main

വന്‍ താരനിരയുമായി അയര്‍ലന്‍ഡ് മലയാളി നിര്‍മ്മിക്കുന്ന സോഹന്‍ സീനുലാല്‍ ചിത്രം- ഡാന്‍സ് പാര്‍ട്ടി

Anonymous | | 1 minute Read

3954-1677059821-whatsapp-image-2023-02-21-at-10-43-32-am

മലയാളത്തിലെ വമ്പന്‍ താരനിരയുമായി സോഹന്‍ സീനുലാല്‍ രചനയും, സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം ഡാന്‍സ് പാര്‍ട്ടി. ഓള്‍ഗ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അയര്‍ലന്‍ഡ് മലയാളി നൈസി റെജിയാണ് ചിത്രം നിര്‍മിക്കുന്നത്. ഏറെക്കാലം വാട്ടര്‍ഫോര്‍ഡില്‍ നഴ്സായി സേവനമനുഷ്ഠിച്ചയാളാണ് നൈസി റെജി.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

മലയാളത്തിലെ പ്രമുഖരായ 25 ഓളം മുന്‍നിര സംവിധായകര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ്‌ ഭാസി, സാജു നവോദയ, തന്‍വി റാം, സുധി കോപ്പ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ഛായാഗ്രഹണം- ബിനു കുര്യന്‍. ബിജിബാല്‍ സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സന്തോഷ് വര്‍മ്മയാണ് ഗാനരചന. എഡിറ്റിംഗ്- വി. സാജന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുനില്‍ ജോസ്, പ്രൊജക്ട് ഡിസൈനര്‍- മധു തമ്മനം, ആര്‍ട്ട്- അജി കുറ്റിയാനി, കോ-ഡയറക്ടര്‍- പ്രകാശ് കെ. മധു, മേക്കപ്പ്- റോണക്സ് സേവ്യര്‍, കോസ്റ്റ്യൂം- അരുണ്‍ മനോഹര്‍, സൗണ്ട് ഡിസൈന്‍- ഡാന്‍, പ്രൊജക്ട് കോര്‍ഡിനേറ്റര്‍- ഷഫീഖ്, പി.ആര്‍.ഒ.- എ.എസ്. ദിനേശ്, സ്റ്റില്‍സ്- നിദാദ് കെ.എന്‍., ഡിസൈന്‍- കോളിന്‍സ് ലിയോഫില്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- സുനില്‍ പി.എസ്., പി.ആര്‍. ആൻഡ് മാര്‍ക്കറ്റിംഗ്- കണ്‍ടന്‍റ് ഫാക്ടറി മീഡിയ.


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0814 seconds.