main

ലീമെറിക്കിലെ ക്രിസ്മസ് - പുതുവർഷാഘോഷങ്ങൾക്ക് പരിസമാപ്തിയായി

Anonymous | | 2 minutes Read

3901-1673861233-0db23573-1511-454b-a29b-2dfbb098958e

ലീമെറിക്ക്: ലീമെറിക്ക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മൈക്കയുടെ 2022 ലെ ക്രിസ്മസ്സ് ആഘോഷങ്ങൾക്കും പുതുവത്സര പരിപാടിക്കും സമാപ്തിയായി. ലീമെറിക്ക് ന്യുപോർട്ട് കമ്മ്യുണിറ്റി ഹാളിൽ നടന്ന പരിപാടിക്ക് മൈക്ക കമ്മറ്റിയംഗങ്ങൾ നേതൃത്വം നൽകി. വിവിധയിനങ്ങളിലായ് 120 ലധികം കുട്ടികൾ വേദിയിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

3901-1673861255-3f5262bc-24f9-48f5-9f45-18d182c8f137

ജനുവരി 7 ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് ആരംഭിച്ച പരിപാടിക്ക് മൈക്ക ചെയർപേഴ്സൺ ബോബി ലൂക്കോസ് അധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗങ്ങളും നാട്ടിൽ നിന്നും വന്ന ഗ്രാൻഡ് പേരെന്റ്സ് ഉം ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്‌ഘാടനം ചെയ്തു. തുടർന്ന് ബോബി ലൂക്കോസ് ബിപിൻ അറാക്കുടി, എന്നിവർ സാംസ്‌കാരിക സമ്മേളനത്തിൽ സംസാരിച്ചു. ജനപങ്കാളിത്തം കൊണ്ട് ഗംഭീരം ആയിരുന്നു ഈ വർഷത്തെ മൈക്ക കരോളും ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷവും എന്ന് ഉദ്‌ഘാടനം നിർവ്വഹിച്ച് പറഞ്ഞു. കേരളത്തിൽ മാത്രമല്ല മറുനാട്ടിലും മലയാളികളുടെ ഒരുമയോടെയുള്ള പ്രവർത്തനത്തിന് മൈക്ക മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. മൈക്ക യുടെ പ്രവർത്തനവും കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിക്കുകയും ചെയ്തു.
120 ൽ അധികം പേര് പങ്കെടുത്ത വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറിയ മൈക്ക വേദി ഇത്തവണ നിയന്ത്രിച്ചത് അമേയ രാജിഷ് ഉം എവിലിൻ തോമസ് ഉം ചേർന്ന് ആയിരുന്നു . വിവിധയിനം സംഗീത വിരുന്നും പരിപാടിയിൽ അവതരിപ്പിച്ചു.

3901-1673861277-8ff1ec3b-0386-4c36-9d0e-1f8ea13d1cc8


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

മൈക്ക ടീം അവതരിപ്പിച്ച കരോൾ സംഘത്തിന് രാജു തോമസ് നേതൃത്വം നൽകി. പങ്കെടുത്തവരെ ആവേശഭരിതമാക്കുന്നതായിരുന്നു മികച്ചതും ചിട്ടയായതുമായ കരോൾ അവതരണം . ഡിസംബറിൽ നടന്ന മൈക്ക കരോലിൽ, സംഘം 225 ൽ അധികം ഭവനങ്ങൾ സന്ദർശിച്ചിരുന്നു

3901-1673861359-b9301d55-4fca-470e-a46f-34d4bc405e29

ഓസ്‌ട്രേലിയലേക്ക് കുടിയേറിപ്പോകുന്ന അനുലാൽ - സോജാ ദമ്പതികൾക്കും കുടുംബത്തിനുമുള്ള ഉപഹാരം മൈക്ക ചെയർപേഴ്സൺ സമ്മാനിച്ചു. വേദനയോടെയെങ്കിലും ലീമെറിക്ക് വിട്ടുപോകേണ്ടി വരുന്നതിൽ ഖേദമുണ്ടെന്ന് അനുലാൽ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ബോബി ലൂക്കോസ്- പ്രിൻസി ദമ്പതികളുടെ ഓസ്‌ട്രേലിയൻ കുടിയേറ്റം മൈക്ക ക്ക് മാത്രമല്ല ലീമെറിക്കിലെ ഇന്ത്യൻ കമ്മ്യുണിറ്റിക്കു തന്നെ വലിയ നഷ്ടമാണ് ഉണ്ടാക്കുന്നതെന്ന് അവർക്കുള്ള ഉപഹാരം സമ്മാനിച്ച് മൈക്ക ജനറൽ സെക്രട്ടറി ലിനോ വർഗ്ഗീസ് പറഞ്ഞു.

3901-1673861391-e070cf7e-48ae-419d-a2a3-5023932e0cf9

ഡികാർബോണിസഷൻ പ്രൊജക്റ്റ് ന്റെ ഭാഗമായി പിന്തുടരുന്ന സീറോ വേസ്റ്റ് ആശയം ഈ ആഘോഷവേളയും മൈക്കക്ക് പ്രാവർത്തികം ആക്കാൻ സാധിച്ചു .പരിപാടിയിൽ പങ്കെടുത്ത മുഴവൻ പേർക്കും, പലതരത്തിൽ സഹായിച്ച സ്നേഹമുള്ള വ്യക്തിത്വങ്ങൾക്കും, സഹകരിച്ച നന്മയുള്ളവർക്കും നന്ദിയും കടപ്പാടും അറിയിക്കുന്നതായി മൈക്ക സെക്രട്ടറി ഹരിഹരൻ പറഞ്ഞു.


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.79 MB / ⏱️ 0.0746 seconds.