main

യു​കെ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ മി​ഷ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ഥ​മ ക്നാ​നാ​യ കു​ടും​ബ സം​ഗ​മം 2023 ഏ​പ്രി​ൽ 29

Anonymous | | 1 minute Read

3935-1675514657-kannaya-catholic-2023

മാ​ഞ്ച​സ്റ്റ​ർ: യു​കെ​യി​ലെ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ വി​ശ്വാ​സി​ക​ൾ​ക്കാ​യി രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന ക്നാ​നാ​യ ക​ത്തോ​ലി​ക്കാ മി​ഷ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ഥ​മ ക്നാ​നാ​യ കു​ടും​ബ​സം​ഗ​മ​ത്തി​ന് മാ​ഞ്ച​സ്റ്റ​ർ Audacious Church (Trinity Way, Manchester, M3 7BD)വേ​ദി​യാ​കും. യു​കെ​യി​ലേ​യ്ക്ക് കു​ടി​യേ​റി​യ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ വി​ശ്വാ​സി​ക​ൾ​ക്കു​വേ​ണ്ടി മാ​ത്ര​മാ​യി ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ൽ ക്നാ​നാ​യ മി​ഷ​നു​ക​ൾ സ്ഥാ​പി​ത​മാ​യ​തു​മു​ത​ൽ വി​ശ്വാ​സി​ക​ളു​ടെ ആ​ഗ്ര​ഹ​മാ​യി​രു​ന്ന ഒ​രു ’വി​ശ്വാ​സ സം​ഗ​മ​ത്തി​നാ​ണ്’ 2023 ഏ​പ്രി​ൽ 29 സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത്.

യു​കെ​യി​ലെ ഈ ​പ്ര​ഥ​മ ക്നാ​നാ​യ കു​ടും​ബ സം​ഗ​മ​ത്തി​ന് ഏ​റ്റ​വും ഉ​ചി​ത​മാ​യ പേ​രാ​ണ് തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. ക്നാ​നാ​യ പാ​ട്ടു​ക​ളി​ൽ ദൈ​വാ​നു​ഗ്ര​ഹ​ത്തെ സൂ​ചി​പ്പി​ച്ചു​കൊ​ണ്ട് ഉ​യോ​ഗി​ക്കു​ന്ന പ​ദ​മാ​യ ’ വാ​ഴ്വ് ’ എ​ന്ന പേ​രാ​ണ് ഈ ​സം​ഗ​മ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. ക്നാ​നാ​യ പൈ​തൃ​ക​ത്തി​ൽ നി​ല​നി​ൽ​ക്കു​ക​യും ദൈ​വ​വി​ശ്വാ​സ​ത്തി​ൽ വേ​രു​പാ​കു​ക​യും ചെ​യ്ത ക്നാ​നാ​യ സ​മു​ദാ​യ കൂ​ടി​വ​ര​വി​ന് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ പേ​രാ​ണ് ന​ൽ​ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​നു​ഗ്ര​ഹം (The Blessing )എ​ന്നാ​ണ് ’വാ​ഴ്വ്’ എ​ന്ന പ​ദ​ത്തി​ന്‍റെ അ​ർ​ത്ഥം.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

യു​കെ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ മി​ഷ​നു​ക​ളി​ലെ മു​ഴു​വ​ൻ വൈ​ദി​ക​രും കൈ​ക്കാ​ര·ാ​രും പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളും, വേ​ദ​പാ​ഠ പ്ര​ധാ​നാ​ദ്ധ്യാ​പ​ക​രും അ​ട​ങ്ങു​ന്ന നാ​ഷ​ണ​ൽ കൗ​ണ്‍​സി​ലാ​ണ് ഈ ​ഒ​രു ആ​ശ​യം നി​ർ​ദ്ദേ​ശി​ച്ച​ത്. തു​ട​ർ​ന്ന് ക്നാ​നാ​യ വി​കാ​രി ജ​ന​റാ​ൽ സ​ജി മ​ല​യി​ൽ​പു​ത്ത​ൻ​പു​ര​യി​ൽ അ​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മ​റ്റി​ക​ൾ ഇ​തി​നാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. എ​ല്ലാ ക്നാ​നാ​യ മി​ഷ​നു​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ൾ അ​ട​ങ്ങു​ന്ന ക​മ്മ​റ്റി​യാ​ണ് ഈ ​കു​ടും​ബ സം​ഗ​മ​ത്തി​ന് ഉ​ചി​ത​മാ​യ സ്ഥ​ലം മാ​ഞ്ച​സ്റ്റ​റി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഈ ​ത​നി​മ​യും പാ​ര​ന്പ​ര്യ​വും വി​ശ്വാ​സ​വും യു​കെ​യു​ടെ മ​ണ്ണി​ൽ ഏ​റ്റു​പ​റ​യു​ന്ന ക്നാ​നാ​യ കു​ടും​ബ സം​ഗ​മം- വാ​ഴ്വ്- ആ​ത്മീ​യ - അ​ത്മാ​യ നേ​തൃ​ത്വം കൊ​ണ്ടും സാ​ന്നി​ദ്ധ്യം കൊ​ണ്ടും സ​ന്പ​ന്ന​മാ​കും. ത​ങ്ങ​ളു​ടെ ദൈ​വ​വി​ശ്വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള വി. ​കു​ർ​ബാ​ന​യും ക്നാ​നാ​യ ആ​ചാ​ര​ങ്ങ​ളും പൈ​തൃ​ക​വും പേ​റു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും ഈ ​സം​ഗ​മ​ത്തി​ന് മി​ഴി​വേ​കും.


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.8 MB / ⏱️ 0.0718 seconds.