main

കെറ്ററിംഗിൽ കൊലചെയ്യപ്പെട്ട മലയാളി നേഴ്സ് ,അഞ്ചുവിനും കുട്ടികൾക്കും വരുന്ന ശനിയാഴ്ച കെറ്ററിംഗിങ് സമൂഹം വിട നൽകും

വെബ് ടീം | | 1 minute Read

3889-1672966330-screenshot-20230106-014909

Tome Jose Thadiyampadu

.ഡിസംബർ 15 നു കെറ്ററിങ്ങിൽ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് ഭർത്താവിന്റെ ക്രൂരമായ ആക്രമണത്തിൽ കൊല്ലപ്പെട്ട കോട്ടയം വൈക്കം സ്വദേശി അഞ്ചുവിന്റെയും മക്കളായ ജീവ, ജാൻവി ,എന്നിവരുടെയും മൃതദേഹങ്ങൾ വരുന്ന ശനിയാഴ്ച 7/ 1/ 2023 രാവിലെ 10 മണിമുതൽ 12 മണിവരെ കെറ്ററിംഗിലെ സാൽവേഷൻ ആർമി കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിനു വയ്ക്കുമെന്നു അഞ്ചുവിന്റെ കുടുംബം NEXT O KIN ആയി നിയോഗിക്കപ്പെട്ട മനോജ് മാത്യു അറിയിച്ചു..പോസ്റ്റ് കോഡു൦ അഡ്ഡ്രസ്സും താഴെ പ്രസിദ്ധികരിക്കുന്നു.

പൊതുദർശനം നടത്തുന്ന സ്ഥലത്തിന്റെ അഡ്രസ് .

Salvation Army, community Hall.Rockingham road, Kettering .NN16 8JU.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

.പൊതു ദർശനത്തിനു ശേഷം തൊട്ടടുത്ത ദിവസം മൃതദേഹം നാട്ടിലേക്കയക്കും നാട്ടിൽ എത്തി തന്റെ പിഞ്ചുകുഞ്ഞുങ്ങളോടൊപ്പം മൃതദേഹങ്ങൾ ചിതയിൽ അമരുമ്പോൾ വളരെ വലിയ സ്വപനങ്ങളുമായി തന്റെ മകളെ കൂലിപ്പണിയെടുത്തു പഠിപ്പിച്ചു യു കെ യിൽ എത്തിച്ച അഞ്ചുവിന്റെ പിതാവ് അശോകന്റെയും മാതാവിന്റെയും മനോവ്യഥ നമുക്ക് അളക്കാൻ കഴിയില്ല .വയസുകാലത്തു ഒരു കൈ സഹായമാകേണ്ട മകളുടെയും കുഞ്ഞുങ്ങളുടെയും ജീവനില്ലത്ത ദേഹങ്ങൾ കാണുവാൻ അവർക്കു കരുത്തുണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു .

കഴിഞ്ഞ ദിവസം മനോജിനോടൊപ്പം പോലീസ്‌കാർ കൊലനടന്ന വീട്ടിൽ എത്തി അഞ്ചു വിന്റെ വസ്തങ്ങളും സർട്ടിഫിക്കറ്റുകളും കുട്ടികളുടെ വസ്ത്രങ്ങളും മറ്റും പായ്ക്ക് ചെയ്തപ്പോൾ ആ കുട്ടികളുടെ കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും കണ്ടപ്പോൾ കണ്ണീരടക്കൻ മനോജിനുമാത്രമല്ല കൂടെവന്ന പോലീസ്‌കാർക്കും കഴിഞ്ഞില്ല എന്നാണ് അറിയുന്നത് .യു കെ മലയാളി ചരിത്രത്തിൽ ആദ്യമായിട്ടാണ് പിഞ്ചു കുട്ടികളെ കൂട്ടക്കുരുതി നടത്തിയ ഇത്തരം ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത് അതുകൊണ്ടുതന്നെ അഞ്ചുവും കുട്ടികളും കൊല്ലപ്പെട്ട ഫ്ലാറ്റിനുമുൻപിൽ ഇംഗ്ലീഷ് സമൂഹവും മലയാളിസമൂഹവും പുഷ്പ്പങ്ങൾ കൊണ്ട് നിറച്ചാണ് അവരുടെ ആദരവു പ്രകടിപ്പിച്ചത് .

ശനിയാഴ്ച യു കെ യുടെ വിവിധഭാഗങ്ങളിൽനിന്നും ഒരു വലിയ ജനക്കൂട്ടം അഞ്ചുവിനേയും കുട്ടികളെയും ഒരുനോക്കുകാണാൻ കെറ്ററിംങ്ങിൽ എത്തിച്ചേരും


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.8 MB / ⏱️ 0.0649 seconds.