main

ലിവർപൂൾ മലയാളി അസോസിയേഷൻ (LIMA )യെ ജോയ് ആഗസ്തി നയിക്കും. .

വെബ് ടീം | | 1 minute Read

3959-1677458524-fb-img-1677458426451

ടോം ജോസ് തടിയംപാട്

യു കെ യിലെ പ്രബലമായ മലയാളി സംഘടനകളിൽ ഒന്നായ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) യുടെ പൊതുയോഗം ഫെബ്രുവരി 26 ഞായറഴ്ച വൈകുന്നേരം വിസ്‌റ്റോൺ ടൗൺ ഹാളിൽ വച്ച് നടന്നു. ലിവർപൂളിന്റെ കലാകാരൻ ജോയ് അഗസ്തി പ്രസിഡന്റും ജിനോയ് മാടൻ ,സെക്രെട്ടറിയായും ജോയ്‌മോൻ തോമസ് ട്രഷർ ആയും തിരഞ്ഞെടുത്തു ഇവരെ സഹായിക്കാൻ 25 അംഗ കമ്മറ്റിയേയും തിരഞ്ഞെടുത്തു

കഴിഞ്ഞ രണ്ടു വർഷക്കാലം ലിമയെ വളരെ നന്നായി നയിച്ച സെബാസ്റ്റ്യൻ ജോസഫ് നേതൃത്വം കൊടുത്ത കമ്മറ്റി സ്തുതിയാർഹമായ പ്രവർത്തനമാണ് കാഴ്ചവെച്ചത്‌ .ലിമയെ ലോകമലയാളികളുടെ മാപ്പിൽ എത്തിക്കുന്നതിൽ കഴിഞ്ഞ കമ്മറ്റി വിജയിച്ചു എന്നതിൽ സംശയില്ല .ഒട്ടേറെ കലാകാരന്മാരെ സംഘടിപ്പിച്ചു കൊണ്ട് നോസിലി ഹാളിൽ ഫ്രീ പാസിൽ നടത്തിയ ക്രിസ്തുമസ് ന്യൂ ഇയർ പ്രോഗ്രാമിനോടൊപ്പം നടന്ന കഴിഞ്ഞ 22 വർഷത്തെ പ്രവർത്തന ചരിത്രം വിളിച്ചറിയിക്കുന്ന സ്മരണിക പ്രകാശനവും വളരെയേറെ ശ്രദ്ധയാകർഷിച്ചിരുന്നു .ലിമ നടത്തിയ ചാരിറ്റി പ്രവർത്തനവും പുതിയതായി ലിവർപൂളിൽ എത്തിയവർക്ക് വിവിധ വിഷയങ്ങളിൽ അറിവ് പകരുന്നതിനു വേണ്ടി നടത്തിയ ക്ലസ്സുകളും വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ കരിയർ ഗൈഡൻസ് ക്‌ളാസുകളും സമൂഹത്തിനു വളരെ ഉപഹാരപ്രദമായിരുന്നു


🔔 Follow Us
Join EUROPE NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കഴിഞ്ഞ രണ്ടുവർഷത്തെ പ്രവർത്തനങ്ങൾ പൊതുയോഗം വിലയിരുത്തി വരവുചെലവ് കണക്കുകൾ അംഗീകരിച്ചു

ലിവർപൂൾ മലയാളി സമൂഹത്തിനുവേണ്ടി ഒട്ടേറെ നൂതനമായ പരിപാടികൾ .നടപ്പിലാക്കി കഴിവുതെളിയിച്ച ജോയ് അഗസ്തി നേതൃത്വം കൊടുക്കുന്ന പുതിയകമ്മറ്റി കൂടുതൽ ഉയർച്ചയിലേക്കു ലിമയെ നയിക്കും എന്നതിൽ ആർക്കും സംശയമില്ല

ഞയറാഴ്ച്ച വൈകുന്നേരം 4 മണിക്ക് ആരംഭിച്ച പൊതുയോഗം 8 മണിക്കാണ്‌ അവസാനിച്ചത് .


RELATED

English Summary : News in Nri/europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0673 seconds.