാണ് നാണയങ്ങളിൽ മൊണാർക്കിന്റെ ചിത്രങ്ങൾ വരാൻ തുടങ്ങിയതെങ്കിലും 1960 മുതലാണ് ബ്രിട്ടീഷ് ബാങ്ക് നോട്ടുകളിൽ ബ്രിട്ടീഷ് പരമാധികാരിയുടെ ചിത്രം പ്രദർശിപ്പിക്കാൻ തുടങ്ങിയുള്ളു. ആദ്യ ബാങ്ക് £1 നോട്ട് 1960ൽ പുറത്തിറങ്ങി. തുടർന്ന് പത്ത് ഷില്ലിംഗ് നോട്ട് 1961-ൽ പുറത്തിറക്കി.ഇതിനെക്കുറിച്ച് » കൂടുതൽ അറിയാൻ

????അറിയേണ്ടുന്ന മറ്റൊരു കാര്യം

ബ്രിട്ടന്റെ നോട്ടുകളും നാണയങ്ങളും
ഇറക്കുന്നത് രണ്ട് വിഭാഗങ്ങളാണ്.
????യുകെയുടെ സെൻട്രൽ ബാങ്കായ 'ബാങ്ക് ഓഫ് ഇംഗ്ലണ്ട്' യുകെയുടെ ബാങ്ക് ആണ് നോട്ടുകൾ വിതരണം ചെയ്യുന്നത്. ' റോയൽ മിന്റ് ' ആണ് നാണയങ്ങൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നത്.

????ഇംഗ്ലണ്ടിലും വെയിൽസിലും ബാങ്ക് ഓഫ് ഇംഗ്ലണ്ട് മാത്രമാണ് ബാങ്ക് നോട്ടുകൾ പുറത്തിറക്കുന്നത്, എന്നാൽ സ്കോട്ട്ലൻഡിലെയും വടക്കൻ അയർലൻഡിലെയും ആറ് ബാങ്കുകൾക്കും അവർക്കു തന്നെ ബാങ്ക് നോട്ടുകൾ അച്ചടിച്ച് പറത്തിറക്കാം. എന്നാൽ ഇവർക്കുള്ള നാണയങ്ങൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നത് ഇംഗ്ലണ്ട് റോയൽ മിന്റ് തന്നെയാണ്..


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.79 MB / ⏱️ 0.0653 seconds.