main

അയര്‍ലണ്ടിലെ ശ്രീ ശിവ അക്കാദമിയുടെ 'നാട്യാഞ്ജലി'മാര്‍ച്ച് 26 ന്

Anonymous | | 1 minute Read

3956-1677166434-347f5ea7-8278-4fe1-bbf7-f6edda2be48d

ഡബ്ലിന്‍: ലോക പ്രശസ്ത വാദ്യകലാ പ്രതിഭകളെ പങ്കെടുപ്പിച്ചു കൊണ്ട് അയര്‍ലണ്ടിലെ ശ്രീ ശിവ അക്കാദമി സംഘടിപ്പിക്കുന്ന നാട്ട്യാഞ്ജലി’ മാര്‍ച്ച് 26 ന്.

വായ്പ്പാട്ട്, നട്ടുവാംഗം, മൃദംഗം, പുല്ലാങ്കുഴല്‍, വീണ എന്നിയില്‍ പ്രശസ്തരായ വാദ്യ സ്ംഘത്തിന്റെ സജീവ അകമ്പടിയോടെ അവതരിപ്പിക്കുന്ന സദസ്സിന് വേറിട്ട അനുഭവമായിരിക്കും.


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

സങ്കീര്‍ണ്ണ നൃത്ത്യം, ഭാവം, താളം തുടങ്ങിയവയുടെ സമ്മേളനമായ ഭരതനാട്യം , അതിന്റെ ആധികാരികമായ പാരമ്പര്യം ഒട്ടും ചോരാതെ ചിട്ടയായി പരിശീലിപ്പിക്കപ്പെട്ട അക്കാദമിയിലെ നര്‍ത്തകര്‍ വേദിയില്‍ അവതരിപ്പിക്കും.

അരുണ്‍ ഗോപിനാഥ്(വോക്കല്‍) വിഷ്ണു ശങ്കര്‍ ( നട്ടുവാങ്ങം ) കലാമണ്ഡലം കിരണ്‍ ഗോപിനാഥ് ( മൃദംഗം ) വിദ്വാന്‍ രഘുനാഥ് ചാലക്കുടി ( ഓടക്കുഴല്‍ ) വിദ്വാന്‍ സൌന്ദര രാജന്‍ ( വീണ ) എന്നിവര്‍ വാദ്യസംഘത്തില്‍ അണിനിരക്കും.

കൗണ്ടി ലൗത്തിലെ ഡ്രോഹഡയിലുള്ള ടോം ലെഡി തിയേറ്ററിലാണ് ‘നാട്യാഞ്ജലി’ അവതരിപ്പിക്കപ്പെടുന്നത്.ശ്രീ ശിവ അക്കാദമിയില്‍ ശിക്ഷണം നേടിയ നിരവധി പുതുനര്‍ത്തകരുടെ സ്വപ്ന സാക്ഷാത്കാരത്തിന് കൂടിയാണ് നാട്യാഞ്ജലി സാക്ഷ്യമാവുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
087 654 1224
087 670 8140
087 399 3388


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0800 seconds.