main

Fr. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന ‘അഭിഷേകാഗ്നി’ Residential Retreat ന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

Anonymous | | 1 minute Read

3917-1674720006-93d54174-f7fd-4a48-8dd1-356b5356d207

പ്രശസ്ത വചന പ്രഘോഷകനും Anointing Fire Catholic Ministries (AFCM) ന്റെ സ്ഥാപക ഡയറക്ടറുമായ ഫാദർ സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന ‘അഭിഷേകാഗ്നി’ താമസിച്ചുള്ള ധ്യാനത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അയർലണ്ടിൽ കൗണ്ടി ക്ലയറിലുള്ള St. Flannans College ൽ വച്ചു നടത്തപ്പെടുന്ന മലയാളത്തിലുള്ള ധ്യാനം ഫെബ്രുവരി 12 ഞായർ 04.00PM ന് ആരംഭിച്ച് 15 ബുധൻ 04.00PM ന് സമാപിക്കും.

ബഹുമാനപെട്ട സേവ്യർ ഖാൻ വട്ടായിലച്ചനോടൊപ്പം ലോകസുവിശേഷവൽകരണത്തിന്റെ ഭാഗമായി ദൈവരാജ്യശുശ്രൂഷ ചെയ്യുവാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കുമായി ക്രമീകരിച്ചിരിക്കുന്ന ധ്യാനത്തിന് ഇനി ഏതാനും സീറ്റുകൾ കൂടി ബാക്കിയുണ്ട്.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

തിന്മ വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ തിരുസഭയെ ശക്തിപ്പെടുത്തുന്നതിനും, വിശ്വാസത്തിൽനിന്നും അകന്നുപോകുന്ന ദേശങ്ങളെയും ജനതകളെയും വിശ്വാസത്തിൽ തിരിച്ചുകൊണ്ടുവരുന്നതിനും, ദൈവരാജ്യത്തിന്റെ പുതിയ ശുശ്രൂഷകൾ പരിശുദ്ധാത്മാവിന്റെ വരദാനഫലങ്ങൾ ഉപയോഗിച്ച് നിർവഹിക്കുന്നതിനുമായി വിശ്വാസ സമൂഹത്തെയും ദൈവരാജ്യ ശുശ്രൂഷകരേയും ഒരുക്കുന്ന അഭിഷേകാഗ്നി ധ്യാനത്തിലേയ്ക്ക് ഏവരെയും യേശു നാമത്തിൽ ക്ഷണിക്കുന്നു. കുട്ടികൾക്ക് വേണ്ടി പ്രത്യേക സെഷൻ ഉണ്ടായിരിക്കുന്നതാണ്.

ധ്യാനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
0877740812
0873224818


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0751 seconds.