main

സമീക്ഷ യു.കെ.യുടെ Share & Care charity പ്രവർത്തനത്തിൻ്റെ രണ്ടാംഘട്ട ഭക്ഷണശേഖരണം ബോസ്റ്റണിൽ

Anonymous | | 1 minute Read

3926-1675095679-6028-1675037032-fb-img-1675036625013

സമീക്ഷ യു.കെ.യുടെ Share & Care charity പ്രവർത്തനത്തിൻ്റെ രണ്ടാംഘട്ട ഭക്ഷണശേഖരണം ഇന്നു നടന്നു. വിവിധ കുടുംബങ്ങൾ സംഭാവനയായി നൽകിയ ഭക്ഷണ സാധനങ്ങൾ റീജിയണൽ കോഡിനേറ്റർ ആയ മജോ വെരനാനിയുടേയും, ബ്രാഞ്ച് സെക്രട്ടറി സന്തോഷ് ദേവസ്സിയുടേയും നേതൃത്വത്തിൽ Restore Church ഭാരവാഹികളെ ഏൽപ്പിച്ചു.

ബ്രാഞ്ച് പ്രസിഡൻ്റ് ഷാജി പി മത്തായി ട്രഷറർ നിധീഷ് പാലക്കൽ ,ജിൻസൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിഷ്ണു ദാസ്, ജിതിൻ തുളസി എന്നിവരും ഭക്ഷണശേഖരണത്തിൽ പങ്കാളികളായി. കുട്ടികളായ മിയാ റോസ് സന്തോഷ്, മിലി റോസ് സന്തോഷ് എന്നിവർ Food Bank Co-ordinator Mr.Darren ന് ആദ്യ ബാഗുകൾ കൈമാറി.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

വിശക്കുന്നവർക്ക് ആശ്വാസമേകാൻ Restore Church Boston നടത്തുന്ന പ്രവർത്തനത്തിൽ പങ്കാളികളായ സമീക്ഷ പ്രവർത്തകരോടുള്ള നന്ദിയും, കടപ്പാടും ചർച്ച് ഭാരവാഹികൾ പ്രത്യേകമറിയിച്ചു.

യു.കെ.യിലുടനീളം 25 ഓളം ബ്രാഞ്ചുകളിലായി വിജയകരമായി നടത്തിക്കൊണ്ടിരിക്കുന്ന ഈ ചാരിറ്റി പ്രവർത്തനം ബോസ്റ്റണിലും നടപ്പിലാക്കാൻ മുന്നോട്ടു വന്ന സമീക്ഷ പ്രവർത്തകരെ സമീക്ഷ നാഷണൽ സെക്രട്ടറി വെള്ളാപ്പള്ളി ദിനേശും,Share & Care project ൻ്റെ നാഷണൽ കോർഡിനേറ്റും, സമീക്ഷ യു.കെ നാഷണൽ പ്രസിഡൻറുമായ ഉള്ളാപ്പള്ളി ശ്രീകുമാറും അഭിനന്ദിച്ചു.

ഈ പ്രവർത്തനവുമായി സഹകരിക്കുന്ന കുടുംബങ്ങളുടെ എണ്ണവും, ഭക്ഷണ സാധനങ്ങളുടെ വർദ്ധനവും കണക്കിലെടുത്ത് രണ്ടോ മൂന്നോ മേഖലകളാക്കി തിരിച്ചു കൊണ്ടുള്ള ഭാവി പ്രവർത്തനങ്ങൾക്കാണ് രൂപം നൽകുന്നതെന്ന് മജോ വെരനാനിയും, സന്തോഷ് ദേവസ്സിയും അറിയിച്ചു.


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0806 seconds.